പ്രണയിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണിയുമായി നിര്‍മ്മാതാവ്! തെളിവ് പുറത്തുവിട്ട് നടി! കാണൂ!

തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ നടുക്കുന്ന തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചായിരുന്നു ശ്രീ റെഡ്ഡി വെളിപ്പെടുത്തിയത്. സിനിമയില്‍ നിന്നും നായികമാര്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. താരങ്ങളില്‍ നിന്നും അണിയറപ്രവര്‍ത്തകരില്‍ നിന്നുമൊക്കെയായി തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്. ഇപ്പോഴിതാ നിര്‍മ്മാതാവായ സുബ്രഹ്മണ്യത്തിനെതിരെയുള്ള ആരോപണത്തിന്റെ തെളിവ് പുറത്തുവിട്ടെത്തിയിരിക്കുകയാണ് താരം. വീട്ടിലെത്തി വധഭീഷണി ഉയര്‍ത്തിയ രണ്ട് പേര്‍ക്കെതിരെ താരം പരാതി നല്‍കിയിരുന്നു.

സിനിമാചര്‍ച്ചയ്ക്കാണെന്ന വ്യാജേനയാണ് ചെന്നൈയിലെ പണമിടപാടുകാരനായ സുബ്രഹമണ്യം ശ്രീ റെഡ്ഡിയുടെ വീട്ടിലേക്കെത്തിയത്. മാര്‍ച്ച് 21ന് രാത്രി 11.30 നായിരുന്നു സംഭവം. കാണാന്‍ വിസമ്മതം അറിയിച്ചതിനെത്തുടര്‍ന്ന് മാനേജരെ ആക്രമിക്കുകയായിരുന്നു. തന്നെ പ്രണയിക്കണമെന്നും ഇല്ലെങ്കില്‍ മാനേജരെ വധിക്കുമെന്നുമായിരുന്നു ഭീഷണി. വീട്ടിലേക്ക് അതിക്രമിച്ച് കയറുന്നതിന്റേയും ഭീഷണിപ്പെടുത്തുന്നതിന്റേയും രംഗങ്ങളാണ് താരം പുറത്തുവിട്ടത്.

Sri Reddy

ഹൈദരാബാദിലേക്ക് മടങ്ങിപ്പോവാനുള്ള തയ്യാറെടുപ്പിലാണ് താന്‍. അവിടെ തനിക്കായി ഒരു എംപി സ്ഥാനം ഒരുക്കി വെച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് താന്‍ ഇയാളെ വിളിച്ചതെന്നും വൈകിട്ട് വരാനായാണ് പറഞ്ഞതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മറ്റൊരു കേസില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ടാണ് സുബ്രഹ്മണ്യം താരത്തെ ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X