»   » മോഹന്‍ലാലിനെ തെലുങ്കില്‍ എത്തിച്ചതിന് നന്ദി പറഞ്ഞ് രാജമൗലി

മോഹന്‍ലാലിനെ തെലുങ്കില്‍ എത്തിച്ചതിന് നന്ദി പറഞ്ഞ് രാജമൗലി

Written By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ബാഹുബലി എന്ന ചിത്രമൊരുക്കിയ എസ് എസ് രാജമൗലി മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനോടുള്ള തന്റെ ആദരവും സ്‌നേഹവും പണ്ടേ പല അവസരത്തിലും പ്രകടിപ്പിച്ചതാണ്. ഇപ്പോഴിതാ വീണ്ടും.

മോഹന്‍ലാല്‍ രാജമൗലിയ്‌ക്കൊപ്പം; എവിടെയോ ഒരു ലാല്‍-മൗലി സിനിമയുടെ മണം

മോഹന്‍ലാലിനെ നായകനാക്കി ചന്ദ്രശേഖര്‍ യെലേത്തി സംവിധാനം ചെയ്യുന്ന മനമാന്ത എന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിയ്ക്കുന്നവരുടെ കൂട്ടത്തില്‍ എസ് എസ് രാജമൗലിയും ഉണ്ട്. മോഹന്‍ലാലിനെ തെലുങ്ക് സിനിമയില്‍ എത്തിച്ചതിന് രാജമൗലി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് നന്ദി പറഞ്ഞു.

mohanlal-rajamauli

ഫേസ്ബുക്കിലൂടെയാണ് ബാഹുബലി സംവിധായകന്റെ പ്രതികരണം. ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തുകൊണ്ട് തന്റെ ആകാംക്ഷ രാജമൗലി പങ്കുവയ്ക്കുന്നു. റിലീസ് ഡേറ്റ് അറിയാനുള്ള ആകാംക്ഷയും എസ് എസ് രാജമൗലിയുടെ പോസ്റ്റിലുണ്ട്.

മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് മനമാന്ത. ലാല്‍ തന്നെയാണ് ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. ഗൗതമി, വിശ്വനാഥ്, റെയ്‌ന റാവു, ഉര്‍വശി, നാസര്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വിസ്മയം എന്ന പേരില്‍ മലയാളത്തിലും റിലീസ് ചെയ്യും.

English summary
In a Facebook post, director SS Rajamouli thanked the director of Manamantha for roping in Mohanlal, the actor he adores the most.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam