ജയലളിത ബയോപിക്കില്‍ കങ്കണ റാവത്ത് വേണ്ടെന്ന് ശ്രീറെഡ്ഡി! കാരണം തുറന്നുപറഞ്ഞ് നടി! കാണൂ

By Midhun Raj

കങ്കണ റാവത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന സിനിമകളിലാന്നാണ് തലൈവി. അന്തരിച്ച തമിഴ് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രം അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കങ്കണ റാവത്തിന്റെ പിറന്നാള്‍ ദിനമാണ് നടി ജയലളിതയെ അവതരിപ്പിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ജയലളിതയുടെ ബയോപിക്കിനായി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിനു വേണ്ടി വലിയ പ്രതിഫലം തന്നെയാണ് നിര്‍മ്മാതാക്കള്‍ കങ്കണയ്ക്ക് നല്‍കുന്നത്. അതേസമയം ജയലളിതയായി കങ്കണ എത്തുന്നതിനെ വിമര്‍ശിച്ച വിവാദ നായിക ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ശ്രീറെഡ്ഡി രൂക്ഷവിമര്‍ശനമുന്നയിച്ച് എത്തിയിരുന്നത്.

തലൈവി എന്ന ചിത്രം

തലൈവി എന്ന ചിത്രം

ജയലളിതയുടെ ബയോപിക്ക് ചിത്രമായ തലൈവിയിലാണ് കങ്കണ റാവത്ത് മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ സംവിധായകരിലൊരാളായ എ എല്‍ വിജയ് ചിത്രം സംവിധാനം ചെയ്യുന്നു. തലൈവി എന്ന് തമിഴിലും ഹിന്ദിയില്‍ ജയ എന്ന പേരിലാവും സിനിമ പുറത്തിറങ്ങുക. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് തന്നെയാണ് ജയലളിതയുടെ ബയോപിക്ക് ചിത്രത്തിനും സ്‌ക്രിപ്റ്റ് ഒരുക്കുന്നത്.

ശ്രീറെഡ്ഡി പറഞ്ഞത്

ശ്രീറെഡ്ഡി പറഞ്ഞത്

തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശ്രീറെഡ്ഡി കങ്കണ റാവത്ത് അഭിനയിക്കുന്നതിനെ വിമര്‍ശിച്ച് എത്തിയിരുന്നത്." ഒറ്റ വിരല്‍ കൊണ്ട് തമിഴ്‌നാട് ഭരിച്ച ഉരുക്കു വനിതയാണവര്‍. അവര്‍ക്ക് പകരം വെക്കാന്‍ ആരുമില്ല.എനിക്ക് വേറൊരാള്‍ തലൈവിയുടെ റോള്‍ ചെയ്യുന്നത് കണ്ടുനില്‍ക്കാനാവില്ല. അവര്‍ ഒന്നേയുളളു. പക്ഷേ ജീവചരിത്ര സിനിമകള്‍ പ്രാധാന്യമുളളവയാണ്. അത് അടുത്ത തലമുറയ്ക്ക് തലെെവിയെക്കുറിച്ച് അറിയാന്‍ ഉപകരിക്കും. ദക്ഷിണേന്ത്യയില്‍ നിന്നുളള ഏത് നടി വന്നാലും കുഴപ്പമില്ല. പക്ഷേ കങ്കണ റാവത്ത് ജയലളിത ആവരുത്. ശ്രീറെഡ്ഡി കുറിച്ചു.

എപ്രിലില്‍ ആണ്

എപ്രിലില്‍ ആണ്

അതേസമയം എപ്രിലില്‍ ആണ് ജയലളിതയുടെ ബയോപിക്ക് ചിത്രമായ തലൈവി ആരംഭിക്കുന്നത്. തമിഴ്,തെലുങ്ക് ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. വിഷ്ണു ഇന്ദുരിയാണ് സിനിമ നിര്‍മ്മിക്കുന്നത്. നേരത്തെ ജയലളിതയുടെ റോളില്‍ അനുഷ്‌ക ഷെട്ടിയോ,രമ്യാ ക്യഷ്ണനോ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പിന്നീട് കങ്കണ റാവത്തിന് നറുക്കു വീഴുകയായിരുന്നു.

24 കോടി രൂപയാണ്

24 കോടി രൂപയാണ്

24 കോടി രൂപയാണ് ജയലളിത ബയോപിക്കിനു വേണ്ടി കങ്കണ റാവത്ത് വാങ്ങുന്നത്. ബോളിവുഡില്‍ ആദ്യമായാണ് ഒരു നടിക്ക് ഇത്രയധികം പ്രതിഫലം ഒരു ചിത്രത്തിന് ലഭിക്കുന്നത്. സാധാരണ നടന്മാരെല്ലാം ഇതും ഇതില്‍ കൂടുതലം പ്രതിഫലം ഒരു ചിത്രത്തിന് വാങ്ങാറുണ്ട്. നിലവില്‍ കങ്കണ റാവത്തും ദീപിക പദുകോണുമാണ് ബോളിവുഡില്‍ എറ്റവും വലിയ പ്രതിഫലം വാങ്ങിക്കൊണ്ടിരിക്കുന്നത്.

ദ അയേണ്‍ ലേഡി എന്ന ചിത്രം

ദ അയേണ്‍ ലേഡി എന്ന ചിത്രം

തലൈവിക്കു പുറമെ ജയലളിതയുടെ മറ്റൊരു ബയോപിക്ക് ചിത്രവും തമിഴില്‍ ഒരുങ്ങുന്നുണ്ട്. ദ അയേണ്‍ ലേഡി എന്ന് പേരിട്ട ചിത്രത്തില്‍ നിത്യ മേനോനാണ് ജയലളിതായായി വേഷമിടുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. എആര്‍ മുരുഗദോസിന്റെ അസോസിയേറ്റായിരുന്ന പ്രിയദര്‍ശിനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X