നടന്‍മാര്‍ക്ക് വില്‍പ്പനചരക്ക് മാത്രമാണ് തെന്നിന്ത്യന്‍ നടിമാര്‍! തുറന്നടിച്ച് ശ്രീറെഡ്ഡി

By Midhun

പ്രേക്ഷകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു കാസ്റ്റിംഗ് കൗച്ചിനെതിരെ നടി ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നത്. തെലുങ്ക് സിനിമാ മേഖലയില്‍ ശ്രദ്ധേയരായ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു നടി ഉന്നയിച്ചിരുന്നത്. സിനിമാ രംഗത്തുനിന്നും തനിക്ക് നേരെ വന്നതും സഹപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായതുമായ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയായിരുന്നു നടി എത്തിയിരുന്നത്. ശ്രീറെഡ്ഡിയുടെ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ശ്രീറെഡ്ഡിയുടെ പ്രതിഷേധത്തിന് വലിയ സ്വീകാര്യതയായിരുന്നു മാധ്യമങ്ങള്‍ ഒന്നടങ്കം നല്‍കിയിരുന്നത്. തെലുങ്കിലെ യുവ താരമടക്കമുളളവര്‍ക്കെതിരെയുളള നടിയുടെ ആരോപണങ്ങള്‍ എല്ലാവരെയും ഞെട്ടിപ്പിച്ചിരുന്നു. ശ്രിറെഡ്ഡിയുടെ വെളിപ്പെടുത്തലുകളെയെല്ലാം ഭയത്തോടെയാണ് സിനിമാ ലോകം നോക്കി കാണാറുളളത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തെന്നിന്ത്യയിലെ നടന്‍മാര്‍ക്ക് നടിമാര്‍ വില്‍പ്പനച്ചരക്കാണെന്ന് പറഞ്ഞിരിക്കുകയാണ് ശ്രീറെഡ്ഡി. ഉപയോഗം കഴിഞ്ഞാല്‍ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയുന്ന സ്വഭാവമാണ് അവര്‍ക്കുളളതെന്നും ശ്രീറെഡ്ഡി പറയുന്നു.

ശ്രീറെഡ്ഡിയുടെ പ്രതിഷേധം

ശ്രീറെഡ്ഡിയുടെ പ്രതിഷേധം

കാസ്റ്റിംഗ് കൗച്ചിനെതിരെ പൊതുനിരത്തില്‍ വസ്ത്രമഴിച്ചായിരുന്നു വ്യത്യസ്ഥ പ്രതിഷേധവുമായി ശ്രീറെഡ്ഡി എത്തിയിരുന്നത്. സിനിമയില്‍ അവസരങ്ങള്‍ കൂടുതലായി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു ശ്രീറെഡ്ഡി അന്ന് പറഞ്ഞത്. തെലുങ്കിലെ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശ്രീറെഡ്ഡി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ മാധ്യമങ്ങള്‍ മുന്നില്‍ തുറന്നുപറഞ്ഞിരുന്നു. മാന്യന്‍മാരെന്നു നടിച്ച പലരുടെയും ശരിക്കുമുളള സ്വഭാവം വ്യത്യസ്ഥമാണെന്നാണ് ശ്രീറെഡ്ഡി പറഞ്ഞിരുന്നത്. മാധ്യമങ്ങളെ ഒന്നടങ്കം വിളിച്ചുചേര്‍ത്ത ശേഷമായിരുന്നു നടിയുടെ ടോപ്ലെസ് പ്രതിഷേധം നടന്നിരുന്നത്.

നാനിക്കെതിരെ പറഞ്ഞത്

നാനിക്കെതിരെ പറഞ്ഞത്

ഈച്ചയിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതനായ നാനിക്കെതിരെയും ഗുരുതര ആരോപണവുമായി ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു. നാനി നിരവധി പേരുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ശ്രീറെഡ്ഡി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഇപ്പോഴും ഒരു പെണ്‍കുട്ടി നാനിയുടെ ക്രൂരത കാരണം കരയുന്നുണ്ടെന്നും ദൈവം ഇതിനെല്ലാം തക്കതായ മറുപടി നല്‍കുമെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു. കൂടാതെ തെലുങ്കിലെ പല സംവിധായകരും നിര്‍മ്മാതാക്കളും ജൂനിയര്‍ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും ശ്രീറെഡ്ഡി വെളിപ്പെടുത്തിയിരുന്നു.

തെലുങ്കിനു പിന്നാലെ തമിഴിലേക്കും

തെലുങ്കിനു പിന്നാലെ തമിഴിലേക്കും

തെലുങ്കിനു പിന്നാലെ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ശ്രീറെഡ്ഡി നടത്തിയിരുന്നു. രാഘവേന്ദ്ര ലോറന്‍സ്,ശ്രീകാന്ത്,എ.ആര്‍ മുരുകദോസ് തുടങ്ങിയവര്‍ക്കെതിരയായിരുന്നു എല്ലാവരെയും ഞെട്ടിപ്പിച്ച വെളിപ്പെടുത്തലുകളുമായി ശ്രീറെഡ്ഡി എത്തിയിരുന്നത്. ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഭയപ്പെടുത്തിയിരുന്നു. നിറത്തിന്റെയും ശരീര വടിവിന്റെയും പേരില്‍ തമിഴ് സിനിമയിലും പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്നുണ്ടെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു.കോളിവുഡിലെ സിനിമാ കോര്‍ഡിനേറ്റര്‍മാര്‍ ഭീകരന്‍മാര്‍ ആണെന്നും ഒത്തുതീര്‍പ്പും കണ്ണടയ്ക്കലുമാണ് അവിടെ നടക്കുന്നതും ശ്രീറെഡ്ഡി പറഞ്ഞു.

