നടിയെ സൂപ്പര്‍ ഫിഗര്‍ എന്ന് സംബോധന ചെയ്തു, നടന്‍ ശ്രീകാന്ത് പരസ്യമായി മാപ്പ് പറഞ്ഞു!!
സിനിമയില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ എന്ത് പറഞ്ഞാലും അത് ലൈംഗിക ചൂഷണമായിട്ടാണ് കണക്കാക്കുന്നത്. സ്ത്രീകള്‍ക്ക് നല്‍കേണ്ട ബഹുമാനം നല്‍കി അവരെ ആദരിക്കണം എന്ന കാഴ്ചപ്പാടുകാരനാണ് തമിഴ് നടന്‍ ശ്രീകാന്തും.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്ത് സജീവമാകുന്ന ശ്രീകാന്ത് ഉന്‍ കാതല്‍ ഇരുന്താല്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു.
ചടങ്ങില്‍ നടി ചന്ദ്രിക രവിയെ അദ്ധ്യക്ഷന്‍ വേദിയിലേക്ക് ക്ഷണിച്ചത് സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ധ്യക്ഷന്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തതിന് ശ്രീകാന്ത് മാപ്പ് പറഞ്ഞു.

സിനിമയില്‍ അഭിസംബോധന ചെയ്യുന്നത് പോലെ ഇതുപോലൊരു പൊതു പരിപാടിയില്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ തെറ്റാണ്. അത് ബഹുമാനക്കുറവാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കണം- ശ്രീകാന്ത് പറഞ്ഞു.
ഇരുട്ടറയിലെ മുരുട്ടു കഥൈ എന്ന അഡല്‍ട്‌സ് ഓണ്‍ലി കോമഡി ചിത്രത്തിലൂടെ ശ്രദ്ധേയയാണ് ചന്ദ്രിക രവി. ഉന്‍ കാതല്‍ ഇരുന്താല്‍ എന്ന ഈ ചിത്രത്തില്‍ തനിക്ക് ഒരുപാട് അഭിനയ സാധ്യതകളുള്ള കഥാപാത്രമാണ് ലഭിച്ചതെന്നും ആക്ഷനും റൊമാന്‍സും ഇമോഷനുമൊക്കെയുണ്ട് എന്നും ചന്ദ്രിക പറഞ്ഞു.


Click it and Unblock the Notifications











