ഗണേഷിനെതിരെ ശ്രീവിദ്യയുടെ സഹോദരന്‍
നടി ശ്രീവിദ്യയ്ക്ക് അവസാനകാലത്ത് വേണ്ട ചികിത്സ ലഭിച്ചില്ലെന്ന ഡോക്ടര്‍ എം കൃഷ്ണന്‍നായരുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീവിദ്യയുടെ സഹോദരന്‍, ശ്രീവിദ്യ ട്രസ്റ്റിന്റെ ചുമതലക്കാരനായ കെബി ഗണേഷ് കുമാറിനെതിരെ രംഗത്തെത്തി.
ട്രസ്റ്റിന്റെ പണം ഗണേഷ് ദുര്‍വിനിയോഗം ചെയ്തതായി സംശയമുണ്ടെന്നാണ് ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര്‍ രാമന്‍ ആരോപിച്ചിരിക്കുന്നത്. ശ്രീവിദ്യയുടെ അവസാനനാളുകളില്‍ വലിയ വിലവരുന്ന കുത്തിവെപ്പ് നല്‍കാന്‍ താരത്തിന്റെസ്വത്തുക്കള്‍ ഏറ്റെടുത്ത ട്രസ്റ്റ് തയ്യാറായില്ലെന്നാണ് തന്റെ ആത്മകഥയില്‍ കൃഷ്ണന്‍ നായര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ശ്രീവിദ്യയുടെ എല്ലാസ്വത്തുക്കളും ട്രസ്റ്റിലാണ് നിക്ഷേപിച്ചതെന്നും ട്രസ്റ്റിന്റെ ഇടപാടുകളെക്കുറിച്ച് തനിയ്‌ക്കൊന്നും അറിയില്ലെന്നും ശങ്കര്‍ രാമന്‍ പറയുന്നു. ചെന്നൈയിലെയും തിരുവനന്തപുരത്തെയും ഫഌറ്റും വീടും ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവുമടക്കം കോടികളുടെ സ്വത്തുക്കള്‍ ശ്രീവിദ്യ വില്‍പത്രം തയാറാക്കി ഗണേഷ്‌കുമാറിനെ ഏല്‍പിച്ചിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
ഗണേഷ്‌കുമാര്‍ ക്ലീന്‍ വ്യക്തിയല്ലെന്നും ശ്രീവിദ്യയുടെ മരണശേഷം അവരുടെ തിരുവനന്തപുരത്തെ വീട് അനാവശ്യകാര്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നെന്നും ശങ്കര്‍ രാമന്‍ ആരോപിച്ചു. ശ്രീവിദ്യയുടെ കാര്‍ ഗണേഷിന്റെ സുഹൃത്ത് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചു. ഇത്തരം കാര്യങ്ങളിലെ അഭിപ്രായവ്യത്യാസം മൂലമാണ് മന്ത്രി എം.കെ. മുനീര്‍ ട്രസ്റ്റില്‍നിന്നു രാജിവച്ചതെന്നാണ് അറിഞ്ഞത്- അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











