ബിലാലില്‍ അബു ജോണ്‍ കുരിശ്ശിങ്കലായി ശ്രീനാഥ് ഭാസി? മെഗാസ്റ്റാര്‍ ചിത്രത്തിനായി ആവേശത്തോടെ ആരാധകര്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ ആരാധക മനസുകളില്‍ ഇടംനേടിയ കഥാപാത്രങ്ങളിലൊന്നാണ്. തിയ്യേറ്ററുകളില്‍ വിജയമായില്ലെങ്കിലും അമല്‍ നീരദ് ചിത്രത്തിന് പിന്നീടാണ് മികച്ച സ്വീകാര്യത ലഭിച്ചത്. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതലാണ് ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്.

mammootty-sreenath bhasi,

ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ചിത്രത്തില്‍ കാതറിന്‍ ട്രീസ നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരത്തന് വേണ്ടി തിരക്കഥയെഴുതിയ സുഹാസ് ഷറഫാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി കഥയെഴുതുന്നത്.ഉണ്ണി ആറുമായി ചേര്‍ന്നാണ് ഇവര്‍ തിരക്കഥയൊരുക്കുന്നത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

അതേസമയം സിനിമയില്‍ മമ്മൂട്ടിയുടെ അനിയനായ അബു ജോണ്‍ കുരിശ്ശിങ്കലായി എത്തുന്നത് ശ്രീനാഥ് ഭാസിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. ലിറ്റില്‍ സ്വയമ്പാണ് ബിലാലിനു വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മധുരരാജയുടെ രണ്ടാം വരവ് ഗംഭീരമായതോടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ വരവിനായും ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X