സായ് പല്ലവി റോക്കിംഗ്! രാകുല്‍ പ്രീത് സിംഗ് നിരാശപ്പെടുത്തി! താരത്തിനെതിരെ ആഞ്ഞടിച്ച് ശ്രീ റെഡ്ഡി!

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് ശ്രീ റെഡ്ഡി രംഗത്തെത്തിയത്. പലരും തുറന്നുപറയാന്‍ മടിക്കുന്ന കാര്യത്തെക്കുറിച്ച് താരം വാചാലയായതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമായി പലരും രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഇല്ലെന്ന് യുവ അഭിനേത്രികള്‍ വ്യക്തമാക്കിയതിന് പിന്നാലെയായാണ് അവരെ എതിര്‍ത്ത് പരസ്യമായി താരം രംഗത്തെത്തിയത്. സംവിധായകരും മുന്‍നിര താരങ്ങളുമുള്‍പ്പടെ നിരവധി പേരായിരുന്നു താരത്തിന്റെ ആരോപണത്തില്‍ കുരുങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ക്ഷണനേരം കൊണ്ടായിരുന്നു പ്രചരിച്ചത്.

സിനിമാപ്രേമികളും അണിയറപ്രവര്‍ത്തകരും ഒരുപോലെ നടുങ്ങിയ കാര്യങ്ങളായിരുന്നു പുറത്തുവന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം പല കാര്യങ്ങളും തുറന്നുപറഞ്ഞത്. തെലുങ്ക് സിനിമയുടെ താരസംഘടനയായ മായില്‍ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നുവെന്നും തന്റെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ തീരുമാനമെടുത്തിരുന്നില്ലെന്നും താരം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഫിലിം ചേംബറിലേക്കെത്തിയ താരം അര്‍ധനഗ്നയായി പ്രതിഷേധിച്ചത്. താരങ്ങളില്‍ നിന്നും സിനിമാപ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും താരം വിശദീകരിച്ചിരുന്നു. കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് താരത്തിന് സംഘടനയില്‍ അംഗത്വം ലഭിച്ചിരുന്നു. ശെല്‍വരാഘവന്‍ സൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ എന്‍ജികയെക്കുറിച്ചുള്ള അഭിപ്രായവുമായാണ് ഇപ്പോള്‍ ശ്രീ റെഡ്ഡി എത്തിയിട്ടുള്ളത്.

എന്‍ജികെ കണ്ടു

എന്‍ജികെ കണ്ടു

ശെല്‍വരാഘവനും സൂര്യയും ആദ്യമായൊരുമിച്ച സിനിമയായ എന്‍ജികെ കണ്ടുവെന്നും അതേക്കുറിച്ചുള്ള അഭിപ്രായവും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രീ റെഡ്ഡി ഇപ്പോള്‍. ആരാധകര്‍ മാത്രമല്ല താരങ്ങളും എന്‍ജികെ കണ്ട സന്തോഷം പങ്കുവെച്ച് എത്തിയിരുന്നു. തമിഴില്‍ നിന്ന് മാത്രമല്ല മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെയായി ചിത്രത്തിന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് തന്റെ അഭിപ്രായം പങ്കുവെച്ച് ശ്രീ റെഡ്ഡിയും എത്തിയത്.

സായ് പല്ലവി പൊളിച്ചു

സായ് പല്ലവി പൊളിച്ചു

സൂര്യയുടെ നായികയായി എത്തിയത് സായ് പല്ലവിയായിരുന്നു. ഭാര്യയുടെ വേഷത്തിലാണ് താരമെത്തിയത്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. പ്രേമത്തിലൂടെ മികച്ച സ്വീകാര്യത ലഭിച്ച താരത്തിന് നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ശ്രീ റെഡ്ഡിയും ഈ അഭിപ്രായം ശരിവെച്ച് എത്തിയിരിക്കുകയാണ്. പല്ലവി യു റോക്ക്‌സ് മൈ റൗഡി ബേബിയെന്നായിരുന്നു താരം പറഞ്ഞത്.

രാകുലിന്റെ പ്രകടനം വളരെ മോശം

രാകുലിന്റെ പ്രകടനം വളരെ മോശം

രാകുല്‍ പ്രീതിന്റെ പ്രകടന തനിക്ക് ഇഷ്ടമായില്ലെന്ന് വ്യക്തമാക്കിയും ശ്രീ റെഡ്ഡി എത്തിയിരുന്നു. ശെല്‍രവാഘവന്റെ ഈ ചിത്രത്തില്‍ രാകുലിന് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും വളരെ മോശം പ്രകടനമാണ് താരം പുറത്തെടുത്തതെന്നുമായിരുന്നു ശ്രീ റെഡ്ഡി അഭിപ്രായപ്പെട്ടത്. ആ അഭിനയം തനിക്ക് ഇഷ്ടമായില്ലെന്നും താരം തുറന്നടിച്ചിട്ടുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള അഭിപ്രായവുമായാണ് താരമെത്തിയത്.

വൈരാഗ്യം മനസ്സിലുണ്ട്

വൈരാഗ്യം മനസ്സിലുണ്ട്

രാകുലാണ് തിളങ്ങിയതെന്നും സായ് പല്ലവി പോരെന്നുമുള്ള അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഓവര്‍ ആക്ട് ചെയ്ത് താരം വെറുപ്പിച്ചുവെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഫിദ നായികയുടെ അത്ര പോരെന്നായിരുന്നു തെലുങ്ക് പ്രേക്ഷകരും പറഞ്ഞത്. രാകുലുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നായിരിക്കാം ശ്രീ റെഡ്ഡി ഇത്തരത്തിലൊരു അഭിപ്രായം പറഞ്ഞതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്നുവരെ കാസ്റ്റിങ് കൗച്ച് പോലെയുള്ള അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും തെലുങ്ക് സിനിമയിലെ അനുഭവം വളരെ നല്ലതാണെന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X