»   » ചൂടന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ പ്രമുഖരുടെ ചാറ്റും ശ്രീ പുറത്തുവിട്ടു, സംവിധായകനെതിരെ ഗുരുതര ആരോപണം!

ചൂടന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ പ്രമുഖരുടെ ചാറ്റും ശ്രീ പുറത്തുവിട്ടു, സംവിധായകനെതിരെ ഗുരുതര ആരോപണം!

Written By:
Subscribe to Filmibeat Malayalam

സിനിമയെ ഒന്നടങ്കം നശിപ്പിക്കുന്ന കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ തെലുങ്ക് സിനിമയില്‍ ഇല്ലെന്നായിരുന്നു മുന്‍നിര നായികമാര്‍ പറഞ്ഞത്. ഈ വിഷയത്തില്‍ അന്നേ തന്റെ നിലപാട് വ്യക്തമാക്കി ശ്രീ റെഡ്ഡി രംഗത്തുവന്നിരുന്നു. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഇന്നും സജീവമാണെന്നായിരുന്നു ശ്രീ റെഡ്ഡി വ്യക്തമാക്കിയത്. വേറെയും താരങ്ങള്‍ താരത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചിരുന്നു.

ബംഗാളികള്‍ വിജയിപ്പിച്ച രാമലീല, വിജയാഘോഷത്തില്‍ വിമര്‍ശകരുടെ വായടിപ്പിച്ച് ദിലീപിന്റെ വാക്കുകള്‍!

പ്രമുഖ യുവതാരത്തിനെതിരെയുള്ള ആരോപണവുമായാണ് ശ്രീ റെഡ്ഡി രംഗത്തുവന്നത്. നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. എന്നാല്‍ അതൊരു തുടക്കമായിരുന്നു. തെലുങ്ക് സിനിമാ വ്യവസായത്തെ തന്നെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളായിരുന്നു പിന്നീട് അരങ്ങേറിയത്. പരസ്യമായി ടോപ് ലെസ് പ്രതിഷേധനം നടത്തിയും ശ്രീ റെഡ്ഡി ശ്രദ്ധ നേടിയിരുന്നു.

ശ്രീ റെഡ്ഡിയുടെ തുറന്നുപറച്ചിലുകള്‍

ടെലിവിഷനില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ശ്രീ റെഡ്ഡി. സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും മറ്റ് പലര്‍ക്കും സംഭവിച്ചിട്ടുള്ളതുമായ കാര്യങ്ങളെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. കാസ്റ്റിങ്ങ് കൗച്ച് പോലെയുള്ള മോശം പ്രവണതകള്‍ ഇപ്പോഴും സിനിമയിലുണ്ടെന്ന് ഈ സംഭവം വീണ്ടും തെളിയിച്ചിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളിലടക്കം ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സിനിമാലോകത്തെ മാത്രമല്ല

സ്‌ക്രീനില്‍ കാണുന്ന പോലെയല്ല സ്‌ക്രീനിന് പുറത്തെ കാര്യങ്ങള്‍. ശ്രീയുടെ വെളിപ്പെടുത്തകലുകള്‍ ഓരോന്നായി പുറത്തുവരുമ്പോഴും ആരാധകരും സിനിമാപ്രവര്‍ത്തകരും ഞെട്ടുകയാണ്. സ്ത്രീകളുടെ സുരക്ഷ വീണ്ടും ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്. മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രതികരിച്ചാല്‍ അവസരം നഷ്ടമാകുമോയെന്ന ഭയത്തിലാണ് പലരുമെന്നും ഈ സംഭവം വ്യക്തമാക്കുന്നു.

പരസ്യമായി പ്രതികരിച്ചു

കാസ്റ്റിങ് കൗച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ ശ്രീ റെഡ്ഡി പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തെലുങ്ക് ഫിലിം ചേംബറിന് മുന്നില്‍ വെച്ചായിരുന്നു താരം പ്രതിഷേധിച്ചത്. അര്‍ധനഗ്നയായാണ് താരം പ്രതിഷേധിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും സിനിമാപ്രവര്‍ത്തകരില്‍ പലരും ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഫോട്ടോ പുറത്തുവിട്ടു

തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെപ്രമുഖ നിര്‍മ്മാതാവിന്റെ മകനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും ശ്രീ റെഡ്ഡി പുറത്തുവിട്ടിരുന്നു. ബാഹുബലിയിലെ ബല്ലാലദേവനായി അവിസമരണീയ പ്രകടനം കാഴ്ച വെച്ച റാണ ദഗ്ഗുപതിയുടെ സഹോദരനായ അഭിരാമിനൊപ്പമുള്ള ഫോട്ടോ കഴിഞ്ഞ ദിവസമാണ് താരം പുറത്തുവിട്ടത്. മോര്‍ഫ് ചെയ്തതാണ് ചിത്രമെന്ന തരത്തിലാണ് താരകുടുംബത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് അടുത്ത വെളിപ്പെടുത്തലുകളുമായി ശ്രീ എത്തിയത്.

ഫോട്ടോയ്ക്ക് പിന്നാലെ

തെലുങ്ക് സിനിമയിലെ സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാലയ്‌ക്കെതിരെയാണ് ഇത്തവണ ശ്രീ റെഡ്ഡിയുടെ ആരോപണം. വാട്‌സാപിലൂടെ മോശം സന്ദേശം അയച്ച് ശൃംഗരിക്കാന്‍ വന്നുവെന്നാണ് താരം ആരോപിക്കുന്നത്. അദ്ദേഹത്തിന്‍രെ മെസ്സേജിന്റെ സ്‌ക്രീന്‍ ഷോട്ടും താരം പുറത്തുവിട്ടിട്ടുണ്ട്.

രവി തേജയുടെ സിനിമയില്‍ അവസരം

തെലുങ്ക് സിനിമയിലെ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറയാതിരിക്കാനാണ് താരസംഘടനയായ മാ ശ്രമിക്കുന്നത്. രവി തേജയെയാണ് ഇതിനായി ഉപയോഗിച്ചത്. അദ്ദേഹത്തിന്‍രെ സിനിമയിലേക്ക് അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു പ്രലോഭിപ്പിച്ചത്. എന്നാല്‍ താന്‍ അതിന് വഴങ്ങിയില്ലെന്നും താരം പറയുന്നു. ശ്രീ റെഡ്ഡിക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് മാ സംഘടന.

English summary
Sri Reddy Now Leaks 'Romantic' Chat With Acclaimed Director Koratala Siva

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X