പാതിരാത്രിയില്‍ തേടിയെത്തുന്ന സംവിധായകന്‍! നടുക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീദേവിക! കാണൂ!

ഹോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ ഹാര്‍വി വെയ്ന്‍സ്റ്റനെതിരെയുള്ള മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെയായാണ് സിനിമാലോകം ഒന്നടങ്കം ഇതേറ്റുപിടിച്ചത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് പല താരങ്ങളും ആഞ്ഞടിക്കുകയായിരുന്നു. കരിയറിലെ തുടക്കക്കാലത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അന്ന് പരാതിപ്പെട്ടപ്പോള്‍ താരസംഘടന സ്വീകരിച്ച നിലപാടുകളെക്കുറിച്ചുമൊക്കെയാണ് പലരും തുറന്നുപറഞ്ഞിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു പല കാര്യങ്ങളും വൈറലായി മാറിയത്. ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും മീ ടൂ വെളിപ്പെടുത്തലുകള്‍ വന്നിരുന്നു. സിനിമാലോകത്തെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള കാര്യങ്ങളുമായാണ് പലരുമെത്തിയത്.

സിനിമയിലെ പല വിഗ്രഹങ്ങളും മീ ടൂവില്‍ തകര്‍ന്നടിയുമെന്ന് നേരത്തെ പലരും വ്യക്തമാക്കിയിരുന്നു. സ്‌ക്രീനില്‍ കാണുന്ന പോലെ ജീവിതത്തിലും പലരും അഭിനയിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. ഇന്നസെന്റിന് പിന്നാലെ താരസംഘടനയായ എഎംഎംഎയുടെ തലപ്പത്തേക്ക് മോഹന്‍ലാല്‍ എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ വിവാദം ഇപ്പോള്‍ പൂര്‍വ്വാധികം ശക്തി പ്രാപിച്ചിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ നടിയേയും കുറ്റാരോപിതനായ താരത്തെയും ഒരുപോലെ കാണുന്ന നിലപാടിനെതിരെയായിരുന്നു പലരും രംഗത്തെത്തിയത്. നടിയുടെ സംഭവത്തിന് പിന്നാലെയായാണ് പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും അന്ന് അമ്മയെ അറിയിച്ചിട്ടും നടപടി എടുക്കാതെ ഒതുക്കിത്തീര്‍ത്ത സംഭവങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞത്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ശ്രീദേവികയും തനിക്ക് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. അന്ന് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സംഘടനയുടെ സെക്രട്ടറി പ്രതികരിച്ചതിനെക്കുറിച്ചും അവര്‍ കുറിച്ചിട്ടുണ്ട്.

 മീ ടൂ തലവേദനയായി മാറുന്നു

മീ ടൂ തലവേദനയായി മാറുന്നു

സിനിമാലോകത്തെ അനീതികളെക്കുറിച്ചും താരസംഘടനയുടെ നിലപാടുകളെക്കുറിച്ചുമൊക്കെയുള്ള വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നടി ആക്രമണത്തിനിരയായ സംഭവത്തിന് ശേഷമാണ് പലരും തങ്ങളുടെ ദുരനുഭവത്തെക്കുറിച്ച് തുറന്നുപറയാന്‍ തയ്യാറായത്. ഇന്ത്യയൊട്ടുക്കും മീ ടൂ തരംഗമാണ് ഇപ്പോള്‍. സിനിമയില്‍ മാത്രമല്ല മറ്റ് രംഗങ്ങളിലും ഇത്തരം തുറന്നുപറച്ചിലുകള്‍ നടക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെ അന്ന് നേരിട്ടതിനെക്കുറിച്ചും ബന്ധപ്പെട്ടവരെ അറിയിച്ചപ്പോള്‍ അവരുടെ സമീപനത്തെക്കുറിച്ചുമൊക്കെയാണ് പലരും തുറന്നുപറഞ്ഞത്. വനിതാ താരങ്ങളുടെ തുറന്നുപറച്ചിലില്‍ കുരുങ്ങിയിരിക്കുകയാണ് എഎംഎംഎ. താരങ്ങളുടെ ക്ഷേമവും സുഗമമായ പ്രവര്‍ത്തനവുമെന്നത് കേവലം കടലാസില്‍ മാത്രമായി ചുരുങ്ങിയെന്നും ഓരോ സംഭവവും തെളിയിക്കുന്നു.

