#metoo എല്ലാം തുറന്നു പറഞ്ഞു, ദുല്‍ഖറിന്റെ നായികയ്ക്ക് ഇപ്പോള്‍ അവസരങ്ങളില്ല!!

തമിഴില്‍ ഗായിക ചിന്മയ് തുടങ്ങിവച്ചതാണ് മീ ടൂ. സിനിമാ ഇന്റസ്ട്രിയില്‍ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിലാണ് മീടൂ എന്ന ഹാഷ്ടാഗോടെ വളരെ പെട്ടന്ന് വൈറലായത്. രചയ്താവ് വൈരമുത്തുവിനെതിരെയുള്ള ചിന്മയുടെ ലൈംഗികാരോപണം ഗായികയ്ക്ക് വിനയായി. ഇപ്പോള്‍ തമിഴില്‍ അവസരം ലഭിയ്ക്കുന്നില്ല എന്നാണ് ചിന്മയ് പറയുന്നത്.

അതേ അവസ്ഥയാണ് ദുല്‍ഖറിന്റെ നായികയ്ക്കും. സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി മലയാളികള്‍ക്ക് പരിചിതയായ കന്നട നടി ശ്രുതി ഹരിഹരനും മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ആക്ഷന്‍ ഹീറോ അര്‍ജ്ജന്‍ സര്‍ജയ്ക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന് ശേഷം തനിയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു എന്ന് നടി പറയുന്നു.

വെളിപ്പെടുത്തിയത്

വെളിപ്പെടുത്തിയത്

ആക്ഷന്‍ ഹീറോ അര്‍ജ്ജന്‍ സര്‍ജയില്‍ നിന്ന് തനിക്ക് സെറ്റില്‍ ലൈംഗിക ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ശ്രുതി ഹരിഹരന്‍ വെട്ടിത്തുറന്ന് പറഞ്ഞു. ശ്രുതിയുടെ ധൈര്യത്തെ ചിലര്‍ അഭിനന്ദിച്ചുവെങ്കിലും ഇപ്പോള്‍ അതുകൊണ്ട് വിനയായിരിക്കുകയാണ് നടി.

അവസരങ്ങളില്ല

അവസരങ്ങളില്ല

എനിക്കിപ്പോള്‍ അവസരങ്ങള്‍ കുറയുന്നു എന്ന് പറഞ്ഞത് ശ്രുതി ഹരിഹരന്‍ തന്നെയാണ്. മീ ടൂ വെളിപ്പെടുത്തലിന് ശേഷം നല്ല സിനിമകളിലൊന്നും അവസരങ്ങള്‍ ലഭിയ്ക്കുന്നില്ല എന്ന് ശ്രുതി പറഞ്ഞു.

വ്യത്യാസം

വ്യത്യാസം

മുന്‍പ് ആഴ്ചയില്‍ രണ്ടും മൂന്നും കഥകള്‍ കേള്‍ക്കുമായിരുന്നു. അതില്‍ എനിക്കിഷ്ടമുള്ള ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കും. എന്നാല്‍ ഇപ്പോള്‍ ഒരു മാസം കൊണ്ട് വന്നത് രണ്ടേ രണ്ട് അവസരങ്ങളാണ്. അത് രണ്ടും എനിക്കിഷ്ടമായതുമില്ല- ശ്രുതി പറഞ്ഞു.

ടോപ് വണ്‍ നടി

ടോപ് വണ്‍ നടി

കന്നട സിനിമയിലെ ടോപ് വണ്‍ നടിയായിരുന്നു ശ്രുതി ഹരിഹരന്‍. ലൂസിയ എന്ന ആദ്യ ചിത്രം മുതലേ ശ്രദ്ധിക്കപ്പെട്ടു. പിന്നെ ചെയ്ത ഗോദി ബന്ന സദരണ മൈക്കട്ടു, സിപ്പൈ, ബ്യൂട്ടിഫുള്‍ മനസുകളു തുടങ്ങിയ ചിത്രങ്ങളൊക്കെ ഗംഭീര വിജയമായിരുന്നു.

മലയാളവുമായുള്ള ബന്ധം

മലയാളവുമായുള്ള ബന്ധം

തമിഴ് ബ്രാഹ്മണകുടുംബത്തില്‍ പെട്ട ശ്രുതി ഹരിഹരന്‍ ജനിച്ചത് തിരുവനന്തപുരത്താണ്. ആദ്യ സിനിമയും മലയാളത്തിലാണ്. സിനിമ കമ്പനി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി വെള്ളിത്തിരയിലെത്തിയത്. പിന്നീട് കന്നടയിലേക്ക് ചുവടുമാറ്റുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X