ആ ദിനങ്ങളില്‍ മുക്തയായിട്ടില്ല, അല്ലു അര്‍ജുന്റെ സഹോദരനെക്കുറിച്ച് ശ്രീ റെഡ്ഡി!

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള നിര്‍ണ്ണായക വെളിപ്പെടുത്തലുമായാണ് ശ്രീ റെഡ്ഡി എത്തിയത്. സിനിമയില്‍ നിന്നും ലഭിക്കാത്തതിനേക്കാള്‍ മികച്ച പ്രശസ്തിയാണ് ഇപ്പോള്‍ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് പിന്നിലെ പല കാര്യങ്ങളെക്കുറിച്ചും താരം നടത്തിയ വെളിപ്പെടുത്തലുകളും അതിന് പിന്നിലെ അലയൊലികളും ഇതുവരെ അവസാനിച്ചിട്ടില്ല. ഫേസ്ബുക്കിലൂടെയാണ് താരം നിര്‍ണ്ണായകമായ പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുള്ളത്.

തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധായകരും താരങ്ങളുമുള്‍പ്പടെയുള്ളവരുമൊക്കെ താരത്തെ ഭയക്കുകയാണ്. സിനിമയ്ക്ക് പിന്നിലെ മോശമായ അണിയറക്കഥകളെക്കുറിച്ച് തുറന്നുപറയാന്‍ ആര്‍ജ്ജവം കാണിച്ച താരത്തിന്റെ നിലപാടിനും മികച്ച കൈയ്യടി ലഭിച്ചിരുന്നു. ഒരേസമയം തന്നെ മികച്ച പിന്തുണയും അതിശക്തമായ അവഗണനയും നേരിടുകയാണ് താരം. താരത്തിന്റെ വാ മൂടിക്കെട്ടാന്‍ പലരും ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരകുടുംബങ്ങളിലൊന്നായ അല്ലു അര്‍ജുന്റെ സഹോദരനെക്കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നടിച്ചിട്ടുള്ളത്.

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ തുടരുന്നു

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ തുടരുന്നു

തെലുങ്ക് സിനിമാവ്യവസായത്തെ നടുക്കിയ തുറന്നുപറച്ചിലുകളുമായാണ് ഈ താരമെത്തിയത്. സിനിമാസംഘടനയിലെ അംഗത്വം നിഷേധിച്ചതായിരുന്നു തുടക്കത്തില്‍ കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. കൃത്യമായ രേഖകള്‍ നല്‍കിയിരുന്നുവെങ്കിലും തന്റെ അപേക്ഷ പരിഗണിക്കാതിരിക്കുന്നതിനെക്കുറിച്ച് ഭാരവാഹികളോട് സൂചിപ്പിച്ചിരുന്നുവെങ്കിലും വേണ്ട നടപടികളെടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പിന്നീടാണ് താരം സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

അല്ലു ബോബിക്കൊപ്പമുള്ള നൃത്തം

അല്ലു ബോബിക്കൊപ്പമുള്ള നൃത്തം

തെലുങ്കിലെ പ്രമുഖരെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ അല്ലു ബോബിയിലെത്തി നില്‍ക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. അല്ലു അര്‍ജ്ജുന്റെ ബിഗ് ബ്രോ, ഇന്നും ആ ദിനങ്ങളില്‍ നിന്നും താന്‍ മുക്തയായിട്ടില്ല, നീന്തല്‍ക്കുളത്തിനരികിലിരുന്ന് നമ്മള്‍ ഒരുപാട് സംസാരിച്ചത് നീ ഓര്‍ക്കുന്നില്ലേ, ഒരുപാട് നൃത്തവും ചെയ്തിരുന്നു നമ്മള്‍. എന്ന് എന്റെ സുഹൃത്തുക്കളോട് നീ എന്നെക്കുറിച്ച് അന്വേഷിച്ചിരുന്നു.