വനിതാ സെല്ലിന്റെ ആദ്യ യോഗം

വനിതാ സെല്ലിന്റെ ആദ്യ യോഗം

വനിതാ ിനിമാപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ലക്ഷ്യവുമായാണ് വനിതാ സെല്‍ രൂപീകരിച്ചിട്ടുള്ളത്. വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് പ്ര്തിനിധികള്‍ നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ദിലീപ് വിഷയത്തിലെ തീരുമാനം പുന:പരിശോധിക്കുന്നതും നടിമാരുടെ രാജിയുമൊക്കെയായി താരസംഘടന കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രസിഡന്റായ മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമാണ് വനിതാ സെല്‍ രൂപീകരിച്ചത്. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് വനിതാ സെല്‍ അംഗങ്ങള്‍. അമ്മയുടെ യോഗത്തിന് ശേഷം വനിതാ സെല്ലിന്റെ ആദ്യ യോഗം നടന്നിരുന്നു. ക്ഷണിക്കപ്പെട്ട 9 നടിമാര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പലരും വനിതാ സെല്ലിന്റെ യോഗത്തിലാണ് പങ്കെടുത്തതെന്ന് പോലും മനസ്സിലാക്കിയത്.

മറയില്ലാത്ത തുറന്നുപറച്ചിലുകള്‍

മറയില്ലാത്ത തുറന്നുപറച്ചിലുകള്‍

സിനിമാമേഖലയില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുരിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. വനിതാ സെല്ലിന്റെ യോഗത്തിനിടയിലായിരുന്നു യാതൊരു മറയുമില്ലാതെ താരങ്ങള്‍ കാര്യങ്ങളെക്കുറിച്ച് തുറന്നടിച്ചത്. പേരുകളടക്കം വ്യക്തമാക്കിയാണ് പലരും കാര്യങ്ങള്‍ വിശദീകരിച്ചത്. ഇനിയങ്ങോട്ട് ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കരുതെന്നും ഉടനടി പ്രതികരിക്കണമെന്നുള്ള നിര്‍ദേശവും ഇവര്‍ മുന്നോട്ട് വെച്ചിരുന്നു.

റെക്കോര്‍ഡ് ചെയ്തിട്ടുമുണ്ട്

റെക്കോര്‍ഡ് ചെയ്തിട്ടുമുണ്ട്

വനിതാ സെല്ലിന്റെ ആദ്യ യോഗം തന്നെ അമ്മയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. അനൗദ്യിക യോഗമാണെന്ന് പറയുന്നുവെങ്കില്‍ക്കൂടിയും യോഗത്തിലെ കാര്യങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അതിനാല്‍ത്തന്നെ പ്രശ്‌ന പരിഹാരത്തിനായി സമിതി രൂപീകരിച്ചപ്പോള്‍ അത് മറ്റൊരു തലവേദനയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. അമ്മയുടെ ഇടപെടലുകള്‍ കാര്യക്ഷമമല്ലെന്ന പരാതിയും വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്.

അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് ശ്രീദേവിക

അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് ശ്രീദേവിക

ദിലീപിന്റെ രാജിയോട് കൂടി അമ്മയിലെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്ന തരത്തിലേക്കാണ് അമ്മ കാര്യങ്ങളെ നീക്കുന്നത്. വനിതാ സംഘടനയുടെ വാദങ്ങളെല്ലാം തിരുത്തിയെന്ന തരത്തിലുള്ള ധാരണയുണ്ടാക്കാനാണ് അമ്മയുടെ ശ്രമം. അഭിനേതാക്കളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് അമ്മ മുന്നേറുന്നതെന്ന ധാരണ തെറ്റാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചും അന്ന് സംഘടനയുടെ നിലപാട് ഇതായിരുന്നുവെന്നും വ്യക്തമാക്കി ശ്രീദേവിക രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ദുരനുഭവം

വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ദുരനുഭവം

മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം സജീവമായിരുന്നു ശ്രീദേവിക വര്‍ഷങ്ങള്‍ക്ക് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചാണ് ഇവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിന് താരം കത്ത് നല്‍കിയിട്ടുമുണ്ട്.

