ആ നടിയെ തേച്ചിട്ടാണ് പേളിയെ ഇഷ്ടപ്പെട്ടത്! അർച്ചനയുടെ വാക്കുകള്‍ വൈറലായതോടെ പേളിയ്ക്കും ശ്രീനിയ്ക്കും വിമർശനം

മാതൃകാദമ്പതിമാരെന്ന് വിശേഷിപ്പിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കപ്പിള്‍സാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിലൂടെ കണ്ട് പരിചയപ്പെട്ട് പ്രണയത്തിലായ ഇരുവരും പ്രണയത്തിലായത് പുറംലോകം മുഴുവന്‍ കണ്ടിരുന്നു. പേളിയുടെ പ്രസവസമയത്തും പിന്നീടുള്ള ജീവിതത്തിലുമൊക്കെ ഭര്‍ത്താവ് എന്ന നിലയില്‍ ശ്രീനിഷിന്റെ കരുതല്‍ ശ്രദ്ധേയമായിരുന്നു.

ഇപ്പോള്‍ രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കന്മാര്‍ ആയെങ്കിലും ചില വിമര്‍ശനങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് ഇരുവരും. ബിഗ് ബോസില്‍ മത്സരിച്ച സമയത്ത് ഇവരുടെ പ്രണയം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഫേക്ക് പ്രണയമാണെന്നാണ് ഇവരെ കുറിച്ച് പലരും പറഞ്ഞത്. എന്നാല്‍ പിന്നീട് സന്തുഷ്ടരായി ജീവിച്ചതോടെ ഇവര്‍ പ്രശംസിക്കപ്പെട്ടു.

pearle-srinish

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീനിഷിന് പുറത്ത് മറ്റൊരു പ്രണയം ഉണ്ടായിരുന്നെങ്കിലും അത് മറന്ന് പേളിയുമായി അടുപ്പത്തിലായതിനെ പറ്റിയുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. ബിഗ് ബോസില്‍ സഹമത്സരാര്‍ഥിയും സീരിയല്‍ നടിയുമായ അര്‍ച്ചന സുശീലന്‍ ബഡായ് ബംഗ്ലാവില്‍ പങ്കെടുക്കുമ്പോഴാണ് ശ്രീനിഷിനെ കുറിച്ച് സംസാരിച്ചത്.

'ശ്രീനിഷിന് ഒരു സീരിയല്‍ നടിയുമായി പ്രണയമുണ്ടെന്ന് കാര്യം എനിക്കറിയാമെന്നാണ് അര്‍ച്ചന പറഞ്ഞത്. ആ കുട്ടി എന്റെ ഫ്രണ്ട് ആയിരുന്നു. ബിഗ് ബോസിനകത്ത് പേളിയുമായി അടുപ്പത്തിലായി തുടങ്ങിയതോടെ അവള്‍ ഇട്ടേച്ചു പോകുമോ എന്ന് ശ്രീനിഷിന് ഭയം ഉണ്ടായിരുന്നു. ഇക്കാര്യം അവന്‍ എന്നോട് പറയുമായിരുന്നു.

എന്നാല്‍ പിന്നീട് മോഹന്‍ലാലിനോട് പേളിയുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞു. ഇതിനുശേഷം ശ്രീനിഷ് എന്നോട് പേളിയുടെ കാര്യത്തില്‍ അവന്‍ സീരിയസ് ആണെന്ന് വ്യക്തമാക്കുന്നത്. അതുവരെ അവന്‍ പറഞ്ഞിരുന്നത് മറ്റേ കുട്ടി ഇട്ടിട്ട് പോകുമോ എന്നായിരുന്നു. അപ്പോള്‍ അവരെക്കുറിച്ച് ഞാന്‍ എന്ത് വിചാരിക്കണമെന്നാണ്,' അര്‍ച്ചന പരിപാടിയിലൂടെ ചോദിച്ചത്.

