»   » ബാഹുബലിയിലെ ബല്ലാലദേവന്റെ സഹോദരനൊപ്പം ശ്രീ റെഡ്ഡി, ചൂടന്‍ ചിത്രങ്ങള്‍ ലീക്കായി!

ബാഹുബലിയിലെ ബല്ലാലദേവന്റെ സഹോദരനൊപ്പം ശ്രീ റെഡ്ഡി, ചൂടന്‍ ചിത്രങ്ങള്‍ ലീക്കായി!

Written By:
Subscribe to Filmibeat Malayalam
സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ശ്രീ റെഡ്ഡി | filmibeat Malayalam

തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ ഇല്ലെന്നായിരുന്നു ചില അഭിനേത്രികള്‍ അവകാശപ്പെട്ടിരുന്നത്.രാകുല്‍ പ്രീത് സിങ്ങിന്‍രെ പ്രസ്താവനയ്ക്ക് വിയോജിപ്പുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് പലരും തുറന്നു പറയാന്‍ ധൈര്യം കാണിച്ചിരുന്നില്ല. എന്നാല്‍ തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളാണ് അടുത്തിടെയായി ശ്രീ റെഡ്ഡി നടത്തിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു ഇക്കാര്യത്തില്‍.

മമ്മൂട്ടിയുടെ അങ്കിളിന്റെ ടീസറെത്തി, നെഗറ്റീവാണോ അല്ലയോ എന്ന് നിങ്ങള്‍ തീരുമാനിക്കൂ, കാണൂ!

നിരവധി പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ യുവതാരത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീയുടെ തുറന്നുപറച്ചില്‍ തുടങ്ങിയത്. പിന്നീട് സംവിധായകന്‍ ശേഖര്‍ കമുളയുടെ പെരുമാറ്റത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരം കൂടുതല്‍ തുറന്നുപറച്ചി  നടത്തിയത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം താരത്തിന്റെ പ്രതിഷേധത്തെ ഏറ്റെടുത്തിരുന്നു. ശക്തമായ പിന്തുണയും അത് സമയം രൂക്ഷവിമര്‍ശനവുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റാണ ദഗ്ഗുപട്ടിയുടെ സഹോദരനായ അഭിറാമിനൊപ്പമുള്ള ശ്രീ റെഡ്ഡിയുടെ ചൂടന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ ലീക്കായിട്ടുണ്ട്.

Mammootty: മമ്മൂട്ടി പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും പാഷനും അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍!

തെലുങ്ക് സിനിമയിലെ മോശം പ്രവണതകള്‍

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഓരോ സംഭവവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാപ്രേമികളെ നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായി നേരത്തെ ചില അഭിനേത്രികള്‍ രംഗത്തെത്തിയിരുന്നു. ഭാഷാഭേദമില്ലാതെ എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. സ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനിടയിലും നിരവധി പേരാണ് മോശം അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുള്ളത്. തുറന്ന് പറഞ്ഞാല്‍ ഫീല്‍ഡൗട്ടാവുമോയെന്ന ഭയം കാരണം പലരും ഇത്തരം സംഭവത്തെക്കുറിച്ച് ഒന്നും പുറത്തുപറയുന്നില്ലെന്ന് മാത്രം.

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍

തെലുങ്ക് സിനിമയിലെ യുവഅഭിനേത്രികളിലൊരാളായ ശ്രീ റെഡ്ഡിയുടെ തുറന്നുപറച്ചിലിലൂടെയാണ് പല കാര്യത്തെക്കുറിച്ചും പുറംലോകം അറിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പല കാര്യങ്ങളും വ്യക്തമാക്കിയത്. സിനിമാപ്രവര്‍ത്തകരും പ്രേക്ഷക ലോകവും ഏറെ അമ്പരപ്പോടെയാണ് താരത്തിന്‍രെ പ്രവര്‍ത്തിയെ നോക്കിക്കണ്ടത്. അധികമാരും തുറന്നുപറയാത്ത കാര്യങ്ങള്‍ പരസ്യമാക്കാന്‍ താരം കാണിച്ച ആര്‍ജ്ജവത്തിന് നിരവധി പേരാണ് പിന്തുണ നല്‍കിയത്. താരത്തിന്റെ പോസ്റ്റുകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. തെലുങ്ക് സിനിമാലോകം ഒന്നടങ്കം ഇപ്പോള്‍ ശ്രീ റെഡ്ഡിയുടെ തുറന്നുപറച്ചിലുകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