ടോളിവുഡ് ലീക്ക്‌സ്

ടോളിവുഡ് ലീക്ക്‌സ്

ടോളിവുഡ് ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെയാണ് താരം പുതിയ വെളിപ്പെടുത്തലുമായി എത്തിയിട്ടുള്ളത്. അല്ലു ബോബിക്കൊപ്പം സംസാരിക്കാനായി ഇനിയും അവസരം വരുമെന്നും അപ്പോള്‍ നമുക്ക് സംസാരിക്കാമെന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിച്ചിട്ടുള്ളത്. താരത്തിന്റെ വെളിപ്പെടുത്തലിന് പിന്നിലെ വിശദാംശങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാനായി കാത്തിരിക്കുകയാണ് ആരാധകലോകം.

തെലുങ്കിന് പിന്നാലെ തമിഴിലേക്കും

തെലുങ്കിന് പിന്നാലെ തമിഴിലേക്കും

തെലുങ്ക് സിനിമയില്‍ മാത്രമല്ല തമിഴകത്തെ ഉലയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളുമായും ശ്രീ റെഡ്ഡി എത്തിയിരുന്നു. എആര്‍ മുരുഗദോസ്, നടന്‍ ശ്രീകാന്ത്, നടനും സംവിധായകനുമായ രാഘവലോറന്‍സ് തുടങ്ങിവരെക്കുറിച്ചായിരുന്നു താരം തുറന്നടിച്ചത്. താരത്തിന്റെ വെളിപ്പെടുത്തല്‍ പല സിനിമാപ്രവര്‍ത്തകരെയും ഭയപ്പെടുത്തിയിട്ടുണ്ട്. വരനാനിരിക്കുന്ന പേര് തന്റേതാകുമോ എന്ന ആശങ്കയും പലരെയും അലട്ടുന്നുണ്ട്.

വിശാലും ഭീഷണിപ്പെടുത്തി

വിശാലും ഭീഷണിപ്പെടുത്തി

ശ്രീ റെഡ്ഡി പറയുന്നതിന് മുന്‍പ് തന്നെ അടുത്ത പേര് തന്റേതായിരിക്കുമെന്ന് പരിഹസിച്ച് രംഗത്തെത്തിയ വിശാലിനെതിരെയും താരം ആഞ്ഞടിച്ചിട്ടുണ്ട്. നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ വിശാല്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. വിശാലില്‍ നിന്നും ഭീഷണികള്‍ ലഭിക്കുന്നുണ്ടെങ്കിലും ടോളിവുഡിന്റെ ഇരുണ്ടമുഖവും താന്‍ തുറന്നുകാണിക്കുമെന്നായിരുന്നു താരം വ്യക്തമാക്കിയത്. നേരത്തെ നടത്തിയ വെലഇപ്പെടുത്തലിനെതിരെ വിശാല്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

കാസ്റ്റിങ് കൗച്ചിനെതിരെയുള്ള പ്രതിഷേധം

കാസ്റ്റിങ് കൗച്ചിനെതിരെയുള്ള പ്രതിഷേധം

തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ ഇല്ലെന്നായിരുന്നു മുന്‍നിര അഭിനേത്രികള്‍ പറഞ്ഞത്. അന്ന് തന്നെ ശ്രീ റെഡ്ഡി ഈ അഭിപ്രായത്തെ പരസ്യമായി എതിര്‍ത്തിരുന്നു. പിന്നീട് തെരുവില്‍ വസ്ത്രമഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ദേശീയ മാധ്യമങ്ങളടക്കം ഈ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭയന്നുവിറച്ച് സിനിമാലോകം

ഭയന്നുവിറച്ച് സിനിമാലോകം

അധികമാരും തുറന്നുപറയാത്ത കാര്യങ്ങളെക്കുറിച്ചാണ് ശ്രീ റെഡ്ഡി തുറന്നുപറഞ്ഞത്. മുന്‍നിര സംവിധായകരുടെയും അണിയറപ്രവര്‍ത്തകരുടെയും ദുര്‍മുഖം കൂടിയാണ് ഓരോ സംഭവത്തിലൂടെയും വ്യക്തമാവുന്നത്. സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചുലയ്ക്കുന്ന തുറന്നുപറച്ചിലുകളില്‍ പ്രേക്ഷകലോകവും സിനിമാലോകവും ഒരുപോലെ ഞെട്ടുകയാണ്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X