കൂതറയില്‍ സണ്ണിയുടെ കാമുകിയായി ശ്രിത ശിവദാസ്
താരസമ്പന്നത കൊണ്ടും പേരിലെ വ്യത്യാസം കൊണ്ടും ഇതിനകം ശ്രദ്ധനേടിയ സിനിമയാണ് കൂതറ. എന്നാലിതാ ഒരു യുനായിക കൂടെ കൂതറയുടെ ഭാഗമായെത്തുന്നു. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ സാധരണക്കാരുടെ പ്രിയപ്പെട്ട നടിയായ ശ്രിത ശിവദാസാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.
സണ്ണി വയ്‌നിന്റെ കാമുകിയായ ശില്‍പ എന്ന കഥാപാത്രത്തെയാണ് ശ്രിത കൂതറയില്‍ അവതരിപ്പിക്കുന്നത്. ഒരു കോളേജ് വിദ്യാര്‍ത്ഥിയാണ് ശില്‍പ. ശ്രിതയെ കൂടാതെ പഴയകാല നടി രഞ്ജിനി, ഡയമഡ് നെക്ലേസ് ഫെയ്ം ഗൗതമി നായര്‍, ജനനി അയ്യര്‍ എന്ന പുതുമുഖ താരം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് സ്ത്രീസാന്നിധ്യങ്ങള്‍.

സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാമത്തെ ചിത്രമായ കൂതറയില്‍ മോഹന്‍ലാല്‍ കൂതറ വേഷത്തിലെത്തുന്നു എന്നതായിരുന്നു ചിത്രത്തിന് തുടക്കം മുതല്‍ പ്രചാരണം ലഭിക്കാനുള്ള ഒരു കാരണം. വ്യത്യസ്തമായ പേര് എടുത്തു പറയേണ്ടതാണ്. ഭരത് സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
സുഗീത് ഒരുക്കുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്രിത ഇപ്പോള്‍. ജയറാമും മീരാ ജാസ്മിനും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഒരു അതിഥി താരമായാണ് ശ്രിതയുടെ വരവ്. ഇത് കൂടാതെ റാസ്പുട്ടിന്‍, വീപ്പിങ്ങ് ബോയ് എന്നീ ചത്രങ്ങളിലും ശ്രിത അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











