സിദ്ധാര്‍ത്ഥ് ഭരതനും സുജിനയ്ക്കും ശ്രിന്ദയുടെ ആശംസ! നന്ദി പറഞ്ഞ് താരപുത്രന്‍! ചിത്രങ്ങള്‍ വൈറല്‍!

കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ വിവാഹം. അടുത്ത സുഹൃത്തായ സുജിനെ ശ്രീധരനെയാണ് താരപുത്രന്‍ ജീവിതസഖിയാക്കിയത്. വടക്കാഞ്ചേരിയിലെ ഉത്രാളിക്കാവില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. മഞ്ജു പിള്ളയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ തരംഗമായി മാറിയത്. ജഗതി ശ്രീകുമാറിന്റെ അനന്തരവളായ അഞ്ജു എം ദാസിനെയായിരുന്നു ആദ്യം സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തത്. അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു.

പ്രിയപ്പെട്ട സുജിനയ്ക്കും സിദ്ധുവിനും ആശംസ അറിയിച്ച് നടി ശ്രിന്ദയും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഉത്രാളിക്കാവിലെ ചടങ്ങിലും പിന്നീട് നടന്ന സല്‍ക്കാരത്തിലുമെല്ലാം ശ്രിന്ദ പങ്കെടുത്തിരുന്നു. സിദ്ധാര്‍ത്ഥിന്റെ അമ്മയും അഭിനേത്രിയുമായ കെപിഎസി ലളിതയ്‌ക്കൊപ്പമുള്ള ചിത്രവും ശ്രിന്ദ പങ്കുവെച്ചിരുന്നു.

Srinda

ശ്രിന്ദയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് സിദ്ധാര്‍ത്ഥ് ഭരകനും എത്തിയിരുന്നു. നമ്മളിലൂടെ അഭിനയ രംഗത്തേക്കെത്തിയ സിദ്ധാര്‍ത്ഥ് അച്ഛന്റെ സിനിമയായ നിദ്രയ്ക്ക് റീമേക്കൊരുക്കിയാണ് സംവിധാന രംഗത്തേക്ക് കടന്നത്. ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തതും സിദ്ധാര്‍ത്ഥായിരുന്നു. ശ്രിന്ദയുടെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X