സിനിമ താരങ്ങൾ കഴിഞ്ഞു ഇനി ക്രിക്കറ്റ്!! സച്ചിനെതിരെ ആരോപണവുമായി ശ്രീറെഡ്ഡി, ചാർമിയുമായി പ്രണയം

ക്രിക്കറ്റിന്റെ ദൈവം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർക്കെതിരേയാണ് ശ്രീ റെഡ്ഡിയുടെ ആരോപണം.

തെന്നിന്ത്യൻ സിനിമ ലോകം ഞെട്ടലോടെയാണ് ശ്രീറെഡ്ഡിയുടെ പേര് കേൾക്കുന്നത്. പ്രമുഖ താരങ്ങൾക്കെതിരെ ലൈംഗികാരോപണവുമായി ശ്രീ രംഗത്തെത്തിയിരുന്നു. നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ, സുന്ദര്‍ സി തുടങ്ങിയവർ ശ്രീയുടെ ലിസ്റ്റിൽപ്പെടുന്നുണ്ട്. തെന്നിന്ത്യയിലെ ചില നായികമാർക്ക് നേരെയും ശ്രീ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിത ഞെട്ടുന്ന മറ്റൊരു ആരോപണവുമായി ശ്രീ രംഗത്തെത്തിയിരിക്കുകയാണ്.

sachin

ക്രിക്കറ്റിന്റെ ദൈവം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർക്കെതിരേയാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സച്ചിനെതിരെയുളള ആരോപണവുമായി ശ്രീ രംഗത്തെത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് 'ചാര്‍മിങ് ' (സുന്ദരിയായ ) ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു.സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവര്‍ക്ക് നടുവില്‍ നിന്ന് പ്രവര്‍ത്തിച്ചത്. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം... ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്...'ശ്രീ ഫേസ്ബുക്കിൽ കുറിച്ചു.

സച്ചിൻ തെണ്ടുൽക്കറിനു പകരം തെണ്ടുൽക്കരൻ എന്നും തെന്നിന്ത്യന്‍ നടി ചാര്‍മിക്ക് പകരം ചാര്‍മിങ് എന്നും ആന്ധ്രയുടെ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വര്‍ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വര്‍ സ്വാമി എന്നുമാണ് താരം ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ സിസിഎല്ലുമായി ബന്ധപ്പെട്ട് സച്ചിൻ ഹൈദരബാദിൽ വന്നിരുന്നു. ഈ പരിപാടിയിൽ‌ ചാർമിയുംചാമുണ്ഡേശ്വര്‍ നാഥും പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശ്രീ റെഡ്ഡിയുടെ ആരോപണമെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X