ശ്രിത ശിവദാസിന്റെ പ്രണയവും വിവാഹത്തിലേക്ക്

By Aswathi

സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ഗെവി ഗേളായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ശ്രിത ശിവദാസ് വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. ദുബായില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ദീപക് നമ്പ്യാരുമായുള്ള ഒരു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലൂടെ സഫലമാകുന്നത്. ജൂലായിലാണ് വിവാഹം.

ഒരു സുഹൃത്തു വഴിയാണ് ദീപക്കിനെ ശ്രിത പരിചയപ്പെട്ടത്. ആദ്യം സൗഹൃദമായിരുന്നു. പിന്നീടെപ്പോഴോ അത് പ്രണയത്തിലേയ്ക്ക് വഴിമാറി. ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത് ദീപക്കാണെന്നും ശ്രിത പറയുന്നു. ഇരുവര്‍ക്കും ഇഷ്ടമായതോടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വിവാഹ ശേഷവും താന്‍ അഭിനയിക്കുന്നതില്‍ ദീപക്കിന് എതിര്‍പ്പില്ലെന്നും ശ്രിത പറഞ്ഞു.

ഓര്‍ഡിനറിയിലൂടെ തുടക്കം

ശ്രിത ശിവദാസും വിവാഹതിയാകുന്നു

സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെയാണ് ശ്രിത ശിവദാസ് ബിഗ് സ്‌ക്രീനിലെത്തുന്നത്. കുഞ്ചാക്കോ ബോബനും ബിജു മേനോനും മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ കല്യാണി എന്ന ഗെവി ഗേളിനെയാണ് ശ്രിത അവതരിപ്പിച്ചത്.

നായിക നിരയില്‍ ശ്രിതയുടെ സ്ഥാനം

ശ്രിത ശിവദാസും വിവാഹതിയാകുന്നു

ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ നല്ല തുടക്കം കിട്ടിയെങ്കിലും ശ്രിതയ്ക്ക് ഒരു നായിക എന്ന നിലയില്‍ കാലുറയ്ക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഓര്‍ഡിനറിയ്ക്ക് ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലെത്തി.

2013 എന്ന വര്‍ഷം

ശ്രിത ശിവദാസും വിവാഹതിയാകുന്നു

10.30 എഎം ലോക്കല്‍ കോള്‍ എന്ന സസ്‌പെന്‍സ് ത്രില്ലറിലൂടെയാണ് 2013 എന്ന വര്‍ഷത്തിന് ശ്രിത തുടക്കം കുറിച്ചത്. പക്ഷെ പിന്നീട് ചെയ്ത മണി ബാങ്ക് പൊലീസ്, വീപ്പിങ് ബോയി എന്നീ ചിത്രങ്ങളൊന്നും തിയേറ്ററില്‍ വന്നു പോയതുകൂടെ ആരും അറിഞ്ഞില്ല

ദീപക്കിനെ കണ്ടു മുട്ടിയപ്പോള്‍

ശ്രിത ശിവദാസും വിവാഹതിയാകുന്നു

തന്റെ ഒരു സുഹൃത്തുവഴിയാണ് ദുബായില്‍ എന്‍ജിനിയറായ ദീപക് നമ്പ്യാരെ ശ്രിത പരിചയപ്പെടുന്നത്. ആദ്യം സൗഹൃദമായിരുന്നു. പിന്നീടാ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത് ദീപക്കാണെന്നും താരം പറയുന്നു.

ഒരു വര്‍ഷത്തെ പ്രണയം വിവാഹത്തിലേക്ക്

ശ്രിത ശിവദാസും വിവാഹതിയാകുന്നു

ഇരുവര്‍ക്കും ഇഷ്ടമായതോടെ പ്രണയം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ജൂലായില്‍ വിവാഹച്ചടങ്ങ് നടക്കും.

വിവാഹ ശേഷം അഭിനയം

ശ്രിത ശിവദാസും വിവാഹതിയാകുന്നു

മറ്റെല്ലാ നടിമാരെയും പോലെ വിവാഹശേഷം അഭിനയിത്തിലുണ്ടാകുമോ എന്ന് ശ്രിതയോടും ചോദിക്കാം. ഉണ്ടാകും എന്നാണ് താരത്തിന്റെ മറുപടി. വിവാഹശേഷം താന്‍ അഭിനയിക്കുന്നതില്‍ ഭാവി വരന് എതിര്‍പ്പില്ലെന്ന് ശ്രിത പറഞ്ഞു.

സിനിമയില്‍ എത്തുന്നതിന് മുമ്പ്

ശ്രിത ശിവദാസും വിവാഹതിയാകുന്നു

ഫാക്ടറി ഉദ്യോഗസ്ഥനായ ശിവദാസിന്റെയും ഭാര്യ ഉമയുടെയും മകളായ പാര്‍വതി ശിവദാസ് എന്ന ശ്രിത ശിവദാസ് സിനിയില്‍ എത്തുന്നതിന് മുമ്പ് ടെലിവിഷന്‍ ചാനലിലെ അവതാരികയായിരുന്നു. കൈരളി ടിവിയിലെ താരോത്സവം 2010, ഡ്യൂ ഡ്രോപ്‌സ് എന്നീ പരിപാടികളുടെ അവതാരകയായി എത്തിയിട്ടുണ്ട്.

ഇപ്പോള്‍ മലയാളത്തില്‍ തിരക്കാണ്

ശ്രിത ശിവദാസും വിവാഹതിയാകുന്നു

ലവ് പോളിസി(ഹ്രസ്വ ചിത്രം) ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം ശ്രിതയുടേതായി റിലീസായത്. ഹാങ് ഓവര്‍, റാസ്പുടിന്‍, റെഡ് കാര്‍പെറ്റ് കൂതറ എന്നീ ചിത്രങ്ങള്‍ അണിയറയില്‍ റിലീസിന് തയ്യാറാവുകയാണ്. മോഹന്‍ലാലും സണ്ണി വെയിനുമെല്ലാം മുഖ്യവേഷത്തിലെത്തുന്ന കൂതറ ശ്രിതയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ചിത്രത്തിലെ നായികയാണ് ശ്രിത.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X