For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മയക്കുമരുന്ന് നല്‍കി നാനി ഉപദ്രവിച്ചു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി!

  |
  ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി | filmibeat Malayalam

  കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ നടുങ്ങിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സിനിമയ്ക്ക് പിന്നില്‍ നടക്കുന്ന പല മോശം സംഭവത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സിനിമാജീവിതത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പല താരങ്ങളും രംഗത്തുവന്നിരുന്നു. കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ ഇന്നും സിനിമയില്‍ സജീവമാണെന്ന് വ്യക്തമാക്കുകയായിരുന്നു പലരും. തെന്നിന്ത്യന്‍ സിനിമയെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളുമായാണ് യുവഅഭിനേത്രിയായ ശ്രീ റെഡ്ഡി എത്തിയത്. കാസ്റ്റിങ് കൗച്ചിനെതിരെ താരം പ്രതികരിച്ച രീതിയും ഇതിനോടകം തന്നെ ചര്‍ച്ചയായതാണ്.

  അമ്മയുടെ ഒരൊറ്റ യോഗത്തിലെ പങ്കെടുത്തിട്ടുള്ളൂ, സ്ത്രീകള്‍ക്കായി ഡബ്ലുസിസിയുടെ ആവശ്യമില്ലെന്നും മംമ്ത

  തെലുങ്കില്‍ മാത്രമല്ല തമിഴകത്തും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്നും താരം തുറന്നുപറഞ്ഞിരുന്നു. നാനി, റാണദഗ്ഗുബട്ടിയുടെ സഹോദരന്‍ തുടങ്ങിയവരെക്കുറിച്ചായിരുന്നു താരം തുടക്കത്തില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം നാനിയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഹിമയെ പുറത്താക്കാനായി ബിഗ് ബോസ് പ്രയോഗിച്ച ആ തന്ത്രം ?എലിമിനേഷന് പിന്നിലെ അണിയറക്കഥ ഇങ്ങനെ!

  തൃഷയെക്കണ്ടപ്പോളാണ് ആ ആഗ്രഹമുണ്ടായത്

  തൃഷയെക്കണ്ടപ്പോളാണ് ആ ആഗ്രഹമുണ്ടായത്

  തമിഴകത്തിന്റെ സ്വന്തം താരമായ ത്രിഷയെ കണ്ടതില്‍പ്പിന്നെയാണ് തനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന മോഹം കലശലായതെന്ന് ശ്രീ റെഡ്ഡി പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അമ്മ നേരത്തെ തന്നെ പറഞ്ഞിരുന്നു സിനിമയില്‍ പോകരുതെന്ന്, എന്നാല്‍ താന്‍ അത് അനുസരിച്ചില്ല. അതിന്റെ ഫലമാണ് ഇപ്പോള്‍ താനനുഭവിക്കുന്നതെന്നും താരം പറയുന്നു. താനും തന്റെ മുന്‍കാമുകനും കൂടി പബ്ബില്‍ പോയപ്പോഴാണ് തൃഷയേയും റാണയേയുമൊക്കെ കണ്ടത്. അന്നത്തെ ആ കൂടിക്കാഴ്ചയില്‍ മുന്‍കാമുകന്‍ തൃഷയെക്കുറിച്ച് വാചാലനായിരുന്നു.

  ജോലി രാജിവെച്ച് സിനിമയിലെത്തിയപ്പോള്‍

  ജോലി രാജിവെച്ച് സിനിമയിലെത്തിയപ്പോള്‍

  തൃഷയെ കണ്ടതിന് ശേഷമുള്ള ആ ആഗ്രഹമാണ് തന്നെ സിനിമയിലേക്കെത്തിച്ചത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ജോലി ഉപേക്ഷിച്ചതിന് ശേഷമായിരുന്നു സിനിമയിലെത്തിയത്. സിനിമയിലെത്തിയതിന് ശേഷം അത്ര നല്ല അനുഭവമായിരുന്നില്ല തന്നെ കാത്തിരുന്നതെന്ന് താരം പറയുന്നു. ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലിന്റെ നടുക്കത്തില്‍ നിന്നും ടോളിവുഡ് ഇതുവരെ മുക്തരായിട്ടില്ല.

  കാസ്റ്റിങ് കൗച്ച് യാഥാര്‍ത്ഥ്യമാണ്

  കാസ്റ്റിങ് കൗച്ച് യാഥാര്‍ത്ഥ്യമാണ്

  സിനിമയിലെ തന്നെ മോശം പ്രതിഭാസങ്ങളിലൊന്നായ കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ തെലുങ്ക് സിനിമയിലില്ലെന്നായിരുന്നു യുവനടിമാരുടെ വാദം. എന്നാല്‍ പരസ്യമായിത്തന്നെ ശ്രീ ഇതിനെ തുറന്നെതിര്‍ത്തിരുന്നു. നാളുകള്‍ കഴിയുന്നതിന് മുന്‍പാണ് താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം തുറന്നപറഞ്ഞത്. ഓഡീഷനിടനില്‍ നിന്നും സെലക്ഷന്‍ കിട്ടിക്കഴിഞ്ഞ് സിനിമയിലെത്തിയപ്പോഴാണ് പലരും ലൈംഗികമായ കാര്യങ്ങള്‍ക്കായി സമീപിച്ചത്. കാസ്റ്റിങ് കൗച്ച് യാഥാര്‍ത്ഥ്യമാണെന്നും ഉന്നും സിനിമയില്‍ ഇതുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  മയക്കുമരുന്ന് ഉപയോഗിച്ച് നാനി ഉപദ്രവിച്ചു

