»   » ശൃംഗാരവേലന്‍ കോപ്പിയടി

ശൃംഗാരവേലന്‍ കോപ്പിയടി

Posted By:
Subscribe to Filmibeat Malayalam
Srigaravelan
ദിലീപ് നായകനായ ശൃംഗാരവേലന്‍ ഹാര്‍ട്ട് ബ്രേക്കര്‍ എന്ന ഫ്രഞ്ച് സിനിമയുടെ തനി പകര്‍പ്പ്. 2010ല്‍ പാസ്‌കല്‍ ഷോമേല്‍ സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി അതേപോലെ പകര്‍ത്തിവയ്ക്കുകയായിരുന്നു ശൃംഗാരവേലന്റെ തിരക്കഥാകൃത്തുക്കളായ സിബി കെ. തോമസും ഉദയ് കൃഷ്ണയും. റൊമേയ്ന്‍ ഡൂറിസും വനേസ പാരഡൈസും പ്രധാനവേഷത്തില്‍ അഭിനയിച്ച ഈ ചിത്രം 2010ലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ദിലീപും വേദികയുമായിരുന്നു മലയാളത്തില്‍ ജോടികള്‍.

മിസ്റ്റര്‍ ബീന്‍ സിനിമകള്‍ അതേപോലെ കോപ്പിയടിച്ചുവയ്ക്കുകയാണ് സിബിയും ഉദയ് കൃഷ്ണയും എന്ന ആരോപണം പണ്ടേയുണ്ട്. ദിലീപ് നായകനാകുന്ന മിക്ക കോമഡി ചിത്രങ്ങളിലും മിസ്റ്റര്‍ ബീന്റെ തമാശകളാണ് പകര്‍ത്താറുള്ളത്. സിഐഡി മൂസയിലൊക്കെ അത് കൃത്യമായി മനസ്സാലാക്കാവുന്നതാണ്. എന്നാല്‍ ഒരു വിദേശ സിനിമ അതേപോലെ പകര്‍ത്തി എന്ന ആരോപണം ആദ്യമായിട്ടാണ് ഇവര്‍ക്കെതിരെ ഉയരുന്നത്.

ദിലീപ് നായകനായ മായാമോഹിനി എന്ന സിനിമയുടെ വിജയത്തെ തുടര്‍ന്നാണ് സംവിധായകന്‍ ജോസ് തോമസും തിരക്കഥാകൃത്തുക്കളായ സിബിയും ഉദയും വീണ്ടും ഒന്നിക്കുന്നത്. എന്നാല്‍ മായാമോഹിനി സൂപ്പര്‍ഹിറ്റായപ്പോള്‍ ശൃംഗാരവേലന്‍ പാളിപ്പോയി. നിലവാരമില്ലാത്ത കോമഡി കണ്ട് ആളുകള്‍ക്ക് ബോറടിച്ചു.

മകളുടെ പ്രണയ വിവാഹം തടയാന്‍ അച്ഛന്‍ കാമുകനെ വാടയ്ക്ക് കൊണ്ടുവരുന്നതാണ് രണ്ടുസിനിമകളുടെയും പ്രമേയം. മലയാളത്തില്‍ ന്യൂ ജനറേഷന്‍ സിനിമകള്‍ പലതും കോപ്പിയടിയാണെന്ന ആരോപണം ശക്തമായി ഉള്ളപ്പോഴാണ് ദിലീപ് സിനിമയും കോപ്പിയടിയാണെന്ന ആരോപണം ഉയരുന്നത്. മൗലികമായ കഥയുള്ള ഒരു മലയാള സിനിമ കാണാന്‍ കൊതിയായിട്ടു വയ്യ എന്നാണ് ഇപ്പോള്‍ പ്രേക്ഷകന്‍ പറയുന്നത്.

English summary
Reports says that Dileep's new movie Srigaravelan is a copy from French movie Heartbreaker.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam