കാരലിന്‍ ഒരു സ്വീറ്റ് ഹാര്‍ട്ടെന്ന് സൃന്ദ അഷബ്
22 ഫീമെയില്‍ കോട്ടയം എന്ന ആഷിക് അബുചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് സൃന്ദ അഷബ്. പിന്നീട് തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും, ആര്‍ടിസ്റ്റ്, നോര്‍ത്ത് 24 കാതം, 1883 ിയ ചിത്രങ്ങളിലെല്ലം സൃന്ദ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഇപ്പോഴിതാ സലാം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ലീഷ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൃന്ദ.
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന മാലിക് ഭായ് എന്ന കഥാപാത്രത്തിന്റെ സഹോദരിയായ മുംതാസായിട്ടാണ് സൃന്ദ അഭിനയിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനൊപ്പം സൃന്ദ മറ്റൊരു കാര്യം കൂടി പറയുന്നു, ചിത്രത്തിലെ നായിക കാരലിന്‍ ബെകിനെ കുറിച്ച്.

നെതര്‍ലാന്‍ഡുകാരിയായ കാരലിന്‍ ശരിയ്ക്കുമൊരു സ്വീറ്റ് ഹാര്‍ട്ടാണെന്നാണ് സൃന്ദയുടെ കണ്ടെത്തല്‍. അടുത്തിടെ തന്റെ ഫേസ്ബുക്കിലൂടെയാണ് സൃന്ദ കാരലിന്‍ ബെകിനെക്കുറിച്ച് പറഞ്ഞത്.
മംഗ്ലീഷിന്റെ ഡബ്ബിങ് കഴിഞ്ഞുവെന്നും മംഗ്ലീഷ് നല്‍കിയ അനുഭവം മനോഹരമായിരുന്നുവെന്നും പറയുന്ന സൃന്ദ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും പ്രകടിപ്പിക്കുന്നു. ഒപ്പം കാരലിന്‍ ബെകിനെ സ്വീറ്റ് ഹാര്‍ട്ട് എന്ന് വിശേഷിപ്പിയ്ക്കുകയും ചെയ്തിരിക്കുകയാണ്. മംഗ്ലീഷില്‍ അഭിനയിക്കാനുള്ള അവസരം നല്‍കിയ സലാം ബാപ്പുവിനോട് സൃന്ദ താങ്ക്‌സും പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