വിശാലിന്റെ ഭീഷണി

വിശാലിന്റെ ഭീഷണി

തമിഴ് നടന്‍ വിശാല്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ശ്രീറെഡ്ഡി തുറന്നുപറഞ്ഞിരുന്നു. വിശാലില്‍ നിന്നും നിരന്തരം ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഭയപ്പെട്ടിരിക്കാന്‍ താന്‍ ഒരുക്കമല്ലെന്നുമാണ് ശ്രീറെഡ്ഡി പറഞ്ഞത്. തെലുങ്കിനു പുറമെ കോളിവുഡിന്റെ ഇരുണ്ട മുഖവും താന്‍ തുറന്നു കാണിക്കുമെന്നും ശ്രീറെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു വിശാല്‍ നേരത്തെ നടത്തിയിരുന്നത്. ശ്രീറെഡ്ഡിയുടെ അടുത്ത ഇര താനായിരിക്കുമെന്നാണ് പരിഹാസരൂപേണ വിശാല്‍ പറഞ്ഞത്.

നടിമാര്‍ വില്‍പ്പനച്ചരക്ക്

നടിമാര്‍ വില്‍പ്പനച്ചരക്ക്

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലായിരുന്നു തെന്നിന്ത്യയിലെ നടന്‍മാര്‍ക്ക് നടിമാര്‍ വില്‍പ്പനച്ചരക്ക് മാത്രമാണെന്ന് ശ്രീറെഡ്ഡി പറഞ്ഞത്. ഉപയോഗം കഴിഞ്ഞാല്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന സ്വഭാവമാണ് അവര്‍ക്കുളളതെന്നും നടി വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ തൊണ്ണൂറ്റിയഞ്ച് ശതമാനം നടിമാരും ഇത്തരം മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷേ അവര്‍ക്ക് അത് തുറന്നുപറയാനുളള ധൈര്യമില്ലെയെന്നതാണ് സത്യം.ശ്രീറെഡ്ഡി പറയുന്നു.

മാതാപിതാക്കള്‍ ഉപേക്ഷിച്ചു

മാതാപിതാക്കള്‍ ഉപേക്ഷിച്ചു

മാതാപിതാക്കള്‍ പത്തുവര്‍ഷം മുന്‍പ് തന്നെ ഉപേക്ഷിച്ചതായും ശ്രീറെഡ്ഡി പറഞ്ഞിരുന്നു. എനിക്കിപ്പോള്‍ വരുമാനം ഇല്ല. ഞാന്‍ സുഹൃത്തുക്കളോട് ഇരന്നിട്ടാണ് വീട്ടുവാടക കൊടുക്കുന്നത്. കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും സ്വര്‍ണവും വിറ്റാണ് ഇതുവരെ ജീവിച്ചത്. സിനിമയില്‍ ജീവിതമുണ്ടാകുമെന്ന് കരുതിയാണ് ഇത്രയും കാലം മുന്നോട്ടുപോയത്. പക്ഷേ എല്ലാവരും എന്നെ ഉപയോഗിച്ചു ശ്രീറെഡ്ഡി പറയുന്നു.

തനിക്കാരും അംഗത്വം നല്‍കില്ല

തനിക്കാരും അംഗത്വം നല്‍കില്ല

മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനും നടികര്‍ സംഘം പോലുളള സംഘടനകളൊന്നും തനിക്ക് അംഗത്വം നല്‍കില്ല. കാരണം ഒരു തെലുങ്ക് സിനിമ കോഓര്‍ഡിനേറ്റര്‍ എനിക്ക് പരിചയമുളള ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ആ കേസില്‍ ഞാന്‍ ഇടപെട്ടിരുന്നു. ഇക്കാരണത്താലാണ് അവര്‍ എനിക്ക് അംഗത്വം നല്‍കാത്തത്. നടി പറയുന്നു.

ആത്മഹത്യ ചെയ്യുമെന്ന് ആരൂം കരുതേണ്ട

ആത്മഹത്യ ചെയ്യുമെന്ന് ആരൂം കരുതേണ്ട

എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നുണ്ട് ഇപ്പോള്‍. പക്ഷേ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതേണ്ട. സിനിമാ രംഗത്തുളള ഒരുപാട് ആളുകളുടെ തനിനിറം എനിക്ക് പുറത്തുകൊണ്ടുവരാനുണ്ട്. എല്ലാത്തിനും അവസാനമായാല്‍ ഹിമാലയത്തില്‍ പോയി ആത്മീയതയിലേക്ക് തിരിയണം. അഭിമുഖത്തിനിടെ ശ്രീറെഡ്ഡി വ്യക്തമാക്കി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X