'സുശീല' നായികയാകുന്നു
'എനിക്ക് സച്ചിനെ അറിയാം കേട്ടോ. എല്ലാവരും വിചാരിച്ചിരിക്കുന്നത് എനിക്ക് സച്ചിനെ അറിയില്ലെന്നാണ്. എനിക്കദ്ദേഹത്തെ അറിയാം ഞാന്‍ കളി കാണാറുണ്ട്. പറഞ്ഞത് സുശീലയാണ്. ഏത് സുശീല എന്നാവും. 1983 എന്ന ചിത്രത്തില്‍ സച്ചിന്റെ ഫോട്ടോ നോക്കി ഇതാരാ ചേട്ടാ എന്ന് ചോദിച്ച സുശീല. സച്ചിനാണെന്ന് പറഞ്ഞപ്പോള്‍ ഈ ഹിന്ദി സിനിമകളൊന്നും കാണാത്തതുകൊണ്ട് എനിക്കിവരെയൊന്നും അറിയില്ല എന്ന് പറഞ്ഞ സുശീല.
22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, തട്ടത്തിന്‍ മറയത്ത്, ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം, മസാല റിപ്പബ്ലിക്ക് തുടങ്ങി ഒത്തിരി ചിത്രത്തില്‍ സഹനടിയായെത്തിയ, സുശീല എന്ന മലയാളികള്‍ക്ക് പരിചിതമുള്ള സൃന്ദ അഷബ് നായികയാതെത്തുന്നു.
ജവാന്‍ ഓഫ് വെള്ളിമലയില്‍ എന്ന ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ഹോംലി മീല്‍സ് എന്ന ചിത്രത്തിലൂടെയാണ് നായികയായിലുള്ള സൃന്ദയുടെ അരങ്ങേറ്റം. പുതുമുഖ വിപിന്‍ അറ്റ്‌ലിയാണ് നായകന്‍. മനോജ് കെ ജയന്‍, കൈലാഷ്, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.
അനൂപ് കണ്ണന്‍ തന്നെയാണ് കഥയും തിരക്കഥയും. എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററിലെത്തും. വിപിന്‍ അറ്റ്‌ലിയെ കൂടാതെ പുതുമുഖ കഥാപാത്രങ്ങള്‍ വേറെയുമുണ്ട് ചിത്രത്തില്‍.

'സുശീല' നായികയാകുന്നു
മോഡലിങ്ങിലൂടെയാണ് സൃന്ദയുടെ തുടക്കം. ഡയലോഗ് ട്രാന്‍സിലേറ്ററായി സിനിമയിലേക്ക് കടന്നു.

'സുശീല' നായികയാകുന്നു
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്‌സ് എന്ന സിനിമയിലൂടെയാണ് അഭിനയച്ചിലേക്ക് കടക്കുന്നത്.

'സുശീല' നായികയാകുന്നു
ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് സൃന്ദ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്

'സുശീല' നായികയാകുന്നു
22 ഫീമെയില്‍ കോട്ടയത്തിന് ശേഷം തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും എന്നീ ചിത്രങ്ങളിലൂടെ അഭിനയത്തില്‍ കാലുറപ്പിച്ചു. അന്നയും റസൂലും എന്ന ചിത്രത്തിലെ ഫസീല എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

'സുശീല' നായികയാകുന്നു
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ഭാര്യവേഷത്തില്‍ സുശീല എന്ന കഥാപാത്രമായെത്തി. മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിലൂടെ സൃന്ദ നേടിയത്.

'സുശീല' നായികയാകുന്നു
1983 എന്ന ചിത്രത്തില്‍ ആരാ ചേട്ടാ ഈ സച്ചിന്‍ എന്ന സുശീലയുയെ ചോദ്യം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു. ഈ ഒരൊറ്റ ഡയലോഗിലൂടെയാണ് സൃന്ദയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്.

'സുശീല' നായികയാകുന്നു
അഷബ് എന്നാണ് സൃന്ദയുടെ ഭര്‍ത്താവിന്റെ പേര്. ഒരു പ്രണയ വിവാഹമായിരുന്നു. അര്‍ഹാന്‍ (മുന്ന) എന്ന് പേരുള്ള ഒരു മകനുമുണ്ട്.

'സുശീല' നായികയാകുന്നു
101 വെഡ്ഡിങ്, ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം, മസാല റിപ്പബ്ലിക്, ഹാപ്പി ജേര്‍ണി, റാസ്പുടിന്‍ എന്നീ ചിത്രങ്ങളിലും സൃന്ദ അഭിനയിച്ചിട്ടുണ്ട്.

'സുശീല' നായികയാകുന്നു
സലാം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ലീഷ് എന്ന ചിത്രത്തിലും മമ്മൂട്ടിയൊക്കൊപ്പം സൃന്ദയും അഭിനയിക്കുന്നുണ്ട്. മുദ്ദാസ് എന്നാണ് കഥാപാത്രത്തിന്റെ പേര്

'സുശീല' നായികയാകുന്നു
ജവാന്‍ ഓഫ് വെള്ളിമലയില്‍ എന്ന ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ഹോംലി മീല്‍സ് എന്ന ചിത്രത്തിലൂടെയാണ് നായികയായിലുള്ള സൃന്ദയുടെ അരങ്ങേറ്റം.

'സുശീല' നായികയാകുന്നു
എല്‍ജെ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അനൂപ് കണ്ണന്‍ തന്നെയാണ് ചെയ്യുന്നത്. മനോജ് കെ ജയന്‍, നെടുമുടി വേണു, കൈലാഷ്, തുടങ്ങിയവര്‍ക്കൊപ്പം ഒത്തിരി പുതുമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications











