ആഘോഷത്തിനിടെ ശ്രീദേവി നീന്തല്‍വേഷത്തില്‍
ഒരുകാലത്ത് ബോളിവുഡിലെ നമ്പര്‍ വണ്‍ താരമായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ സൗന്ദര്യത്തെയും പ്രതിഭയെയും വെല്ലാന്‍ ആരുമില്ലാതിരുന്നൊരു അവസ്ഥയുണ്ടായിരുന്നു അന്ന്. ഏറെക്കാലം താരറാണിപ്പട്ടം ചൂടി നിന്ന ശ്രീദേവി പക്ഷേ വിവാഹത്തോടെ പിന്‍വാങ്ങുകയും കുടുംബത്തിനുവേണ്ടി സമയം ചെലവിടുകയും ചെയ്തു. ഇപ്പോള്‍ കുട്ടികള്‍ വളര്‍ന്നതില്‍പ്പിന്നെ തിരിച്ചുവരവ് നടത്തിയിരിക്കുന്ന ശ്രീദേവിയെക്കാണുമ്പോള്‍ സൗന്ദര്യം പഴയതിലും കൂടിയോയെന്നൊരു സംശയമേ ആര്‍ക്കും തോന്നുകയുള്ളു.
അമ്പതുവയസു പിന്നിട്ടിട്ടും ഇപ്പോഴും വടിവൊത്ത ശരീരവും ശ്രീത്വമുള്ള മുഖവുമായി ശ്രീദേവിയെത്തുമ്പോള്‍ ആരും നോക്കിനിന്നുപോകും. അമ്പതിലും താന്‍ സെക്‌സിയാണെന്ന് ശ്രീദേവി വീണ്ടും തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ശ്രീദേവി പുറത്തുവിട്ട ചിത്രം കണ്ടാല്‍ ആരും ഒന്ന് അന്തിച്ചുപോകും. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ബീച്ച് റിസോര്‍ട്ടില്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിനിടെ നീന്തല്‍വേഷത്തിലെടുത്ത ഫോട്ടോയാണ് ശ്രീ ട്വിറ്ററിലിട്ടിരിക്കുന്നത്.

കറുത്ത നിറത്തിലുള്ള നീന്തല്‍ വസ്ത്രമണിഞ്ഞ ശ്രീദേവി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്കളും ഗ്ലാമറസായിത്തന്നെയാണ് പോസ് ചെയ്തിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് വോഗിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടില്‍ ഗ്ലാമറസായി എത്തി ശ്രീദേവി ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ സ്വിം സ്യൂട്ടില്‍ സുന്ദരിയായി ശ്രീ വീണ്ടും ആരാധകര്‍ക്ക് ആവേശമേകിയിരിക്കുകയാണ്.


Click it and Unblock the Notifications