»   » ബാഹുബലി രണ്ടാം ഭാഗം, താരങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത അവസരങ്ങള്‍, പൊല്ലാപ്പ് പിടിച്ചത് പ്രഭാസ്

ബാഹുബലി രണ്ടാം ഭാഗം, താരങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത അവസരങ്ങള്‍, പൊല്ലാപ്പ് പിടിച്ചത് പ്രഭാസ്

Posted By: Sanviya
Subscribe to Filmibeat Malayalam

എസ്എസ് രാജമൗലിയുടെ ബാഹുബലിയെ വെല്ലാന്‍ മാത്രം വകുപ്പുള്ള മറ്റൊരു ചിത്രം സംഭവിച്ചിട്ടില്ല. 2015ല്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുട രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഹൈദരബാദിലെ റാംമോജി ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

2016 അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതാണ് ചിത്രത്തിന്റെ റിലീസ് ഇത്രയും നീണ്ടും പോകാന്‍ കാരണം. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതോടെ പെട്ടത് മറ്റാരുമല്ല.

ബാഹുബലിയ്ക്ക് മാത്രമായി

ചിത്രീകരണം പൂര്‍ത്തിയാകത്തതോടെ പെട്ടത് മറ്റാരുമല്ല. നായകന്‍ പ്രഭാസാണ്. ബാഹുബലിയില്‍ അഭിനയിച്ച മറ്റ് താരങ്ങളെല്ലാം ഈ സമയംകൊണ്ട് രണ്ടും മൂന്നും ചിത്രങ്ങളിലെങ്കിലും അഭിനയിച്ചിട്ടുണ്ടാകും. എന്നാല്‍ ബാഹുബലിയ്ക്ക് വേണ്ടി മാത്രമായി രൂപപ്പെടുത്തിയ ശരീര ഗെറ്റപ്പ് നിലനിര്‍ത്തേണ്ടതുക്കൊണ്ട് പ്രഭാസിന് മറ്റ് പ്രോജക്ടുകളെല്ലാം ഉപേക്ഷിക്കേണ്ടി വരികയാണ്.

സുജിത് സിങ് ചിത്രം ഉപേക്ഷിച്ചു

സുജിത് സിങ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി പ്രഭാസ് കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ബാഹുബലിയുടെ ചിത്രീകരണം പൂര്‍ത്തിയാകാത്തത് കാരണം ഈ ചിത്രം ഉപേക്ഷിച്ചതായാണ് അറിയുന്നത്. ചിത്രത്തില്‍ മറ്റൊരു ഗെറ്റപ്പിലാണ് പ്രഭാസ് എത്തുന്നത്.

ബാഹുബലി റിലീസ്

ഏപ്രില്‍ 17നാണ് ബാഹുബലിയുടെ പുതിയ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. മുമ്പ് 2016 അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം നീണ്ടു പോയതാണ് വീണ്ടും റിലീസ് നീട്ടാന്‍ കാരണം.

രണ്ടാം ഭാഗം പ്രതീക്ഷിക്കാം

സസ്‌പെന്‍സോടെ അവസാനിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണെന്ന് അറിയാം. അതുക്കൊണ്ട് തന്നെ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായിരിക്കില്ല ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന് സംവിധായകന്‍ രാജമൗലി മുമ്പ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

English summary
SS Rajamouli Baahubali 2 Delayed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam