For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിച്ചിത്രത്താഴ് പാട്ടിനൊപ്പം വീണ്ടും ചുവടുവെച്ച് നാഗവല്ലിയുടെ രാമനാഥന്‍! വൈറല്‍ വീഡിയോ

    |

    മണിച്ചിത്രത്താഴ് എന്ന ക്ലാസിക്ക് ചിത്രം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നാണ്. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച ചിത്രം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. സിനിമയിലെ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഗാനവും ഒരു കാലത്ത് തരംഗമായി മാറിയിരുന്നു. നാഗവല്ലിയായി ശോഭനയും രാമനാഥനായി ഡോ ശ്രീഥര്‍ ശ്രീറാമും തകര്‍ത്താടിയ ഗാനരംഗം കൂടിയായിരുന്നു ഇത്.

    manichitrathazhu

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പാട്ടിനൊപ്പം ഡാന്‍സ് ചെയ്തുകൊണ്ടുളള ശ്രീഥര്‍ ശ്രീറാമിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. 2012ല്‍ പത്മനാഭപുരം പാലസ് സന്ദര്‍ശിച്ചപ്പോള്‍ ശ്രീധര്‍ ശ്രീറാമിനെ കണ്ടതും അദ്ദേഹം ആ പാട്ടിന് നൃത്തം ചെയ്തതുമായ വിശേഷങ്ങള്‍ ധന്യ അജീഷ് കുമാറാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

    തക്കല കൊട്ടാരവും രാമനാഥനും

    മണിച്ചിത്രത്താഴ് ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ സന്ദര്‍ഭത്തില്‍ ഈ വ്യക്തിയെ ഓര്‍ത്തുപോകുന്നു. ഞങ്ങള്‍ 2012ല്‍ bed പഠിക്കുന്ന കാലത്ത് ടൂര്‍ പോയപ്പോള്‍ ആകസ്മികമായി ആണ് പദ്മനാഭപുരം പാലസില്‍ വെച്ചു ആ പഴയ രാമനാഥനെ കണ്ടുമുട്ടിയത്. ആ ഡാന്‍സ് ഞങ്ങള്‍ക്ക് വേണ്ടി ഒന്നു കൂടി കളിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ജാഡയും ഇല്ലാതെ മറിച്ചൊരു വാക്ക് പറയാതെ ഓര്‍മ്മയുണ്ടായിരുന്ന സ്റ്റെപ്പുകള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് കളിയ്ക്കാന്‍ ആ മാഹാനായ കലാകാരന്‍ തയ്യാറായി.

    അന്ന് ഒരു മുറൈ എന്നെ പാട്ട് ആരുടെയും മൊബൈലില്‍ ഉണ്ടായിരുന്നില്ല. എന്റെ കൈയ്യില്‍ പാട്ടുണ്ടായിരുന്നെങ്കിലും ഫോട്ടോസ് എടുക്കാന്‍ അനുവാദം ഇല്ലെങ്കിലോ എന്ന് കരുതി മൊബൈല്‍ ബസില്‍ വെച്ചിട്ടാണ് വന്നത്. അവസാനം നിങ്ങള്‍ കുട്ടികള്‍ പാടിയാല്‍ മതി. ഞാന്‍ ഡാന്‍സ് കളിച്ചുകൊളളാം എന്നദ്ദേഹം പറഞ്ഞു. പാടിക്കൊടുത്തത് അനുസരിച്ച് അദ്ദേഹം ആടി. അതിന് ശേഷം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ് ഈ പാട്ട്. ധന്യ കുറിച്ചു.

    താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരാണ് ഞാന്‍,ഷെയ്‌ന്‌റെ സ്വഭാവത്തോട് യോജിക്കാനാവില്ലെന്ന് വിനയന്‍

    ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് ഒരുങ്ങിയിരുന്നത്. ഒപ്പം പ്രിയദര്‍ശന്‍, സിദ്ധിഖ് ലാല്‍, സിബി മലയില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമയിലെ പ്രകടനത്തിന് ശോഭനയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

    മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടം വീണ്ടും? അടുത്ത വര്‍ഷം പകുതിയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍

    Read more about: mohanlal shobhana
    English summary
    Sridhar Sriram's Dance Manichithrathazhu Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X