twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് തന്റെ ആറ് വര്‍ഷം രാജമൗലിക്ക് നല്‍കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ ഗരുഡ സംഭവിയ്ക്കില്ല!!

    By Aswini
    |

    ബാഹുബലിയുടെ ആദ്യഭാഗം ഹിറ്റായതുമുതല്‍ മലയാളികള്‍ പാടി നടക്കുന്ന വാര്‍ത്തയാണ് മോഹന്‍ലാലിനെ വച്ച് രാജമൗലി ഗരുഡ എന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നു എന്ന്, ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ രാജമൗലി ഒരിക്കലും ഗൗരുഡയുടെ സാധ്യതകളെ കുറിച്ച് പറഞ്ഞിരുന്നില്ല.

    എന്നാല്‍ മഹാഭാരതം ആസ്പദമാക്കി ഗരുഡ പോലൊരു സിനിമ എടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് അടുത്തിടെ ഒരു പരിപാടിയില്‍ സംസാരിക്കവെ രാജമൗലി സംസാരിക്കുകയുണ്ടായി. മോഹന്‍ലാലിനെയോ രജനികാന്തിനെയോ നായകന്മാരാക്കി ഗരുഡ സംവിധാനം ചെയ്യുന്ന എല്ലാ സാധ്യതകളും തള്ളുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം.

    വാര്‍ത്ത വാസ്തവമല്ല

    മോഹന്‍ലാലിന് തന്റെ ആറ് വര്‍ഷം രാജമൗലിക്ക് നല്‍കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ ഗരുഡ സംഭവിയ്ക്കില്ല!!

    ഗരുഡ സിനിമയെ കുറിച്ച് നവ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് ചെന്നൈയിലെ ഒരു കോളേജിലെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ രാജമൗലി വ്യക്തമാക്കി

    മഹാഭാരതം ഇഷ്ടം

    മോഹന്‍ലാലിന് തന്റെ ആറ് വര്‍ഷം രാജമൗലിക്ക് നല്‍കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ ഗരുഡ സംഭവിയ്ക്കില്ല!!

    എന്നാല്‍ മഹാഭാരതം തനിക്ക് പ്രിയപ്പെട്ടതാണെന്നും അതെന്നും സിനിമയാക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും രാജമൗലി പറഞ്ഞു.

    പത്ത് വര്‍ഷത്തെ അനുഭവം വേണം

    മോഹന്‍ലാലിന് തന്റെ ആറ് വര്‍ഷം രാജമൗലിക്ക് നല്‍കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ ഗരുഡ സംഭവിയ്ക്കില്ല!!

    ഏകദേശം ഒരു പത്ത് വര്‍ഷത്തെ അനുഭവ സമ്പത്തുണ്ടെങ്കില്‍ മാത്രമേ മഹാഭാരതം സിനിമയാക്കാന്‍ തുടങ്ങാനെങ്കിലും എനിക്ക് സാധിക്കൂ. ആ കഥ പൂര്‍ണമാവണമെങ്കില്‍ നാല് ഭാഗങ്ങളെങ്കിലും വേണ്ടി വരും.

    സിനിമ ചെയ്യാന്‍ ആറ് വര്‍ഷം വേണം

    മോഹന്‍ലാലിന് തന്റെ ആറ് വര്‍ഷം രാജമൗലിക്ക് നല്‍കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ ഗരുഡ സംഭവിയ്ക്കില്ല!!

    നാല് ഭാഗങ്ങളുള്ള സിനിമ പൂര്‍ത്തിയാക്കാന്‍ ആറ് വര്‍ഷമെങ്കിലും വേണ്ടി വരും. അതിന് വേണ്ടി ദുര്യോധന, ഭീമ, അര്‍ജ്ജുനന്‍, കര്‍ണന്‍ അങ്ങനെ ഒരുപാട് കഥാപാത്രങ്ങളെ കണ്ടെത്തേണ്ടതുണ്ട്

    ആര്‍ക്ക് തരാന്‍ കഴിയും ആറ് വര്‍ഷം

    മോഹന്‍ലാലിന് തന്റെ ആറ് വര്‍ഷം രാജമൗലിക്ക് നല്‍കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ ