»   » വിവാഹം: ശ്രുതിയും അച്ഛനെപ്പോലെ തന്നെ

വിവാഹം: ശ്രുതിയും അച്ഛനെപ്പോലെ തന്നെ

Posted By:
Subscribe to Filmibeat Malayalam

ശ്രുതി ഹസന്‍ പലപ്പോഴും അച്ഛനെപ്പോലെതന്നെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന കൂട്ടത്തിലാണ്. ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ഇഷ്ടമല്ലെന്നും ആണെങ്കില്‍ ആണെന്നും പറയാന്‍ ശ്രുതിയ്ക്ക് മടിയില്ല. കമല്‍ ഹസന്റെ മകള്‍ ഇങ്ങനെയായില്ലെങ്കിലേ അതിശയിക്കാനുള്ളു. ഇപ്പോഴിതാ വിവാഹക്കാര്യത്തിലും അച്ഛന്റെ ആശയങ്ങള്‍ തന്നെയാണ് തന്റേതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രുതി.

വിവാഹത്തില്‍ തനിയ്ക്ക് വിശ്വാസമില്ല എന്നാണ് ശ്രുതി പറയുന്നത്. എന്നുവച്ച് ശ്രുതി സന്യാസിനിയാകാന്‍ പോവുകയാണെന്ന് കരുതരുത്. ഒരാളെ പ്രണയിക്കാനും അമ്മയായി കുഞ്ഞിനെ വളര്‍ത്താനുമെല്ലാം ശ്രുതിയ്ക്ക് ഇഷ്ടമാണ്. പക്ഷേ അത് വിവാഹബന്ധത്തിലൂടെ ആകുന്നതിനോട് താല്‍പര്യമില്ലെന്ന് മാത്രം.

വിവാഹം ഓരോരുത്തരിലെയും ക്രിയേറ്റിവിറ്റിയെ നശിപ്പിക്കുമെന്നും അതിനാല്‍ത്തന്നെ തനിയ്ക്ക് വിവാഹം കഴിയ്ക്കാന്‍ താല്‍പര്യമില്ലെന്നുമാണ് ശ്രുതി പറയുന്നത്. പല മികച്ച താരങ്ങളും വിവാഹശേഷം അഭിനയരംഗത്തുനിന്നും മാറിയതുപോലെ തനിയ്‌ക്കൊരിയ്ക്കലും മാറാന്‍ താല്‍പര്യമില്ലെന്നും താരം പറയുന്നു.

നര്‍ത്തകിയും നടിയുമായ വാണി ഗണപതി, ശ്രീവിദ്യ തുടങ്ങിയവര്‍ മുതല്‍ ഗൗതമി വരെ നീളുന്നതാണ് കമല്‍ ഹസന്റെ പ്രണിയിനികളുടെയും ജീവിതപങ്കാളികളുടെയും നിര. ഇക്കൂട്ടത്തില്‍ ലാല്‍ നിയമപരമായി വിവാഹം ചെയ്തത് വാണി ഗണപതിയെയും സരികയെയുമാണ്. വാണിയുമായുള്ള ബന്ധം പിന്നീട് കമല്‍ നിയമപരമായി വേര്‍പെടുത്തിയിട്ടുണ്ട്. പിന്നീട് ഭാര്യയാക്കിയ സരികയിലാണ് മക്കളായ ശ്രുതിയും അക്ഷരയും പിറന്നത്. സരികയുമായി അകന്ന കമല്‍ ഇപ്പോള്‍ ഗൗതമിയ്‌ക്കൊപ്പം ലിവ് ഇന്‍ ബന്ധത്തിലാണ്.

English summary
Like Kamal Hassan his daughter Sruthi Hassan also against marriage, she want to raise a child out of wedlock

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam