»   » അസിനല്ല,ശ്രുതി ഹസനെ ബോളിവുഡ്'വെല്‍ക്കം' ചെയ്യുന്നു

അസിനല്ല,ശ്രുതി ഹസനെ ബോളിവുഡ്'വെല്‍ക്കം' ചെയ്യുന്നു

Posted By:
Subscribe to Filmibeat Malayalam

ആരു പറഞ്ഞു ശ്രുതി ഹസന് ലഭിക്കുന്ന അവസരങ്ങളെല്ലാം അസിന്‍ തട്ടിയെടുക്കുകയാണെന്ന്. എന്നാല്‍ അങ്ങനെയല്ല. അതെല്ലാം പാപ്പരസികള്‍ പറഞ്ഞു പരത്തുന്നതാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരുക്കുന്നത്.

2007ല്‍ ഇറങ്ങിയ 'വെല്‍ക്കം' എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അസിന്‍ അഭിനയിക്കുന്നു എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അസിന് പകരം ശ്രുതി ഹസനാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ്.

sruthi-hassan-asin

അടുത്തിടെ ശ്രുതി അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനം കണ്ട് ബോധിച്ചതിനെ തുടര്‍ന്നാണത്രെ നിര്‍മ്മാതാക്കള്‍ താരത്തിനെ സമീപിച്ചത്. അമിതാഭ് ബച്ചന്‍, നാനാ പട്ക്കര്‍, അനില്‍ കപൂര്‍ തുടങ്ങിയ വന്‍ താര നിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

വെല്‍ക്കത്തിന്റെ ആദ്യ ഭാഗത്ത് അഭിനയിച്ചത് അക്ഷയ് കുമാര്‍ ആയിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയിരിക്കുകയാണ്. 2007 പുറത്തിറങ്ങിയ ചിത്രം ബോക്‌സോഫീസില്‍ 116 കോടിയുടെ കളക്ഷന്‍ നേടിയിരുന്നു.

English summary
Sruthi Hassan Replaces Asin In Bollywood Film Welcome.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam