»   »  മോഹന്‍ലാല്‍ ചിത്രത്തില്‍ നിക്കി ഗല്‍റാണിയ്ക്ക് പകരം വരുന്ന തമിഴിലെ ഗ്ലാമര്‍ നായികയെ കണ്ടോ...?

മോഹന്‍ലാല്‍ ചിത്രത്തില്‍ നിക്കി ഗല്‍റാണിയ്ക്ക് പകരം വരുന്ന തമിഴിലെ ഗ്ലാമര്‍ നായികയെ കണ്ടോ...?

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകാണ് മലയാളി പ്രേക്ഷകര്‍. 1971 ല്‍ നടന്ന ഇന്ത്യ - ബംഗ്ലാദേശ് യുദ്ധത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിപ്പബ്ലിക് ദിനത്തില്‍ റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകരണമാണ് പോസ്റ്ററിന് ലഭിച്ചത്.

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് നടി നിക്കി ഗല്‍റാണി പിന്‍വാങ്ങാന്‍ കാരണം?


മേജര്‍ രവിയും മോഹന്‍ലാലും നാലാമതും ഒന്നിയ്ക്കുന്ന ഈ പട്ടാള ചിത്രത്തില്‍ ആശ ശരത്താണ് ലാലിന്റെ നായിക. ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നും മോളിവുഡില്‍ നിന്നുമുള്ള മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ നിന്ന് നിക്കി ഗല്‍റാണി പിന്മാറിയിരുന്നു. ഇപ്പോഴിതാ നിക്കിയ്ക്ക് പകരം തെന്നിന്ത്യയില്‍ നിന്ന് മറ്റൊരു ഗ്ലാമര്‍ താരം ചിത്രത്തിലെത്തുന്നു.


നിക്കിയുടെ പിന്മാറ്റം

ചിത്രത്തില്‍ ഒരു തമിഴ് പെണ്‍കുട്ടിയെ അവതരിപ്പിക്കാനായിരുന്നു നിക്കി ഗല്‍റാണിയെ പരിഗണിച്ചത്. എന്നാല്‍ അവസാന നിമിഷം നിക്കി ചിത്രത്തില്‍ നിന്നും പിന്മാറി. മറ്റ് തമിഴ് ചിത്രങ്ങളുടെ തിരക്കുകള്‍ കാരണം ഡേറ്റ് ക്ലാഷായി എന്നായിരുന്നു പിന്മാറ്റത്തിന് നടി നല്‍കിയ വിശദീകരണം.


പകരം ശ്രുഷ്ടി വരുന്നു

എന്തായാലും നിക്കി ഗല്‍റാണി പിന്മാറിയ സാഹചര്യത്തില്‍ തമിഴില്‍ നിന്നും ഗ്ലാമര്‍ നായിക ശ്രുഷ്ടി ഡാങ്കെ എത്തും. ശ്രുഷ്ടിയുടെ ആദ്യ മലയാള സിനിമയായിരിയ്ക്കും ഈ മോഹന്‍ലാല്‍ - മേജര്‍ രവി ചിത്രം


അല്ലു സിരിഷിന്റെ നായിക

ചിത്രത്തില്‍ അല്ലു സിരിഷിന്റെ നായികയായിട്ടാണ് ശ്രുഷ്ടി അഭിനയിക്കുക. തമിഴ് ദമ്പതികളായിരിക്കും ഇരുവരും. അല്ലു അര്‍ജുന്റെ സഹോദരനായ അല്ലു സിരിഷിന്റെയും ആദ്യ മലയാള സിനിമയാണ് 1971 ബിയോണ്ട് ബോര്‍ഡര്‍.


മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍

ഇവരെ കൂടാതെ അരുണോദയ് സിങ്, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, പ്രിയങ്ക അഗര്‍വാള്‍, പത്മരാജന്‍ രതീഷ്, സോയ സയ്യിദ് ഖാന്‍, മണിക്കുട്ടന്‍ തുടങ്ങി ബോളിവുഡിലെയും ടോളിവുഡിലെയും ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.


English summary
Mohanlal-Major Ravi team’s film 1971: Beyond Borders is the much awaited Mohanlal release of 2017 which is about India-Bangladesh war in 1971. Nikki Galrani was earlier announced as the female lead and now she has been replaced by Srushti Dange who is making her Mollywood debut with the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam