»   » ശ്രീദേവിയുടെ തിളക്കം ഹോളിവുഡിലേയ്ക്കും

ശ്രീദേവിയുടെ തിളക്കം ഹോളിവുഡിലേയ്ക്കും

Posted By:
Subscribe to Filmibeat Malayalam

ശ്രീദേവിയുടെ തിളക്കം ഇനി ഹോളിവുഡിലും. ഹോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമെല്ലാമായി റോബര്‍ട്ട് റെഡ്‌ഫോര്‍ഡിന്റെ മകള്‍ എമി റെഡ്‌ഫോര്‍ഡ് സംവിധാനം ചെയ്യുന്ന കൗബോയ്‌സ് ആന്റ് ഇന്ത്യന്‍സ് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി ഹോളിവുഡ് അരങ്ങേറ്റം നടത്താന്‍ പോകുന്നത്.

ഈ ചിത്രത്തില്‍ ശ്രീദേവിയ്‌ക്കൊപ്പം പ്രശസ്ത ഹോളിവുഡ് നടിയും ഓ്‌സ്‌കാര്‍ പുരസ്‌കാര ജേതാവുമായ മെറില്‍ സ്ട്രീപ്പും അഭിനയിക്കുന്നുണ്ട്. ഇരുവരും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീദേവിയ്ക്കുവേണ്ടി ചിത്രത്തിന്റെ കഥ വായിയ്ക്കുകയും ആദ്യമായി അഭിപ്രായം പറയുകയുമെല്ലാം ചെയ്തത് മകള്‍ ജാന്‍വിയാണത്രേ. ജാന്‍വി കഥ വായിച്ച് സമ്മതം പറഞ്ഞെങ്കില്‍ മാത്രമേ താനും ശ്രീദേവിയും കഥ വായിക്കുകയുള്ളുവെന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂര്‍ വ്യക്തമാക്കിയിരുന്നുവത്രേ.

ഹോളിവുഡ് ചിത്രങ്ങളില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യന്‍ നടീനടന്മാരില്‍ മിക്കവരും തങ്ങളുടെ കരിയറിന്റെ മികച്ച കാലങ്ങളിലാണ് ഹോളിവുഡ് രംഗപ്രവേശം നടത്തിയിട്ടുള്ളത്.

എന്നാല്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനെപ്പോലെ ശ്രീദേവിയുടെ കാര്യത്തിലും ഇതില്‍ മാറ്റമുണ്ടായിരിക്കുകയാണ്. അടുത്തിടെയാണ് ബച്ചന്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചത്.

English summary
If things go right, Bollywood diva Sridevi is likely to make her Hollywood debut soon and share the screen space with most talented actress Meryl Streep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam