അശ്ലീല തമാശകള്‍ നിര്‍ത്തുക! ഇല്ലെങ്കില്‍ നീ വിവരമറിയും! ഹാസ്യ താരത്തിനെതിരെ ഭീഷണിയുമായി ശ്രീറെഡ്ഡി

By Midhun

സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതിഷേധവുമായി നടി ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നത്. ടെലിവിഷനില്‍ നിന്ന് സിനിമയിലെത്തിയ നടിക്ക് നേരിടേണ്ടി വന്നതും സഹപ്രവര്‍ത്തകര്‍ നേരിട്ടതുമായ ദുരനുഭവങ്ങളെക്കുറിച്ചായിരുന്നു ശ്രീറെഡ്ഡി പ്രതിഷേധത്തിനിടയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ലെന്നു കരുതിയവരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു അന്ന് ശ്രീറെഡ്ഡി പ്രതിഷേധവുമായി എത്തിയിരുന്നത്.

തെലുങ്ക് സിനിമയിലെ നടന്‍മാര്‍ക്കെതിരെയും മറ്റു പ്രവര്‍ത്തകര്‍ക്കെതിരെയും ഇത്തരത്തില്‍ നടി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ശ്രീറെഡ്ഡിയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്‌തൊരാളായിരുന്നു ഹാസ്യതാരമായ ഹൈപ്പര്‍ ആദി. നടന്റെ പരിഹാസം കൂടിയതോടെ കഴിഞ്ഞ ദിവസം ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീറെഡ്ഡി.

സിനിമാ ലോകത്തെ ഞെട്ടിച്ച പ്രതിഷേധം

സിനിമാ ലോകത്തെ ഞെട്ടിച്ച പ്രതിഷേധം

പൊതുനിരത്തില്‍ വസ്ത്രമഴിച്ചായിരുന്നു ശ്രീറെഡ്ഡി കാസ്റ്റിംഗ് കൗച്ചിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. സിനിമയില്‍ അവസരങ്ങള്‍ കൂടുതലായി വാഗ്ദാനം ചെയ്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നായിരുന്നു ശ്രീറെഡ്ഡി പറഞ്ഞിരുന്നത്. തെലുങ്കിലെ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശ്രീറെഡ്ഡി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നുപറഞ്ഞിരുന്നു. മാന്യന്‍മാരെന്നു നടിച്ച പലരുടെയും ശരിക്കുമുളള സ്വഭാവം വ്യത്യസ്ഥമാണെന്നാണ് ശ്രീറെഡ്ഡി പറഞ്ഞിരുന്നത്. മാധ്യമങ്ങളെ ഒന്നടങ്കം വിളിച്ചു കൂട്ടിയ ശേഷമായിരുന്നു നടിയുടെ പ്രതിഷേധം നടന്നിരുന്നത്.

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍

നടിയുടെ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ചിലര്‍ പ്രശസ്തിക്കു വേണ്ടിയാണ് ശ്രീറെഡ്ഡി ഇത്തരത്തില്‍ ചെയ്തതെന്ന് തുറന്നടിച്ചപ്പോള്‍ മറ്റു ചിലര്‍ സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇപ്പോഴുമുണ്ടെന്ന നിലപാടുമായി രംഗത്തുവന്നു. തെലുങ്ക് ഫിലിം ചേംബറിനു മുന്നിലായിരുന്നു നടി പ്രതിഷേധവുമായി എത്തിയിരുന്നത്. മാധ്യമങ്ങള്‍ ഒന്നടങ്കം വലിയ രീതിയിലായിരുന്നു നടിയുടെ പ്രതിഷേധത്തിന് പ്രാധാന്യം കൊടുത്തിരുന്നത്. നടിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധിക ദിവസങ്ങളിലും ഈ വിഷയത്തെ മുന്‍നിര്‍ത്തിയായിരുന്നു ചാനല്‍ ചര്‍ച്ചകള്‍ നടന്നിരുന്നത്.

തെലുങ്കിലെ യുവതാരത്തിനെക്കുറിച്ച് പറഞ്ഞത്

തെലുങ്കിലെ യുവതാരത്തിനെക്കുറിച്ച് പറഞ്ഞത്

ഈച്ച എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നാനിക്കെതിരെയും ഗുരുതര ആരോപണവുമായി ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു. നാനി നിരവധി പേരുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നാണ് ശ്രീറെഡ്ഡി പറഞ്ഞത്. ഇപ്പോഴും ഒരു പെണ്‍കുട്ടി നാനിയുടെ ക്രൂരത കാരണം കരയുന്നുണ്ടെന്നും ദൈവം ഇതിനെല്ലാം തക്കതായ മറുപടി നല്‍കുമെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു. തെലുങ്കിലെ പല സംവിധായകരും നിര്‍മ്മാതാക്കളും ജൂനിയര്‍ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും ശ്രീറെഡ്ഡി വെളിപ്പെടുത്തിയിരുന്നു. തനിക്ക് സിനിമകള്‍ ഓഫര്‍ ചെയ്ത് നഗ്നവീഡിയോകളും ചിത്രങ്ങളും ചോദിച്ച് എത്താറുണ്ടെന്നും നടി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് ഓഫറായി ഒതുങ്ങുക മാത്രമാണ് ചെയ്യാറുളളതെന്നും നടി പറഞ്ഞു.

ഹൈപ്പര്‍ ആദിക്കെതിരെ ശ്രീറെഡ്ഡി

ഹൈപ്പര്‍ ആദിക്കെതിരെ ശ്രീറെഡ്ഡി

കാസ്റ്റിംഗ് കൗച്ച് പ്രതിഷേധത്തിനു ശേഷം തന്നെ നിരന്തരം പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുളള ഹൈപ്പര്‍ ആദിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീറെഡ്ഡി. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം തുടര്‍ന്നാല്‍ ഒരു പാഠം പഠിക്കുമെന്നാണ് നടനെതിരെയുളള ശ്രീറെഡ്ഡിയുടെ ഭീഷണി. ശ്രീറെഡ്ഡിയെ അനുകൂലിച്ച് നിരവധി പേര്‍ പിന്തുണയുമായി രംഗത്തുവന്നിരുന്നുവെങ്കിലും എല്ലായ്‌പ്പോഴും പരിഹാസവുമായി എത്താറുളള നടനാണ് ഹൈപ്പര്‍ ആദി. തന്റെ നേര്‍ക്കുളള വ്യക്തിഹത്യ കൂടിയപ്പോഴാണ് ശ്രീറെഡ്ഡി നടനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്

ശ്രീറെഡ്ഡിയുടെ താക്കീത്

ശ്രീറെഡ്ഡിയുടെ താക്കീത്

"ഹൈപ്പര്‍ ആദിയോട് വ്യക്തിപരമായി ഒരു വിരോധവുമില്ല. എന്നാല്‍ അദ്ദേഹവും സഹപ്രവര്‍ത്തകരും സ്ത്രീകള്‍ക്കെതിരെ നടത്തുന്ന അധിക്ഷേപവും പരിഹാസവും തുടരുകയാണെങ്കില്‍ ഒരു പാഠം പഠിപ്പിക്കും. അവര്‍ സ്ത്രീകളെ എപ്പോഴും തരംതാഴ്ത്തി സംസാരിക്കുന്നതുകൊണ്ടാണ് ഈ മുന്നറിയിപ്പ്. സ്ത്രീകള്‍ ഇപ്പോള്‍ മുന്നേറ്റത്തിന്റെ പാതയില്‍ കുതിച്ചു തുടങ്ങുകയാണ്. ഇതില്‍ അവരെ സഹായിക്കുന്നതല്ല ഇത്തരം അധിക്ഷേപങ്ങള്‍", ശ്രീറെഡ്ഡി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X