»   » ബഹുഭാഷാ ചിത്രത്തില്‍ നായികയായി ശ്രീദേവി

ബഹുഭാഷാ ചിത്രത്തില്‍ നായികയായി ശ്രീദേവി

Posted By:
Subscribe to Filmibeat Malayalam

വിവാഹശേഷം അഭിനയം നിര്‍ത്താറുള്ള പലനടിമാരും പിന്നീട് കുറേക്കാലം കഴിഞ്ഞ് ചിലപ്പോള്‍ തിരിച്ചെത്താറുണ്ട്. എന്നാല്‍ തിരിച്ചുവരവുകളില്‍ സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്നവര്‍ അപൂര്‍വ്വമാണ്. ചിലരെല്ലാം വിവാഹത്തിന് മുമ്പ് ഏറെ തിളങ്ങിയവരാണെങ്കിലും വിവാഹശേഷം തിരിച്ചുവരുമ്പോള്‍ ചാനല്‍ ഷോകളിലും, സീരിയലുകളിലും പരസ്യചിത്രങ്ങളിലുമെല്ലാമായി ഒതുങ്ങിപ്പോകാറാണ് പതിവ്.

എന്നാല്‍ നടി ശ്രീദേവിയുടെ കാര്യത്തില്‍ സംഭവിച്ചത് മറിച്ചായിരുന്നു. മക്കളെല്ലാം വളര്‍ന്നുകഴിഞ്ഞ് തിരിച്ചെത്തിയ ശ്രീദേവി വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് അവിസ്മരണീയമാക്കാന്‍ ശ്രീയ്ക്ക് കഴിഞ്ഞു.

Sreedevi

ഇതാ ചെറിയൊരിടവേളയ്ക്ക്‌ശേഷം ശ്രീദേവി വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്. ഭര്‍ത്താവ് ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ബഹുഭാഷാ ചിത്രത്തിലാണ് അടുത്തതായി ശ്രീദേവി അഭിനയിക്കാന്‍ പോകന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് തിരക്കഥാകൃത്തായ കോണ വെങ്കട്ടാണേ്രത ചിത്രത്തിന് തിരക്കഥയൊൊരുക്കുന്നത്. പുതിയ കഥ ശ്രീദേവിയുമായി ചര്‍ച്ച ചെയ്തതായി കോണ വെങ്കട്ട് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുകയെന്നകാര്യം താന്‍ വൈകാതെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു. തെലുങ്കില്‍ ഇതിന് മുമ്പ് ഏറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥരചിച്ചിട്ടുള്ള വെങ്കട്ട് ശ്രീദേവിയ്ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് മികച്ചൊരു കഥയണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായിട്ടായിരിക്കും ഈ ചിത്രമൊരുങ്ങുകയെന്നാണ് സൂചന.

English summary
Sridevi will be shortly working on a project that will be produced in three languages.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam