For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേശ്യയായി ചിത്രീകരിക്കുന്നു! ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു, വെളിപ്പെടുത്തലുകള്‍ ശ്രീ റെഡ്ഡിക്ക് വിനയാവുന്നു?

  |

  സിനിമയിലായാലും ജീവിതത്തിലായാലും കാര്യങ്ങള്‍ തുറന്നുപറയുന്നവരോട് സിനിമാപ്രേമികള്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അത്തരത്തില്‍ സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞാണ് ശ്രീ റെഡ്ഡി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ഈ യുവതാരം ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാസ്റ്റിങ് കൗച്ചിനെതിരെ വ്യത്യസ്തമായ പ്രതിഷേധങ്ങളായിരുന്നു താരം നടത്തിയത്. സിനിമാസംഘടനയുടെ ഓഫീസിന് മുന്നിലെ തുണിയുരിഞ്ഞുള്ള പ്രതിഷേധവും പിന്നീടുണ്ടായ സംഭവങ്ങളെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

  അഭിമന്യു മഹാരാജാസിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍! അരങ്ങിലും അണിയറയിലും പുതുമുഖങ്ങള്‍?

  സിനിമയിലെ മുന്‍നിര സംവിധായകരെയും താരങ്ങളെയുംക്കുറിച്ച് ശ്രീ റെഡ്ഡി നടത്തിയ പല വെളിപ്പെടുത്തലുകളും ഞെട്ടിപ്പിക്കുന്നതായിരുന്നു. നാനിയും റാണദഗ്ഗുപതിയുടെ സഹോദരനും അല്ലു അര്‍ജുന്റെ സഹോദരനും ശ്രീകാന്കും വിശാലും മുരുഗദോസുമുള്‍പ്പടെ നിരവധി പേരെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനവും ശക്തമായ പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ നടത്തിയെ തുറന്നുപറച്ചിലുഖലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തനിക്ക് നേരെ നടന്നുവരുന്ന നീക്കങ്ങളെക്കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നുപറഞ്ഞിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ജയിലിലടയ്ക്കാന്‍ ശ്രമിക്കുന്നു

  ജയിലിലടയ്ക്കാന്‍ ശ്രമിക്കുന്നു

  താരങ്ങളെക്കുറിച്ചും സംവിധായകരെക്കുറിച്ചുമൊക്കെയുള്ള നഗ്നസത്യങ്ങള്‍ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് താരം തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്. പീഡനത്തിനിരയായ തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ ചെയ്തുവെന്നു കാണിച്ച് തന്നെ ജയിലിലടയ്ക്കാനുള്ള ശ്രമങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

  വേശ്യയെന്ന് വിളിക്കുന്നു

  വേശ്യയെന്ന് വിളിക്കുന്നു

  തന്നെ വേശ്യയെന്നാണ് പലരും സംബോധന ചെയ്യുന്നത് . താന്‍ വേശ്യയല്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ കുടുംബം എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നതെന്നും താരം ചോദിക്കുന്നു. ഭാഷാഭദേമില്ലാതെ എല്ലായിടത്തുനിന്നും ഇതേക്കുറിച്ച് പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. തമിഴകം മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ഒന്നടങ്കം തന്നെ ഞെട്ടിയിരുന്നു താരത്തിന്റെ തുറന്നുപറച്ചിലില്‍.

  ഇരയോടൊപ്പമല്ല

  ഇരയോടൊപ്പമല്ല

  മലയാളത്തില്‍ ഒരു നടിക്ക് മോശം അനുഭവത്തിലൂടെ കടന്നുപോവേണ്ടി വന്നപ്പോള്‍ എല്ലാവരും അവരോടൊപ്പം നിന്നിരുന്നു. എന്നാല്‍ ടോളിവുഡിലും കോളിവുഡിലും ഇതായിരുന്നില്ല സ്ഥിതി. വേട്ടക്കാര്‍ക്കൊപ്പമായിരുന്നു പലരും നിന്നിരുന്നത്. നടികര്‍ സംഘത്തില്‍ നിന്നുപോലും തനിക്ക് നീതി ലഭിച്ചിരുന്നില്ലെന്നും താരം ആരോപിക്കുന്നു. ഇരയെ പിന്തുണയ്ക്കുന്നതിന് പകരം വേട്ടക്കാരെ സംരക്ഷിച്ചു നിര്‍ത്തുന്ന തരത്തിലുള്ള നിലപാടുകളാണ് അവര്‍ സ്വീകരിച്ചതെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്.

   ബ്ലാക്ക് മെയിലിങ്ങെന്ന് പറയുന്നു

  ബ്ലാക്ക് മെയിലിങ്ങെന്ന് പറയുന്നു

  താന്‍ നടത്തിയ തുറന്നുപറച്ചിലുകളെ ബ്ലാക്ക് മെയിലിങ്ങായി വ്യാഖാനിക്കുകയും ഈ കേസില്‍ ഉള്‍പ്പെടുത്തി തന്നെ ജയിലിലടയ്ക്കാനുമാണ് ഇപ്പോഴത്തെ ശ്രമം. ബ്ലാക്ക് മെയ്‌ലിങ്ങായിരുന്നില്ല തന്റെ ശ്രമം. എന്തിന് വേണ്ടി താന്‍ അത് ചെയ്യണം. എല്ലാമുണ്ടായിരുന്നുവെങ്കില്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് പോരാടേണ്ട ആവശ്യം തനിക്കില്ലായിരുന്നു. കാസ്റ്റിങ് കൗച്ചിനെതിരെ താന്‍ ഇനിയും പോരാടുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

  നടുക്കത്തോടെ ആരാധകര്‍

  നടുക്കത്തോടെ ആരാധകര്‍

  വിമര്‍ശനം തുടരുന്നതിനിടയിലും താരത്തിന് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ ഞെട്ടലുളവാക്കുന്ന കാര്യമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ഇതുവരെ നടത്തിയ വെളിപ്പെടുത്തലുകളെല്ലാം തനിക്ക് തിരിച്ചടിയായോയെന്നാണ് താരവും ആരാധകരും ഇപ്പോള്‍ ചിന്തിക്കുന്നത്.

  English summary
  sri reddy's shocking revealation about presebt condition
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X