For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയെ ചേര്‍ത്ത് പിടിച്ച് ശ്രീനി! എല്ലാത്തിനും മുന്നില്‍ ശ്രീനിയാണ്, ചിത്രത്തിന് പിന്നിൽ കാര്യമുണ്ട്

  |
  പേളിയെ ചേര്‍ത്ത് പിടിച്ച് ശ്രീനി | filmibeat Malayalam

  ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ ഏറ്റവുമധികം ശ്രദ്ധേയരായ മത്സരാര്‍ത്ഥികളായിരുന്നു പേളിയും ശ്രീനിഷും. ഇരുവരും തമ്മില്‍ പ്രണയത്തിലായതാണ് മലയാളക്കരയെ അതിശയിപ്പിച്ചത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സ്‌നേഹിക്കാന്‍ തുടങ്ങിയ ഇരുവരും പുറത്ത് വന്ന ഉടനെ പിരിയുമെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ഇരുവരുടെയും സ്‌നേഹവും പ്രണയവുമെല്ലാം അതിനുള്ളില്‍ അവസാനിക്കുമെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു.

  ഒടുവില്‍ പേളിയുടെ വിവാഹമായി! പേളി തിരക്കിലാണ്! വിവാഹത്തെ കുറിച്ച് ശ്രീനിഷ് പറയുന്നതിങ്ങനെ..

  പുറത്ത് വന്ന പേളിയും ശ്രീനിഷും എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ആദ്യം തന്നെ വീട്ടുകാരുമായി സംസാരിച്ച് വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പുകളായിരുന്നു ഇരുവരുമെടുത്തത്. ഇപ്പോള്‍ പേളിയ്ക്ക് വേണ്ടി സജീവമായി ശ്രീനിഷ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് പേരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് അക്കാര്യമെന്താണെന്ന് ശ്രീനി പറഞ്ഞിരിക്കുന്നത്.

  പേളിയും ശ്രീനിയും ഷിയാസും ഇവരോട് പിണക്കത്തിലാണോ?അധോലോകം വീണ്ടുമൊന്നിച്ചു! പുറത്തുമിവര്‍ കൂട്ടുകാരാണ്

   പേളി മാണിയാണ് താരം..

  പേളി മാണിയാണ് താരം..

  ടെലിവിഷന്‍ അവതാരകമാരില്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട താരമാണ് പേളി മാണി. അവതാരണത്തിലൂടെ സിനിമയിലേക്കും പേളിയെ തേടി അവസരങ്ങളെത്തിയിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്ന പേളി ബിഗ് ബോസിലെത്തിയതോടെ ആളാകെ മാറിയതായി തോന്നി. എന്ത് പറഞ്ഞാലും കരയുന്ന പേളിയെയായിരുന്നു ഹൗസിനുള്ളില്‍ കാണാന്‍ കഴിഞ്ഞിരുന്നത്. ഒപ്പം ശ്രീനിഷുമായിട്ടുള്ള പ്രണയത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നെങ്കിലും താന്‍ കിടുവാണെന്ന് പേളി എല്ലാവര്‍ക്കും മനസിലാക്കി കൊടുത്തിരിക്കുകയാണ്.

  പേളിയും ശ്രീനിഷും

  പേളിയും ശ്രീനിഷും

  മലയാളം സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ് അരവിന്ദ്. സീരിയലുകളില്‍ നായകനായി അഭിനയിച്ചിരുന്ന ശ്രീനിഷ് ബിഗ് ബോസില്‍ എത്തിയതിന് ശേഷമാണ് ശ്രദ്ധേയനായത്. പേളിയുമായിട്ടുള്ള പ്രണയം വന്നതോടെ ശ്രീനിഷിന്റെ പേരിലും പേളിയുടെ പേരിലും ഫാന്‍സ് ക്ലബ്ബുകള്‍ ആരംഭിച്ചിരുന്നു. പുറത്ത് വന്ന ഇരുവരും വിവാഹത്തിന് വേണ്ടിയുള്ള തീരുമാനത്തില്‍ എത്തിയിരുന്നു. വീട്ടുകാര്‍ക്കും അക്കാര്യത്തില്‍ എതിര്‍പ്പില്ലായിരുന്നു. ജനുവരിയോടെ വിവാഹമുണ്ടാവുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി തീയ്യതി പുറത്ത് വിട്ടിട്ടില്ല.

  ചുരുളമ്മയ്ക്കൊപ്പം

  ചുരുളമ്മയ്ക്കൊപ്പം

  ഇപ്പോള്‍ പേളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ഹൂ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിനിമയ്ക്ക് പിന്തുണയുമായി ശ്രീനിഷും പേളിയ്‌ക്കൊപ്പമുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രീനി പുറത്ത് വിടുന്ന ചിത്രങ്ങളിലൂടെയാണ് ഇക്കാര്യങ്ങള്‍ ആരാധകര്‍ക്ക് മനസിലാവുന്നത്. ഹൂ മൂവി പ്രീമീയര്‍ താന്‍ കാണും. കാരണം ഐ ലവ് യൂ എന്നാണ് ഒരു പോസ്റ്റില്‍ ശ്രീനി പറയുന്നത്. ചുരുളമ്മയ്‌ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ചിത്രങ്ങളാക്കി ശ്രീനി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. ചുരുളമ്മയെന്നാണ് പേളിയെ ശ്രീനി വിളിക്കുന്നത്.

  ഹൂ മൂവി

  ഹൂ മൂവി

  കോഴിക്കോട് കലക്ടറായെത്തി സോഷ്യല്‍ മീഡിയ വഴി നാട്ടുകാരുടെ കലക്ടര്‍ ബ്രോ ആയി മാറിയ പ്രശാന്ത് നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഹൂ. അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡോ. സാമുവല്‍ എന്ന കഥാപാത്രമായാണ് കലക്ടര്‍ ബ്രോ അഭിനയ ജീവിതം തുടങ്ങുന്നത്. ചിത്രത്തില്‍ പേളി മാണി, ഷൈന്‍ ടോം ചാക്കോ, ശ്രുതി മേനോന്‍, രാജീവ് പിള്ള. തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

  ഹൂ റിലീസിനൊരുങ്ങുന്നു...

  ഹൂ റിലീസിനൊരുങ്ങുന്നു...

  സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ ഈ മാസം 26 ന് റിലീസിനൊരുങ്ങുകയാണ്. ഹിന്ദി മലയാളം, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് നിര്‍മ്മിക്കുന്നത്. വേറിട്ട രീതി പരീക്ഷിച്ച് ആദ്യ ഭാഗമായ ഇസബെല്ല പിന്നീടാണ് തിയറ്ററുകളിലെത്തുന്നത്. ത്രില്ലര്‍ ഗണത്തിലൊരുക്കിയിരിക്കുന്ന സിനിമയാണ് ഹൂ.

  English summary
  Srinish Aravind's wishes to Pearle Maaney's Who
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X