പേളിയും ശ്രിനിഷും കുഞ്ഞതിഥിയെ കാത്തിരിക്കുകയാണോ? താരങ്ങളുടെ പ്രതികരണം ഇങ്ങനെ!
താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ പേളി മാണിയും ശ്രിനിഷ് അരവിന്ദും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. മത്സരത്തില്‍ ജയിക്കുന്നതിനായി ഇരുവരും കണ്ടെത്തിയ മാര്‍ഗമാണ് പ്രണയമെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇനിയുള്ള ജീവിതം ഒരുമിച്ചാവാമെന്ന് തങ്ങള്‍ തീരുമാനിച്ചുവെന്ന് ഇരുവരും വ്യക്തമാക്കിയപ്പോഴും വിമര്‍ശകര്‍ ഇത് വിശ്വസിച്ചിരുന്നില്ല. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്.
ശക്തമായ ആരാധകപിന്തുണയാണ് പേളിക്കും ശ്രിനിഷിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. പുതിയ സീരിയലുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ശ്രിനിഷ് അരവിന്ദ്. ബോളിവുഡ് സിനിമയും തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയുമായി തിരക്കിലാണ് പേളി. ഇതിനിടയിലാണ് ഇവരുമായി ബന്ധപ്പെട്ട് പുതിയ കാര്യം പ്രചരിച്ചത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുകയാണോയെന്ന സംശയത്തിലായിരുന്നു ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ഇതേക്കുറിച്ചുള്ള പ്രതികരണവുമായെത്തിയിരിക്കുകയാണ് ശ്രിനിഷ് അരവിന്ദ്.

കുടുംബത്തിലേക്ക് കുഞ്ഞതിഥി?
പേളിഷ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ഈ സംഭവം വൈറലായി മാറിയത്. സംഭവം ശരിയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. ഈ സംഭവം വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രതികരണവുമായി ശ്രിനിഷ് എത്തിയത്. ഇതോടെയാണ് ആരാധകര്‍ക്ക് ആശ്വസമായത്. ഇത്തരത്തിലുള്ള കുപ്രചാരണങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആരാധകര്‍.

ശ്രിനിഷിന്റെ പ്രതികരണം
ഇത് തെറ്റായ വാര്‍ത്തയാണെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് ശ്രിനിഷ് അരവിന്ദ്. ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെയാണ് താരം ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഞങ്ങളുടെ സന്തോഷനിമിഷങ്ങളെല്ലാം ഞങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാറുണ്ട്. ഈ സന്തോഷവും അത് പോലെ ഞങ്ങള്‍ പങ്കുവെക്കുമെന്നും ശ്രിനിഷ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്റ്റാറ്റസും ഇതിനകം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പേളിയുടെ പിതാവും
ഇത്തരത്തിലുള്ള കുപ്രചാരണങ്ങള്‍ താനും കണ്ടിരുന്നുവെന്നും ലൈക്കിന് വേണ്ടിയായിരിക്കാം അത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഇത് ശരിയായ പ്രവണതയല്ലെന്നുമായിരുന്നു പേളി മാണിയുടെ പിതാവ് പ്രതികരിച്ചത്. പരിപാടികളും അഭിനയവുമൊക്കെയായി ആകെ തിരക്കിലാണ് പേളി. അതിനിടയില്‍ ഇതറിഞ്ഞോയെന്ന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെയും ഇത്തരത്തില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവം
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരാണ് ശ്രിനിഷും പേളിയും. തമിഴ് റിയാലിറ്റി ഷോയുടെ തിരക്കിലാണ് പേളി. ഇതാദ്യമായാണ് താന്‍ തമിഴ് ചാനലില്‍ പരിപാടി അവതരിപ്പിക്കുന്നതെന്നും ശ്രീനിയാണ് തമിഴ് പഠിപ്പിച്ചതെന്നും താരം പറഞ്ഞിരുന്നു. അഭിനയത്തിലും ആലാപനത്തിലുമെല്ലാം കൈവെച്ച പേളി വീണ്ടും അഭിനേത്രിയാവുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ബോളിവുഡ് ചിത്രവുമായാണ് താരം ഇനി എത്തുന്നത്. സത്യ എന്ന പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ശ്രിനിഷ് ഇപ്പോള്‍.


Click it and Unblock the Notifications