നാനിയുമായുള്ള സ്വകാര്യ വീഡിയോ ഉടൻ എത്തും!! ടോളിവുഡിനെ വീണ്ടും ഞെട്ടിച്ച് ശ്രീ റെഡ്ഡി

നാനി നിരവധി പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും താരം തുറന്നടിച്ചു.

തെലുങ്ക് സിനിമയെ പിടിച്ചുലച്ച സംഭവമായിരുന്നു നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. ടോളിവുഡിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ മുഖം നോക്കാതെ സമൂഹത്തിനു മുന്നിൽ താരം തുറന്നടിച്ചിരുന്നു. എല്ലാവരും കരിയറിനെ കുറിച്ച് ആലോജിച്ച് പലതും മൂടി വയ്ക്കുമ്പോൾ ശ്രീ അത് സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുകയായിരുന്നു. താരത്തിന്റെ പ്രവർത്തി ധീരവും പ്രശംസനീയവുമായിരുന്നു. എന്നാൽ ഇവർക്ക് സമൂഹത്തിൽ നിന്ന് കേൾക്കേണ്ടി വന്നത് പഴി മാത്രമായിരുന്നു.

ശ്രീ വിരൽ ചൂണ്ടിയത് ദൈവങ്ങളോടൊപ്പം ജനങ്ങൾ ആരാധിക്കുന്ന സൂപ്പർ താരങ്ങളുടെ നേരെയായിരുന്നു. അതിനാൽ തന്നെ ഈ ആരോപണം വലിയ വിവാദമായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇപ്പോഴിത വീണ്ടും തെലുങ്ക് യുവതാരം നാനിക്കെതിരെ ശ്രീ രംഗത്തെത്തിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നാനിയ്ക്കെതിരെ ശ്രീ രംഗത്തെത്തുന്നത്.

നാനിയോടൊപ്പമുളള വീഡിയോ

നാനിയോടൊപ്പമുളള വീഡിയോ

ഇതിനു മുൻപും നാനിയ്ക്കെതിരെ ആരോപണം ഉന്നയിച്ച് ശ്രീ രംഗത്തെത്തിയിരുന്നു. അത് ടോളിവുഡിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പാഴിത വീണ്ടും താരത്തിനെതിരെ ആരോപണവുമായിട്ടാണ് ശ്രീയുടെ വരവ്. താനും നാനിയുമായിട്ടുളള ഡോർട്ടി പിക്ചർ താമസിക്കാതെ പുറത്തു വരുമെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ . ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീയുടെ വെളിപ്പെടുത്തൽ. ഇത് ടോളിവുഡിൽ വീണ്ടും ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.

തെലുങ്ക് ബിഗ് ബോസ്

തെലുങ്ക് ബിഗ് ബോസ്

ഇന്ത്യയിലെ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക് , കന്നട എന്നീങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷയിൽ ഈ റിയാലിറ്റി ഷോ നടക്കുന്നുണ്ട്. റിയാലിറ്റി ഷോയുടെ തെലുങ്ക് പതിപ്പിൽ അവതാരകനായി എത്തുന്നത് നാനിയാണ്. ഇതിന്റെ രണ്ടാം പതിപ്പ് ജൂൺ 10 തീയതി ആരഭിക്കും. നാനി തന്നെയാണ് ഇപ്പോഴത്തേയും അവതരാകൻ. ഷോ തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു നാനിയ്ക്കെതിരെ ശ്രീയുടെ വെളിപ്പടുത്തൽ. കൂടാതെ ശ്രീ ഈ ഷോയെ ഉദ്ധരിച്ചാണ് ആരോപണം നടത്തിയിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

മികച്ച നടൻ

മികച്ച നടൻ

നാനിയൊരു മികച്ച നടനാണെന്ന് ശ്രീ പറഞ്ഞു. കാരണം സിനിമയിൽ മാത്രമല്ല ജീവിതത്തിലും മികച്ച രീതിയിലാണ് താരം അഭിനയിക്കുന്നത്.കപടമുഖം മൂടി അണിഞ്ഞ് പ്രേക്ഷകരെ കയ്യിലെടുക്കാൻ അയാൾ വളരെ വിദഗ്ദനാണ്. അതിനായി താൻ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നുള്ള സെന്റിമെന്റൽ ഡയലോഗാണ് താരം കാച്ചുന്നത്. അത് പ്രേക്ഷകരെ കയ്യിലെടുക്കാൻ വേണ്ടി മാത്രമാണെന്നും ശ്രീ ആരോപിച്ചിരുന്നു.

ജൂനിയർ താരങ്ങളെ ഉപയോഗിക്കുന്നു

ജൂനിയർ താരങ്ങളെ ഉപയോഗിക്കുന്നു

തെലുങ്ക് സിനിമ ലോകത്തെ കുറിച്ച് പുറത്തു വരുന്നത് അത്ര നല്ല കഥകളല്ല.പല സംവിധായകൻമാരും നിർമ്മാതാക്കളും ജൂനിയർ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നുള്ള ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലാണ് പ്രശ്നങ്ങൾക്ക് തുടക്കം. കൂടാതെ പലരു തന്നോട് നഗ്നവീഡിയോയും ചിത്രങ്ങളും ചോദിച്ച് എത്താറുണ്ടെന്നും ഇവർ സിനിമകൾ ഓഫർ നൽകുമെന്നും താരം പറ‍ഞ്ഞിരുന്നു. എന്നാൽ ഇത് ഓഫറായി തന്നെ ഒതുങ്ങുക മാത്രമാണ് ചെയ്യാറുളളതെന്നും താരം വെളിപ്പെടുത്തിയിരുന്നു

ഞെട്ടിപ്പിക്കുന്ന കഥകൾ

ഞെട്ടിപ്പിക്കുന്ന കഥകൾ

ടോളിവുഡിൽ നിന്ന് ഞെട്ടിപ്പിക്കുന്ന കഥകളുമായി ജൂനിയർ ആർട്ടിസ്റ്റുകൾ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിൽ നിന്ന് തങ്ങൾ നേരിട്ട ദുരനുഭവമാണ് ഇവർ പുറലോകത്തെ അറിയിച്ചത്. ഷൂട്ടിങ്ങ് ലൊക്കേഷനിൽ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്. എന്നാൽ രാത്രിയായൽ പലരും കിടപ്പറ പങ്കിടാൻ ഉൾപ്പെടെ വിളിക്കുമെന്നും ഇവർ പറ‍ഞ്ഞു. ഇതോടു കൂടി ശ്രീയയുടെ വക്ക് വെറും വാക്കല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X