»   » റിലീസിന് ഇനി വെറും ഒരു മാസം മാത്രം, ട്രെയിലറോ ടീസറോ വരാത്തതിന് കാരണം അനുഷ്‌കയോ?

റിലീസിന് ഇനി വെറും ഒരു മാസം മാത്രം, ട്രെയിലറോ ടീസറോ വരാത്തതിന് കാരണം അനുഷ്‌കയോ?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകം വളരെ ഏറെ ആകാക്ഷയോടെ കാത്തിരിയ്ക്കുകയാണ് ബാഹുബലി ദ കണ്‍ക്ലൂഷന് വേണ്ടി. എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ ഒന്നാം ഭാഗം അത്രയേറെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് അവസാനിച്ചത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?

33സ്റ്റുഡിയോയില്‍ ബാഹുബലി2 ജോലി പുരോഗമിയ്ക്കുന്നു; റിലീസിന് മുന്നേ നേടിയ കോടികള്‍ കേട്ടാല്‍ ഞെട്ടും!

2017 ഏപ്രില്‍ മാസത്തോടെ ബാഹുബലി ദ കണ്‍ക്ലൂഷന്‍ റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസാകാന്‍ ഇനിയും വൈകും. ട്രെയിലര്‍ വൈകാന്‍ കാരണം അനുഷ്‌ക ഷെട്ടിയാണെന്നാണ് ഗോസിപ്പുകള്‍ പ്രചരിയ്ക്കുന്നത്.

അനുഷ്‌കയുടെ തടി കാരണം

സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടിയ അനുഷ്‌കയ്ക്ക് വീണ്ടും ബാഹുബലിയ്ക്ക് വേണ്ടി ശരീരഭാരം കുറയ്ക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അനുഷ്‌കയ്ക്ക് വേണ്ടി പ്രത്യേകം വിഎഫ്എക്‌സ് വര്‍ക്കുകള്‍ ആവശ്യമായി വന്നത്രെ. അതുകൊണ്ടാണ് ട്രെയിലര്‍ വൈകുന്നത് എന്നായിരുന്നു വാര്‍ത്തകള്‍.

അതല്ല കാരണം എന്ന് രാജമൗലി

എന്നാല്‍ അടിസ്ഥാന രഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കരുത് എന്നും ട്രെയിലര്‍ വൈകാന്‍ കാരണം അനുഷ്‌ക അല്ല എന്നും രാജമൗലി വ്യക്തമാക്കി. ചിത്രത്തിന് വേണ്ടി അനുഷ്‌ക നന്നായി സഹകരിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

വിഎഫ്എക്‌സ് ജോലികള്‍ പുരോഗമിയ്ക്കുന്നു

ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ബാഹുബലി. ബാഹുബലിയുടെ ഒന്നാം ഭാഗം നേടിയ വിജയം നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം കൂടെ ബാഹുബലി കണ്‍ക്ലൂഷനുണ്ട്. ഇപ്പോള്‍ ചിത്രം ഗ്രാഫിക്‌സ് വര്‍ക്കുകള്‍ വൃത്തിയോടെ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടും എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിയ്ക്കുന്നത്.

പ്രതീക്ഷയോടെ സിനിമാ ലോകം

വളരെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ബാഹുബലി ദ കണ്‍ക്ലൂഷന് വേണ്ടി കാത്തിരിയ്ക്കുന്നത്. ചിത്രത്തിന്റേതായി റിലീസ് ചെയ്ത മോഷന്‍ പോസ്റ്ററുകള്‍ക്കും മറ്റും ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. ഏപ്രില്‍ പകുതിയോടെ ചിത്രം റിലീസ് ചെയ്യും എന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍.

English summary
SS Rajamouli answers if Anushka Shetty’s Weight the reason for Delay in Baahubali 2 Trailer ?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam