മോഹന്‍ലാലിന്റെ രണ്ടാമൂഴത്തില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അന്ന് ശ്രീദേവി പറഞ്ഞ മറുപടി

By Aswini P

ശ്രീദേവി എന്ന നടി ബോളിവുഡിന്റെ മാത്രം സമ്പത്തല്ല. മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച് വിജയം കണ്ട ശേഷമാണ് ബോളിവുഡ് സിനിമാ ലോകത്തേക്ക് ശ്രീദേവി പറന്നത്. ഖാന്മാര്‍ അരങ്ങ് വാഴുന്ന സമയത്ത് അവിടെ ആദ്യത്തെ സൂപ്പര്‍ലേഡിയുമായി.

ബോളിവുഡിന്റെ അഭിമാനമായ ശ്രീദേവി മലയാള സിനിമയെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത മാം എന്ന ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും നടി പറഞ്ഞിരുന്നു. അന്ന് ശ്രീദേവി പറഞ്ഞ ചില വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

മലയാളത്തെ കുറിച്ചുള്ള അഭിപ്രായം

മലയാളത്തെ കുറിച്ചുള്ള അഭിപ്രായം

മലയാളത്തില്‍ കോമഡി ചിത്രങ്ങളോടാണ് തനിക്ക് കൂടുതല്‍ ഇഷ്ടം എന്ന് ശ്രീദേവി പറഞ്ഞിരുന്നു. മലയാള സിനിമകളില്‍ ഞാന്‍ ഏറ്റവുമധികം കാണുന്നത് കോമഡി ചിത്രങ്ങളാണ്. അഭിനേതാക്കളുടെ ടൈമിങ് അപാരമാണ്. വളരെ നാച്വറലായിട്ടാണ് അവര്‍ അഭിനയിക്കുന്നത്.

രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍

രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍

രണ്ടാമൂഴം എന്ന ചിത്രം പ്രഖ്യാപിച്ച സമയമായിരുന്നു അത്. മോഹന്‍ലാലിന്റെ രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍, അങ്ങനെ ഒരു അവസരം വരുമ്പോള്‍ പ്രതികരിക്കാം എന്നായിരുന്നു ശ്രീദേവി പറഞ്ഞത്.

മലയാളത്തില്‍ ശ്രീദേവി

മലയാളത്തില്‍ ശ്രീദേവി

ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒത്തിരി ചിത്രങ്ങളിലെ നായികയാണ് ശ്രീദേവി. 1970 കളിലാണ് ശ്രീദേവി മലയാളത്തില്‍ സജീവമായത്. ഇരുപതോളം സിനിമകള്‍ ശ്രീദേവി മലയാളത്തില്‍ ചെയ്തിട്ടുണ്ട്. 1996 ല്‍ റിലീസ് ചെയ്ത ദേവരാഗമാണ് ശ്രീദേവി ഏറ്റവുമൊടുവില്‍ ചെയ്ത മലയാള സിനിമ.

കേരള സംസ്ഥാന സര്‍ക്കറിന്റെ ആദരം

കേരള സംസ്ഥാന സര്‍ക്കറിന്റെ ആദരം

ശ്രീദേവി മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് 2013 ല്‍ കേരള സംസ്ഥാന സര്‍ക്കാര്‍ നടിയെ ആദരിച്ചിരുന്നു. അതേ വര്‍ഷം തന്നെയാണ് ശ്രീദേവിയ്ക്ക് പദ്മശ്രീ പുരസ്‌കാരം ലഭിച്ചതും!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X