മോഹന്‍ലാലിന് കത്ത്

മോഹന്‍ലാലിന് കത്ത്

മെയില്‍ ചെയ്ത കത്തിന്റെ കോപ്പി താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലൊരു കത്ത് കിട്ടിയതിനെക്കുറിച്ചോ അതില്‍ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചോ ഭാരവാഹികള്‍ മിണ്ടിയിരുന്നില്ലെന്നും താരം പറയുന്നു. അമ്മയിലെ അംഗങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് സിദ്ദിഖും കെപിഎസി ലളിതയും പറഞ്ഞതിന് പിന്നാലെയായാണ് ശ്രീദേവികയുടെ വെളിപ്പെടുത്തല്‍.

അനുനയിപ്പിച്ച് പിന്തിരിപ്പിക്കുന്ന സമീപനം

അനുനയിപ്പിച്ച് പിന്തിരിപ്പിക്കുന്ന സമീപനം

പ്രശ്‌നങ്ങളുമായി സമീപിക്കുമ്പോള്‍ തണുപ്പന്‍ മട്ടിലുള്ള സമീപനമാണ് സംഘടനയുടേത്. സെക്രട്ടറിയുമായി ബന്ധപ്പെടാന്‍ മാത്രമേ അവസരമുള്ളൂ, അദ്ദേഹമാണെങ്കില്‍ രേഖാമൂലം പരാതി സമര്‍പ്പിക്കാന്‍ സമ്മതിക്കുകയും ചെയ്തില്ല. പരാതിക്കാരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് സംഘടനയുടേതെന്ന് താരം പറയുന്നു. നിലവിലെ സംവിധാനത്തില്‍ മാറ്റം വരുത്താനാണ് ഇപ്പോള്‍ കത്ത് നല്‍കിയത്. ആരുടേയും പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കമല്ല ഇതെന്നും താരം പറയുന്നു.

സംവിധായകന്റെ മോശം പെരുമാറ്റം

സംവിധായകന്റെ മോശം പെരുമാറ്റം

2006ലായിരുന്നു ആ സംഭവം നടന്നത്. സിനിമയിലെ തുടക്കക്കാരിയായിരുന്നു താന്‍. പാതിരാത്രിയില്‍ വാതിലില്‍ നിര്‍ത്താതെ മുട്ടുന്നത് കേട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചതോടെയാണ് ആരാണ് അതെന്നന്വേഷിച്ചത്. സിനിമയുടെ സംവിധായകനായിരുന്നു അതെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത്. തന്നോടൊപ്പം അഭിനയിച്ചിരുന്ന സഹനടനോട് അമ്മ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് റൂം മാറുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. പിന്നീട് ഈ സംവിധായകന്‍ തന്റെ ഷോട്ടുകള്‍ വെട്ടിക്കുറയ്ക്കുകയും ഡയലോഗുകള്‍ ഇല്ലാതാക്കിയുമാണ് പ്രതികാരം ചെയ്തത്. തുടക്കകാരിയായതിനാല്‍ ഇതെങ്ങനെ നേരിടണമെന്ന് അന്നറിയില്ലായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

പ്രതിഫലം ലഭിക്കാത്തത് പരാതിപ്പെട്ടപ്പോള്‍

പ്രതിഫലം ലഭിക്കാത്തത് പരാതിപ്പെട്ടപ്പോള്‍

മറ്റൊരു ചിത്രത്തില്‍ നിന്നും മുഴുവന്‍ തുകയും ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് അമ്മയ്ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരാതി നല്‍കിയാല്‍ അത് കരിയറിനെ ബാധിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്. പിന്നീട് ഏറ്റെടുക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കളോട് പ്രതിഫലം കൃത്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ പ്രതിഫലത്തിന്റെ ബാക്കി തുക ഇപ്പോഴും കിട്ടിയില്ലെന്ന് താരം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് കാണാം

ശ്രീദേവികയുടെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X