തുണിയുരിഞ്ഞ് പരസ്യമായി പ്രതിഷേധം

കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം പ്രവണതകള്‍ക്കെതിര നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ ശ്രീ റെഡ്ഡി പൊതുനിരത്തില്‍ ടോപ് ലെസ് പ്രതിഷേധവും നടത്തിയിരുന്നു. ഇതാദ്യമായാണ് ഇത്തരത്തില്‍ വ്യത്യസ്തമായൊരു പ്രതിഷേധവുമായി ഒരഭിനേത്രി രംഗത്തെത്തിയത്. തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് പുറത്ത് വെച്ചായിരുന്നു താരം പ്രതിഷേധം നടത്തിയത്. ദേശീയ മാധ്യമങ്ങളടക്കം ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധത്തിന്‍രെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഉത്തരവാദിത്തപ്പെട്ടവരുടെ മൗനത്തിലെ അതൃപ്തി

സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോ അധികാര പദവിയിലിരിക്കുന്നവരോ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശ്രീ റെഡ്ഡി പൊതുനിരത്തില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്. ഈ വിഷയത്തെ ഇനിയും അവഗണിച്ചാല്‍ നഗ്നയായി താന്‍ പൊതുനിരത്തില്‍ ഇറങ്ങുമെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് ആരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പിന്തുണയും രൂക്ഷ വിമര്‍ശനവും

ശ്രീ റെഡ്ഡിയുടെ തുറന്നുപറച്ചിലുകള്‍ക്ക് പിന്തുണ മാത്രമല്ല രൂക്ഷവിമര്‍ശനവും ലഭിക്കുന്നുണ്ട്. പൊതുനിരത്തിലെ ടോപ് ലെസ് പ്രതിഷേധത്തിന് ശേഷം താരത്തെ താമസിക്കുന്ന വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ഉടമസ്ഥര്‍ ശ്രമിച്ചിരുന്നു. നിരവധി പേരാണ് താരത്തിന് സഹായം വാഗ്ദാനം ചെയ്തത്. സ്വന്തമായി ഫ്‌ളാറ്റുണ്ടെങ്കിലും സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് വാടകവീട്ടിലേക്ക് മാറാന്‍ താന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു.

നിര്‍മ്മാതാവിന്റെ മകനെതിരെ ഗുരുതര ആരോപണം

തെലുങ്ക് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളുടെ മകന്‍ സ്റ്റുഡിയോയില്‍ വെച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ശ്രീ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് ആ താരപുത്രനെന്ന് വ്യക്തമാക്കിയിരുന്നില്ല. സമയമാവുമ്പോള്‍ പേരും ചിത്രങ്ങളും പുറത്തുവിടാമെന്നായിരുന്നു ശ്രീ പറഞ്ഞത്. സ്റ്റുഡിയോകള്‍ പലപ്പോഴും വ്യഭിചാര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

അഭിറാമിനൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

തെലുങ്കിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ സുരേഷ് ബാബുവിന്റെ മകനും റാണ ദഗ്ഗുബട്ടിയുടെ ഇളയ സഹോദരനുമായ അഭിറാമിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ ശ്രീ റെഡ്ഡി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് താരം സൂചിപ്പിച്ചിരുന്നു. ഇരുവരുടേയും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രണയാതുരമായ നിമിഷങ്ങളെന്ന് സംശയിപ്പിക്കുന്നു

അന്യോന്യം ആലിംഗനം ചെയ്തും ഉമ്മ വെയ്ക്കുന്നതുമായ ചിത്രങ്ങളാണ് താരം പുറത്തുവിട്ടത്. ഇരുവരും തമ്മിലുള്ള പ്രണയത്തിന്‍രെ അവശേഷിപ്പാണോ ഇതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്. മൂവി ആര്‍ടിസ്റ്റ് അസോസിയേഷനിലെ അംഗത്വം അഭിറാം വാഗ്ദാനം ചെയ്തിരുന്നുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ഞെട്ടലോടെ താരകുടുംബം

നിര്‍മ്മാതാവിന്‍രെ മകനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ വന്നപ്പോള്‍ ആരായിരിക്കും അതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സിനിമാലോകത്ത് അരങ്ങേറിയിരുന്നു. ബാഹുബലിയിലെ ബല്ലാലദേവനെ അനശ്വരമാക്കിയ റാണയുടെ സഹോദരനാണ് അതെന്ന റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് പുറത്തുവന്നത്. ശ്രീക്കൊപ്പമുള്ള അഭിറാമിന്‍രെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

ചിത്രങ്ങള്‍ വൈറലാവുന്നു

സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍. അതിന് പിന്നാലെയാണ് ചിത്രങ്ങളും ലീക്കായത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളാവാം പ്രചരിക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്.

English summary
Leaked Pics: Rana's Brother With Sri Reddy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X