ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം! ഹൃദയാഘാതമല്ല മുങ്ങി മരണം, റിപ്പോർട്ട് പുറത്ത്

നടി ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

നടി ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നടി ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരുടെ നിഗമനം.

sreedevi

നടിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് നടന്ന വിദഗ്ധ പരിശോധനയിലാണ് മുങ്ങിമരണമാണെന്ന് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതോടെ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശ്രമങ്ങൾ വളരെ വേഗം നടക്കുകയാണ്.

  രക്തത്തിൽ മദ്യത്തിന്റെ അംശം‌

രക്തത്തിൽ മദ്യത്തിന്റെ അംശം‌

പോസ്റ്റ്മോർട്ടത്തിനു ശേഷം നടത്തിയ വിശദമായ പരിശോധനയിൽ ശ്രീദേവിയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതു സംബന്ധമായ വിവരം ഖലീജ് ടൈംസാണ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം പുറത്തു വന്നത് താരത്തിന്റേത് ഹൃദയാഘാതമായിരുന്നുവെന്നാണ്.

 ദുരൂഹത ഉണ്ടേ?

ദുരൂഹത ഉണ്ടേ?

ശ്രീദേവിയുടേത് മുങ്ങി മരണമാണെന്നാണ് പുതിയതായി പുറത്തു വന്ന ഫോറൻസിക് റിപ്പോർട്ട്. എന്നാൽ താരത്തിന്റെ മരണത്തിൽ ദൂരൂഹതയില്ലെന്നും വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ബാത്ത് ടപ്പിൽ നിന്നാണ് ശ്രീദേവിയുടെ ശരീരം ലഭിച്ചത്.

ഇനിയുള്ള നടപടി

ഇനിയുള്ള നടപടി

ഫോറന്‍സിക് പരിശോധനഫലം ലഭിച്ചതോടെ ദുബായ് പോലീസ് മരണസര്‍ട്ടിഫിക്കറ്റ് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടിയുടെ വിസയും പാസ്‌പോര്‍ട്ടും റദ്ദ് ചെയ്യും. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം വിട്ടുകൊടുക്കാനുള്ള അനുമതി കൂടി നല്‍കിയാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കാം. നാട്ടിലേക്ക് കൊണ്ടു വരുന്നതിന് മുന്നോടിയായി മൃതദേഹം എബാം ചെയ്യേണ്ടതുണ്ട്. ഇതിന് ഒന്നര മണിക്കൂറോളം സമയം വേണ്ടി വരും.

വിമാനം മാർഗം

വിമാനം മാർഗം

വിമാന മാർഗം താരത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി അനില്‍ അംബാനിയുടെ 13 സീറ്റുള്ള സ്വകാര്യവിമാനം ദുബായിലുണ്ട്. ബാക്കി നടപടികകൾ പൂർത്തിയായാൽ ഉടൻ മൃതദേഹം മുംബൈയിലേയ്ക്ക് കൊണ്ടു വരും.

 ആദ്യം പുറത്തു വന്ന വാർത്ത

ആദ്യം പുറത്തു വന്ന വാർത്ത

നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീദേവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുക ആയിരുന്നു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍ ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുശിയും കൂടെയുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്തായിരുന്നു ഈ വാര്‍ത്തകളുടെ സ്രോതസ്സ് എന്ന് ഇപ്പോഴും വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X