  മയക്കുമരുന്ന് ഉപയോഗിച്ച് നാനി ഉപദ്രവിച്ചു

  നാനിക്ക് നേരെ ലൈംഗികാരോപണം ഉന്നയിച്ച് ശ്രീ റെഡ്ഡി നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ഈ സംഭവം വൈറലായി മാറിയത്. നാനി തന്നെ ഉപദ്രവിച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വളരെ മോശം സ്വഭാവമാണ് നാനിയുടേത്. മയക്കുമരുന്ന് നല്‍കിയതിന് ശേഷമാണ് താരം തന്നെ ഉപദ്രവിച്ചത്. ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. താരത്തിന്റെ കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു. തുറന്നുപറച്ചിലിലൂടെ താന്‍ ലക്ഷ്യമാക്കുന്നത് നാനിയെ ആണെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

  റാണയുടെ സഹോദരന്‍ ചെയ്തത്

  റാണയുടെ സഹോദരന്‍ ചെയ്തത്

  ബാഹുബലിയിലൂടെ പ്രേക്ഷകമനം കവര്‍ന്ന റാണദഗ്ഗുപതിയുടെ സഹോദരനായ അഭിറാമും തന്നെ ഉപദ്രവിച്ചിരുന്നുവെന്ന് ശ്രീ റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു. റാണയുടെ സഹോദരനൊപ്പമുള്ള ചൂടന്‍ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. രാമനായിഡു സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അഭിറാം തന്നെ ഉപദ്രവിച്ചത്. താനുമായി പ്രണയത്തിലായിരുന്നു അദ്ദേഹം. പിന്നീട് തന്നെ ഉപേക്ഷിക്കുകയായിരുന്നു. സ്ത്രീകളെന്ന് പറഞ്ഞാല്‍ ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയാനുള്ള ഒരു ഉപകരണം മാത്രമാണെന്നും തന്റെ കുടുംബത്തിലേക്ക് വാരനുള്ളൊരു യോഗ്യതയും ശ്രീയ്ക്കില്ലായിരുന്നുവെന്നുമായിരുന്നു അന്ന് അഭിറാം പറഞ്ഞതെന്നും ശ്രീ റെഡ്ഡി പറയുന്നു.

  വിശാലിനോട് ദേഷ്യമില്ല

  വിശാലിനോട് ദേഷ്യമില്ല

  ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ തുടരുന്നതിനിടയില്‍ ഇതേക്കുറിച്ച് പ്രതികരിച്ചും താരത്തിനെ രൂക്ഷമായി വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അടുത്തിടെ തമിഴകത്തിന്റെ സ്വന്തം താരമായ വിശാല്‍ അടുത്ത വെളിപ്പെടുത്തല്‍ തന്നെക്കുറിച്ചായിരിക്കുമെന്ന് തുറന്നടിച്ചിരുന്നു. നാനിയെ പിന്തുണച്ച് രംഗത്തെത്തിയ അദ്ദേഹത്തോട് ആദ്യം ദേഷ്യം തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ ക്ഷമ ചോദിച്ച് അക്കാര്യം പരിഹരിച്ചുവെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  ഇടയ്ക്കിടയ്ക്കുള്ള വെളിപ്പെടുത്തലുകള്‍

  ഇടയ്ക്കിടയ്ക്കുള്ള വെളിപ്പെടുത്തലുകള്‍

  തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടവരെക്കുറിച്ചും ഒറ്റയടിക്ക് തുറന്നുപറയാത്തത് തെറ്റിദ്ധാരണ കുറയ്ക്കുന്നതിന് വേണ്ടിയാണ്. ജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാവരുത്. ഓരോ താരങ്ങളെക്കുറിച്ചും പൊതുജനം കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇതിന് വേണ്ടിയാണ് ഓരോരുത്തരുടെ പേരുകള്‍ പറയുന്നതെന്നാണ് താരത്തിന്റെ വിശദീകരണം.

  സംഘടന രൂപീകരിക്കാത്തത്

  സംഘടന രൂപീകരിക്കാത്തത്

  തെലുങ്ക് സിനിമയില്‍ സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി സംഘടനകള്‍ രൂപീകരിക്കാത്തതിന് പിന്നിലെ കാരണവും ശ്രീ റെഡ്ഡി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭയം കാരണമാണ് പലരും അത് ചെയ്യാത്തത്. സൂപ്പര്‍താരങ്ങളും സംവിധായകരുമെല്ലാം പേടിയോടെയാണ് ഇത്തരത്തിലുള്ള കാര്യങ്ങളെ നോക്കിക്കാണുന്നത്. സിനിമയില്‍ ദുരനുഭവം നേരിടാത്തവരായി അപൂര്‍വ്വം പേരേയുള്ളൂ. ചൂഷണത്തിനിരയായവരൊക്കെ അതേക്കുറിച്ച് തുറന്നുപറഞ്ഞാല്‍ പലരും തകരും. ഇതാണ് അവരുടെ ഭയവും.

  നാനിയുടെ ഭാര്യ പറഞ്ഞത്

  നാനിയുടെ ഭാര്യ പറഞ്ഞത്

  നാനിക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി ഭാര്യ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയില്‍ ഇത്തരം സംഭവങ്ങളൊക്കെ സ്വഭാവികമാണെന്നും പ്രശസ്തിക്ക് വേണ്ടി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്നത് അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള വിഡ്ഢിത്തമൊന്നും ആരു വിശ്വസിക്കാന്‍ പോവുന്നില്ല. മറ്റുള്ളവരെ മോശമായ രീതിയില്‍ തരംതാഴ്ത്താന്‍ ശ്രമിക്കുമ്പോള്‍ പറയുന്നയാളാണ് സ്വയം ചെറുതാവുന്നതെന്നുമായിരുന്നു അഞ്ജന പറഞ്ഞത്.

  English summary
  Sri Reddy's shoking revealation about Nani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X