ഈ വീഡിയോ വൈറല്‍ ആയതോടെ ശ്രീനിഷിനെ വിമര്‍ശിച്ചുകൊണ്ട് എത്തുകയാണ് സോഷ്യല്‍ മീഡിയ. ഇക്കഴിഞ്ഞ സീസണില്‍ ജാസ്മിന്‍ ജാഫറും സമാനമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പുറത്ത് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടായിട്ടും മത്സരത്തില്‍ പങ്കെടുത്ത ഗബ്രിയുമായി അടുത്ത സൗഹൃദം കാണിച്ചതാണ് ജാസ്മിന്‍ വിമര്‍ശിക്കപ്പെടാന്‍ കാരണമായത്. ജാസ്മിനെ വിമര്‍ശിച്ചവരൊക്കെ അന്ന് ശ്രീനിഷിനെ അനുകൂലിച്ചവര്‍ ആയിരിക്കും. ഇപ്പോള്‍ അവരൊക്കെ എവിടെ പോയെന്നാണ് ചിലരുടെ ചോദ്യം.

pearle-srinish

ഇതൊരു പെണ്ണാണ് ചെയ്തത് എങ്കില്‍ എന്തൊക്കെ അവഹേളങ്ങള്‍ എഴുതി വിടുമായിരുന്നു. ജാസ്മിന്‍ ജാഫറിനെ തെറി പറഞ്ഞവര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ എന്തോ? ശ്രീനിഷ് ആയത് കൊണ്ട് കമന്റ്‌സ് ഫുള്‍ സപ്പോര്‍ട്ട് ആണ്. അവരുടെ കല്യാണം കഴിഞ്ഞു 2 കുട്ടികളും ആയി. അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു. അപ്പോള്‍ ഇനി അത് പറയണോ എന്നാണ് എല്ലാവരും പറയുന്നത്. ഒരാളെ ചതിച്ചിട്ട് മറ്റൊരു ജീവിതത്തിലേക്ക് പോയ ആളെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യമോ എന്നൊക്കെയാണ് ശ്രീനിഷിനെ കുറ്റപ്പെടുത്തി പലരും പറയുന്നത്.

അതിന്റെ അവന്‍ അനുഭവിക്കുന്നുണ്ട്. 30 മിനുറ്റുള്ള വീഡിയോയില്‍ കാണുന്ന ക്യൂട്ടുനെസ്സും നന്മമരം കളിയും ഒന്നും ആയിരിക്കില്ല അവരുടെ യഥാര്‍ഥ ജീവിതത്തില്‍. പ്രമുഖയുടേയും അവരുടെ വീട്ടുകാരുടെയും അടിമയായത് പോലെയാണ് പല വീഡിയോകള്‍ കാണുമ്പോഴും ശ്രീനിഷിനെ തോന്നുന്നത്.. ആ പ്രമുഖയുടേ ഫാന്‍സിന് ഈ പറഞ്ഞത് ദഹിക്കില്ല...

എന്നാല്‍ ശ്രീനിഷിന്റെ ചോയ്‌സ് ഒരിക്കലും തെറ്റിയില്ല. അവര്‍ നല്ലത് പോലെ ജീവിക്കുന്നത് കണ്ടിട്ട് ആർക്കും സഹിക്കുന്നില്ല. അതുകൊണ്ടാണ് വര്‍ഷം ഇത്രയും കഴിഞ്ഞിട്ടും ഇതൊക്കെ പൊങ്ങി വരാന്‍ കാരണമെന്നാണ് ആരാധകരുടെ അ. കഴിഞ്ഞത് കഴിഞ്ഞു, ഒരു ജീവിതം തകര്‍ക്കരുത്. മറ്റേ കുട്ടി അതില്‍ നിന്ന് റിക്കവര്‍ ആയി കാണും. വീണ്ടും എന്തിനാണ് ഇത് കുത്തി പൊക്കി പോസ്റ്റ് ചെയ്യുന്നത്... എന്നിങ്ങനെ താരങ്ങളെ പിന്തുണച്ചും ആരാധകര്‍ എത്തുകയാണ്....

വൈറലാവുന്ന വീഡിയോ കാണാം

More from Filmibeat

Read more about: srinish aravind pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X