ശ്രീനിവാസന്റെ തിരക്കഥയില്‍ സ്വയംവരപ്പന്തല്‍

By Staff

ശ്രീനിവാസന്റെ തിരക്കഥയില്‍ സ്വയംവരപ്പന്തല്‍
ആഗസ്ത് 08, 2000


വിവാഹാനന്തര ജീവിതത്തില്‍ താളക്കേടുകളും പൊരുത്തക്കേടുകളും വീണ്ടും മലയാള സിനിമക്ക് പ്രമേയമാകുന്നു. ശ്രീനിവാസന്‍ തിരക്കഥയെഴുതി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന സ്വയംവരപ്പന്തല്‍ എന്ന ചിത്രത്തിലാണ് വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ പ്രമേയമാകുന്നത്.

മാര്‍ബിള്‍ മാധവന്റെ മകന്‍ ദീപുവിന് അഞ്ചു സഹോദരിമാരാണുള്ളത്. എല്ലാവരെയും വിവാഹം കഴിച്ച് അയച്ചെങ്കിലും അവരുടെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ദീപു തന്നെയാണ്. തങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സഹോദരനെ പെണ്ണുകെട്ടിക്കാന്‍ തന്നെ സഹോദരിമാര്‍ തീര്‍ച്ചയാക്കി.

ഇതിനായി അവര്‍ ഓരോരുത്തരും ദീപുവിനെയും പെണ്ണുകാണല്‍ ചടങ്ങ് കെങ്കേമമായി നടത്തി. ദീര്‍ഘകാലത്തെ പെണ്ണുകാണല്‍ ചടങ്ങിനുശേഷം സഹോദരിമാരെല്ലാം ചേര്‍ന്ന് പ്രിയ എന്നൊരു പെണ്‍കുട്ടിയെ കണ്ടെത്തി ദീപുവിനെക്കൊണ്ട് കല്യാണംകഴിപ്പിച്ചു.

പക്ഷേ വിവാഹാനന്തരം ദീപുവിന്റെ ജീവിതത്തില്‍ ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നത്. ഈ സംഭവവികാസങ്ങളിലൂടെയാണ് ഈ തവണ ശ്രീനിവാസന്റെ തൂലിക ചലിക്കുന്നത്.

ദീപുവിനെ അവതരിപ്പിക്കുന്നത് ജയറാമാണ്. പ്രിയയെ സംയുക്താ വര്‍മ്മയും. ശ്രീനിവാസനും ലാലു അലക്സും രണ്ടു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍, സുധീഷ്, മാമുക്കോയ, കുഞ്ചന്‍, ശ്രീരാമന്‍, വെട്ടിക്കിളി പ്രകാശ്, ജയകൃഷ്ണന്‍, കെ.പി.എ.സി. ലളിത, ബിന്ദു പണിക്കര്‍, അംബിക, മഞ്ജു, ലിസി ജോസ് എന്നിവരാണ് മറ്റഭിനേതാക്കള്‍. ഇവര്‍ക്കു പുറമെ ഏതാനും ബാലതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഒ.എന്‍.വിയും ഗിരീഷ് പുത്തഞ്ചേരിയുമാണ് ഗാനരചയിതാക്കള്‍. സംഗീതം ജോണ്‍സണ്‍. യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, സുജാത, വേണുഗോപാല്‍ എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം സണ്ണി ജോസഫും എഡിറ്റിംഗ് ബി. മുരളിയും നിര്‍വഹിക്കുന്നു. കലാസംവിധാനം സബിന്‍ രാഘവന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X