»   » ആ ആഗ്രഹം സഫലീകരിച്ചിട്ടാണ് ശ്രീദേവി പോയത്.. 54 വയസ്സിലും!!!

ആ ആഗ്രഹം സഫലീകരിച്ചിട്ടാണ് ശ്രീദേവി പോയത്.. 54 വയസ്സിലും!!!

Posted By: Aswini P
Subscribe to Filmibeat Malayalam

ശ്രീദേവിയുടെ മരണം ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മരണം!! ഒന്നും കണക്ക് കൂട്ടാത്ത ഒരു മരണം!! പക്ഷെ ആ ഒരു ആഗ്രഹം സഫലീകരിച്ചിട്ടാണ് ശ്രീദേവി ലോകം വിട്ടത്. അവസാനം വരെ എനിക്ക് നായികാ പ്രാധാന്യമുള്ള വേഷം വേണം എന്ന ആഗ്രഹം!!

54 ലും 34 ന്റെ ചെറുപ്പവും ചുറുചുറുപ്പുമുള്ള ശ്രീദേവി 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്റസ്ട്രീയിലേക്ക് മടങ്ങി വന്നപ്പോഴാണ് എനിക്ക് ഇനിയും നായികാ വേഷം മാത്രം മതി എന്ന് വാശി പിടിച്ചത്. അന്‍പത് കടന്ന നടിയ്ക്ക് ഇതൊരു അഹങ്കാരമല്ലേ എന്ന് പലരും ചോദിച്ചെങ്കിലും ശ്രീദേവി കുലുങ്ങിയില്ല.

നാലാം വയസ്സില്‍ തുടങ്ങി

നാലാം വയസ്സില്‍ സിനിമാ ലോകത്തേക്ക് കടന്നതാണ് ശ്രീദേവി. ആണ്‍കുട്ടിയായും പെണ്‍കുട്ടിയായും അഭിനയിച്ച് തകര്‍ത്ത് 1971 ല്‍ തന്നെ പുരസ്‌കാരങ്ങളും സ്വന്തമാക്കി.

തെന്നിന്ത്യന്‍ ഭാഷകളില്‍

നായികയായി വളര്‍ന്ന് വന്നപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകം ശ്രീദേവി കൈപ്പിടിയിലാക്കി. തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ സൗന്ദര്യ റാണിയായിരുന്നു ശ്രീദേവി. സൂപ്പര്‍ ലേഡി എന്ന പദവി അന്ന് പ്രചാരത്തിലുണ്ടായിരുന്നെങ്കില്‍ അത് ശ്രീദേവി തന്നെ സ്വന്തമാക്കിയേനെ.

ബോളിവുഡിലേക്ക്

നര്‍ത്തകിയായ മാധുരി ദീക്ഷിത് അരങ്ങ് തകര്‍ക്കുന്ന സമയത്താണ് ശ്രീദേവിയുടെ ബോളിവുഡ് അരങ്ങേറ്റം. ആരും കീഴ്‌പ്പെട്ടുപോവുന്ന അഭിനയവും സൗന്ദര്യവും ശ്രീദേവിക്കുള്ളത്‌കൊണ്ട് തന്നെ ഒന്നും ഒരു തടയായില്ല. ബോളിവുഡ് ലോകവും തമിഴ്‌നാട്ടില്‍ നിന്ന് വന്ന ശ്രീദേവി കീഴടക്കി.

വിവാഹവും ഇടവേളയും

പല ഗോസിപ്പുകോളങ്ങളിലും ശ്രീദേവിയുടെ പേരും പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ 1996 ല്‍ ബോണി കപൂറിനെ വിവാഹം ചെയ്ത് എല്ലാ ഗോസിപ്പുകളെയും ശ്രീദേവി കാറ്റില്‍ പറയത്തി. രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായി. സിനിമയില്‍ നിന്ന് ഇടവേളയെടുത്തു.

ആരും കൊതിക്കുന്ന മടങ്ങിവരവ്

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നെ ശ്രീദേവി മടങ്ങിയെത്തിയത്. ഒരു നവാഗത സംവിധായിക.. സൂപ്പര്‍ താരങ്ങളില്ല... സ്ത്രീപക്ഷ ചിത്രം.. എന്നിട്ടും ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായി!! ശ്രീദേവിയുടെ ശക്തമായ മടങ്ങിവരവായിരുന്നു അത്.

നായികാ വേഷം മാത്രം

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിന്റെ വിജയത്തില്‍ നില്‍ക്കുമ്പോഴാണ് എനിക്കിനിയും നായികാ പ്രാധാന്യമുള്ള വേഷം തന്നെ മതി എന്ന് ശ്രീദേവി പറഞ്ഞത്. അത് പറയുമ്പോള്‍ 50 വയസ്സായിരുന്നു ശ്രീദേവിയുടെ പ്രായം.

അത് സാധിച്ചു

അന്ന് ശ്രീദേവി അത് പറയുമ്പോള്‍ പലരും ചിരിച്ചിരുന്നു. എന്നാല്‍ അവസാനം വരെ ആ ആഗ്രഹം സാധിച്ചിട്ടാണ് ശ്രീദേവി പോയത്. ഇഗ്ലീഷ് വിംഗ്ലീഷിന് ശേഷം പുലി, മാം എന്നീ ചിത്രങ്ങളാണ് ശ്രീദേവി ചെയ്തത്. പുലിയില്‍ കേന്ദ്ര കഥാപാത്രം ശ്രീദേവി തന്നെയായിരുന്നു. മാം എന്ന ചിത്രത്തിലെ നായികയും ശ്രീദേവി തന്നെ!!!

ശ്രീദേവിയും പോയി, അഭിനയജീവിതത്തില്‍ അമ്പത് പിന്നിട്ട ശ്രീദേവി അനശ്വരമാക്കിയ മലയാള ചിത്രങ്ങള്‍,കാണൂ!

വിസ്മയിപ്പിച്ച ഇതിഹാസ താരം, ശ്രീദേവി എന്ന ഇന്ത്യന്‍ സിനിമയിലെ താര റാണി

മരണമേ തട്ടിപ്പറിച്ചത് താരസുന്ദരിയെ മാത്രമല്ല, പ്രിയപ്പെട്ടൊരു അമ്മയെ കൂടിയാണ്! ശ്രീദേവിയെന്ന അമ്മയെ!

English summary
Sridevi fulfilled her dream

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam