ഞാനിപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനാണ്! മനസ് തുറന്ന് എസ് എസ് രാജമൗലി

By Midhun

Recommended Video

' ഞാനിപ്പോള്‍ ദുല്‍ഖറിന്റെ കടുത്ത ആരാധകനാണ് ' | filmibeat Malayalam

തെലുങ്കില്‍ ബ്രഹ്മാണ്ട ചിത്രങ്ങള്‍ ഒരുക്കി സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലിയുടെ വിജയത്തിന് ശേഷം ചലച്ചിത്ര ലോകത്തും പ്രേക്ഷകര്‍ക്കിടയിലും നിരവധി ആരാധകരാണ് അദ്ദേഹത്തിന് ഉണ്ടായത്. ബാഹുബലിയുടെ രണ്ടു ഭാഗങ്ങള്‍ക്കും വലിയ സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

ആദ്യ ഭാഗത്തിന് ലഭിച്ച അതേ വരവേല്‍പ്പ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. ബാഹുബലിയ്ക്ക് ശേഷം രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ നായകന്‍മാരാക്കിയുളള ചിത്രമാണ് എസ് എസ് രാജമൗലി ഒരുക്കുന്നത്. ആര്‍ ആര്‍ആര്‍ എന്നാണ് ചിത്രത്തിന് താല്‍കാലികമായി പേരിട്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പഞ്ഞ മഹാനടി എന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജമൗലി.

dulquer salman-ss rajamouli

ചിത്രത്തിലെ ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനത്തെ പുകഴ്ത്തിയാണ് രാജമൗലി എത്തിയിരിക്കുന്നത്. സിനിമയില്‍ അതിമനോഹരമാണ് ദുല്‍ഖറെന്നും മഹാനടി കണ്ടതിനു ശേഷം താന്‍ ദുല്‍ഖര്‍ സല്‍മാന്റെ കടുത്ത ആരാധകനായി മാറിയെന്നും രാജമൗലി പറഞ്ഞു. സാവിത്രിയെന്ന അതുല്ല്യ പ്രതിഭയെ കീര്‍ത്തി സുരേഷ് ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നുവെന്നും താന്‍ ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും മികച്ച പ്രകടനമാണ് മഹാനടിയില്‍ കീര്‍ത്തിയുടെതെന്നും രാജമൗലി ട്വിറ്ററില്‍ കുറിച്ചു.

നാഗ് അശ്വിനാണ് തെലുങ്ക് സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ സാവിത്രിയുടെ ജീവിത കഥ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്‌. ദുല്‍ഖറിനും കീര്‍ത്തിക്കും പുറമേ, സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X