പേളിയുടെ ഭാവപ്പകര്‍ച്ചയില്‍ അമ്പരന്ന് ശ്രീനി! ഇത് പ്രതീക്ഷിച്ചില്ല! ഇനിയും കാണുമെന്നും താരം! കാണാം!
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ പങ്കെടുത്തവര്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ പരിപാടിയിലൂടെ പലരുടെയും ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. വിവാഹ ജീവിതത്തോടോ പ്രണയത്തോടോ താല്‍പര്യമില്ലാതിരുന്ന സമയത്തായിരുന്നു പേളി പരിപാടിയിലേക്കെത്തിയത്. വിവാഹം കഴിക്കാതെ ജീവിക്കാനാണ് തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞെത്തിയ താരത്തിന്റെ വിവാഹമെന്നാണെന്നറിയാനായാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. പ്രണയമെന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രണയ നായകനായി നിറഞ്ഞുനിന്ന ശ്രിനിഷ് പേളിയുടെ മനസ്സ് കീഴടക്കുകയായിരുന്നു. ഇവരുടെ നോട്ടത്തിലും ഭാവത്തിലുമൊക്കെ പ്രണയമാണെന്നും മത്സരത്തില്‍ നിലനില്‍ക്കുന്നതിനായി പേളി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇതെന്നുമായിരുന്നു പ്രധാന വിമര്‍ശനം.
മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇരുവരും തങ്ങളുടെ ബന്ധം ദൃഢമാണെന്നും തുടര്‍ന്നുള്ള ജീവിതം ഒരുമിച്ചാവണമെന്നും തുറന്നുപറഞ്ഞത്. വീട്ടുകാരോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാമെന്നും അവരുടെ സമ്മതത്തോടെ വിവാഹം നടത്താമെന്നും മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിരുന്നു. പേളിഷ് പ്രണയം ക്ലൈമാക്‌സിലേക്കെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഈയ്യിടെയായി പുറത്തുവന്നത്. ജനുവരിയിലാണ് വിവാഹ നിശ്ചയമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവര്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

പേലഇയുടെ പുതിയ സിനിമയായ ഹൂവിന്റെ പ്രമോഷനായി ശ്രീനിയും രംഗത്തിറങ്ങിയിരുന്നു. സിനിമ കാണാനായും താരമെത്തിയിരുന്നു. മികച്ച പ്രകടനമാണ് പേളിയുടേതെന്നും സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കിയവരെ പ്രത്യേകം അഭിനന്ദിക്കണമെന്നുമായിരുന്നു താരം പറഞ്ഞത്. താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തിയാണ് താരം സിനിമ കണ്ടത്. ഒരിക്കല്‍ കണ്ടാല്‍ സിനിമ മനസ്സിലാവണമെന്നില്ലെന്നും വീണ്ടും കാണാന്‍ തോന്നുമെന്നും താരം പറഞ്ഞിരുന്നു. പേളിയുടെ പ്രകടനം മികച്ചതാണെന്നായിരുന്നു മറ്റുള്ളവരും പറഞ്ഞത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











