സൃന്ദ അഷബ് പൃഥ്വിരാജിന് നായികയാകുന്നു
നിവിന്‍ പോളിയുടെ 'ഭാര്യ' പൃഥ്വിരാജിന്റെ നായികയാകുന്നു. നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച 1983 ന് ശേഷം ഹാപ്പി ജേര്‍ണി, മസാല റിപ്പബ്ലിക്, മംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലും സൃന്ദ അഷബ് വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളികള്‍ എന്നും ഓര്‍ക്കുന്ന വേഷം സച്ചിനെ അറിയാത്ത സുശീലയെ തന്നെയാണ്. സൃന്ദയെ പരിചയപ്പെടുത്തുന്നതും 1983 ലെ നിവിന്‍ പോളിയുടെ ഭാര്യ സുശീല എന്ന വിശേഷണത്തിലൂടെയാണ്.
സുശീല എന്ന സൃന്ദയും മലയാളത്തിന്റെ മുന്‍നിര നായികാ പദവിയിലേക്ക് വരുന്നുന്നു. പൃഥ്വിരാജിന്റെ നായികയായാണ് സൃന്ദയെ ഇനി കാണുക. ദിലീഷ് നായര്‍ ആദ്യമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ഠമാര്‍ പഠാര്‍' എന്ന ഹാസ്യ ചിത്രത്തിലാണ് സൃന്ദ പൃഥ്വിയ്ക്ക് നായികയാകുന്നത്. സൃന്ദയുടെ അഭിനയത്തിലെ വീര്യം കണ്ടിട്ടാണ് തങ്ങള്‍ അവരെ തിരഞ്ഞെടുത്തതെന്നും ചിത്രത്തിന്റെ ചിത്രീകരണം ഏറെ കുറെ പൂര്‍ത്തിയായെന്നു ദിലീപ് പറഞ്ഞു.

പൗരന്‍ എന്ന എസ്പി ഓഫീസറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു കൊലപാതകം അന്വേഷിക്കാനിറങ്ങിയതാണ് പൗരന്‍. ആ കൊലയാളി വര്‍ഷങ്ങളായി മുങ്ങിനടക്കുന്ന സുകുമാരക്കുറുപ്പും. തമ്പിയും മണിയും പൗരനും ചേര്‍ന്നുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് പിന്നീട് ടമാര്‍ പടാര്‍. തമ്പിയെ ബാബുരാജും മണിയെ ചെമ്പന്‍ വിനോദും അവതരിപ്പിക്കുന്നു.
ആഷിക് അബു സംവിധാനം ചെയ്ത ടാ തടിയാ, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഇടുക്കി ഗോള്‍ഡ് എന്നീ ചിത്രങ്ങള്‍ക്കെല്ലാം കഥയും തിരക്കഥയും എഴുതിയ ആളാണ് ദിലീഷ് നായര്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്താണ് നിര്‍മാണം. അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന 'ഹോലി മീല്‍സി'ല്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സൃന്ദ അഷബ്.
'സുശീല' നായികയാകുന്നു


Click it and Unblock the Notifications











