Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാതിരിക്കു! ശാന്തമായി മരിക്കാൻ അനുവദിക്കു! നടി അമലയുടെ വാക്കുകൾ
നടി ശ്രീദേവിയുടെ മരണവും അതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവദങ്ങളും മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. നടിയുടെ വിയോഗം ഉണ്ടാക്കിയ ദുഃഖത്തിന്റെ വേദന ഇരട്ടിയാകുന്ന തരത്തിലുളളതായിരുന്നു വാർത്തകളായിരുന്നു പുറത്തു വന്നത്.

ഇപ്പോഴിത നടി ശ്രീദേവിയുടെ വിയോഗത്തെ തുടർന്ന് പ്രചരിച്ച വ്യാജ വാർത്തകൾ മറുപടിയുമായി തെന്നിന്ത്യൻ നടി അമല അക്കിനേനി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തനിയ്ക്ക് പറയാനുള്ളത് പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.

ഒളിച്ചു നോട്ടം
സെലിബ്രിറ്റികളുടെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കുന്ന സംസ്കാരത്തിനെതിരെയാണ് അമല രംഗത്തെത്തിയിരിക്കുന്നത്. മരിച്ച വ്യക്തിയ്ക്ക് നേരെ അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉയർത്തുന്നത് അവരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. അത് അവരുടെ വേണ്ടപ്പെട്ടവരെ എങ്ങനെ ബാധിക്കുമെന്നും പോലും കഥ പടച്ചു വിടുന്നവർ ചിന്തിക്കാറില്ല. ഇതു തന്നെയാണ് അമലയുടെ കുറിപ്പും. താരത്തിന്റെ കുറിപ്പ് ഫേസ്ബുക്കിൽ ചർച്ചയായിട്ടുണ്ട്.

പ്രൗഡമായ വാർധ്യക്യം
പ്രൗഡമായ വാർധക്യത്തിലേയ്ക്ക് നീങ്ങാൻ എന്നെ നിങ്ങൾ അനുവദിക്കുമോ എന്ന് ആമുഖമായി പറഞ്ഞാണ് അമല തന്റെ ഫേസ്ബുക്ക്പോസ്റ്റ് ആരംഭിക്കുന്നത്. എന്റെസൗന്ദര്യത്തെ കുറിച്ചോ, ശരീര ഭാരത്തെ കുറിച്ചോ ഒരുവാക്ക് പോലും പറയാതെ തന്നെ വർധ്യകത്തിലേക്കെത്താൻ അനുവദിക്കണമെന്നും താരം ഫേബ് ബുക്കിൽ കുറിച്ചു.

പ്രായമാകുന്നതിനെ കുറിച്ച് ഭയം
എന്റെ കണ്ണിനു ചുറ്റം ഉണ്ടായിരിക്കുന്ന കറുപ്പ് കണ്ണട ചില്ലുകൾ വരുത്തിയതാണ്. കൂടാതെ ശരീരത്ത് വീഴുന്ന കാക്കപ്പുള്ളികൾ വാർക്യത്തിന്റെ ചുളിവുകളായി മാറിക്കൊണ്ടിരിക്കുകയാണ്. തടിച്ചു വീർത്ത എന്റെ ശരീരത്തെ കുറിച്ച് അപകർഷതാ ബോധമില്ലാതെ വേഷം ധരിച്ച് അണിഞ്ഞൊരുങ്ങി നടക്കാൻ നിങ്ങൾ എന്നെ അനുവദിക്കുമോ എന്നും അമല ചോദിക്കുന്നണ്ട്.

ആത്മവീര്യം തകർക്കുന്നു
ചെറുപ്പത്തിലെ അഭിനയ ജീവിതത്തിലെത്തിയ വ്യക്തിയാണ് ഞാൻ. 19 ാം വയസിൽ താൻ അഭിനയിച്ച പുഷ്പക വിമാനത്തിലെ എന്റെ രൂപത്തെ വിസ്മരിച്ചു കൊണ്ട് ചായം തേയ്ക്കാത്ത, മുടി മുറിച്ചു കളഞ്ഞ ഏന്നെ നിങ്ങൾക്ക് കാണാൻ ആകുമോ? ഇല്ലെങ്കിൽ നിങ്ങൾ കാണുന്നത് എന്റെ തലയിലെ നരച്ച മുടികൾ മാത്രമായിരിക്കും. അത് തന്റെ ആത്മവീര്യത്തെ നശിപ്പിക്കുമെന്നും അമല ഫേസ്ബുക്കിൽ കുറിച്ചു.

പരദൂഷണം അവസാനിപ്പിക്കുക
ക്യാമറകൾക്ക് ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ ആഴം കൃത്യമായി അടയാളപ്പെടുത്തുവാൻ സാധിക്കും. ഉയർന്നു വരുന്ന ചൂടൻ പരദൂഷണങ്ങളെ കുറിച്ചും ഞാൻ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചും ചോദിച്ചും സമയം കളയാതെ തന്റെ വാക്കുകൾ കേൾക്കാൻ തയ്യാറാണോ എന്നും താരം ചോദിക്കുന്നുണ്ട്.

മാറ്റം ആഗ്രഹിക്കുന്നു
നേരത്തെ തുടർന്നു വന്നിരുന്ന രീതികളിൽ നിന്ന് ഒരു മാറ്റം താൻ ആഗ്രഹിക്കുന്നുവെന്നും അമല പറഞ്ഞു. താൻ ജീവിതത്തിൽ നിന്ന് മാഞ്ഞു പോകുന്നതിനും മുൻപ് ഒരുപാടു കാര്യങ്ങൾ തനിയ്ക്ക് ചെയ്ത് തീർക്കാനുണ്ട്. തിരക്കുകളില്ലാത്ത ഒരു ദിവസത്തിലൂടെ ചടങ്ങുകളിൽ പങ്കെടുക്കാതെ കടന്നു പോകാൻ നിങ്ങൾ എന്നെ അനുവദിക്കുമോ എന്നും അമല ചോദിക്കുന്നുണ്ട്.

സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു
ബോക്സ് ഓഫീസ് മത്സരങ്ങളിൽ നിന്നും , ടിആർപി പോരാട്ടങ്ങളിൽ നിന്നും പേജ് ലൈക്കുകളിൽ നിന്നുമുള്ള അപകടമായ കൊണികളിൽ നിന്ന് നിങ്ങൾ എന്നെ മോചിപ്പിക്കണം. നിങ്ങൾ എന്റെ സമയത്തെ പ്രശസ്തികളുടെ കൂട്ടിൽ തളച്ചിടുന്നു. പക്ഷെ തന്റെ ആത്മാവ് സ്വതന്ത്രമാണെന്നും തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും അമല ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീദേവിയുടെ മൃതദേഹത്തിനരികെ ചിരിച്ച മുഖവുമായി നടി! വിയോഗത്തിൽ സന്തോഷമോ?, കലിപ്പിൽ ആരാധകർ
സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സ്റ്റൈൽ മന്നൻ! കാല ടീസർ പുറത്ത്, വീഡിയോ കാണാം
പൃഥ്വി ഇനി പറക്കുന്നത് നാലു കോടി രൂപയുടെ വാഹനത്തിൽ, താരത്തിന്റെ ആഡംബര കാർ ഇത്! ചിത്രങ്ങൾ കാണാം
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്