ബോക്സ്ഓഫീസ് കീഴടക്കാൻ രാജമൗലി!! ഇക്കൂറി പ്രഭാസല്ല നായകൻ, ചിത്രത്തിന്റെ ലോഞ്ചിങ് തീയതി പുറത്ത്
ആർ ആർ ആർ ഒരു പീരിയോഡിക് മൂവിയായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ബാഹുബലി രണ്ട് ഭാഗങ്ങളുടെ വൻ വിജയത്തിനു ശേഷം മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രവുമായി സംവിധാകൻ രാജമൗലി വീണ്ടും എത്തുന്നു. ആർ ആർആർ എന്ന ചിത്രവുമായിട്ടാണ് ഇത്തവണ രാജമൗലി എത്തുന്നത്. അടുത്ത ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റെന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ആർആർആറിന്റെ ലോഞ്ചിങ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നവംബർ 11 ന് രാവിലെ 11 മണിക്കാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഇതിന്റെ ഭാഗമായി അണിയറ പ്രവർത്തകർ ടീസർ പുറത്തിറക്കിയിട്ടുണ്ട്. ആർആർ ആറിൽ ജൂനിയർ എൻടി ആറും രാം ചരൺ തേജയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിലെ നായികയെ കുറിച്ചോ മറ്റ് താരങ്ങളെ കുറിച്ചോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡിവിഡി എന്റർടൊയ്മെന്റാണ് ചിത്രം നിർമ്മിക്കുന്നത്.
ആർ ആർ ആർ ഒരു പീരിയോഡിക് മൂവിയായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തിരക്കഥ ഒരിക്കിയ രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസദാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെ കുറിച്ചുളള മറ്റ് വിവരങ്ങൾ ലഭ്യമാകണമെങ്കിൽ കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്.


Click it and Unblock the Notifications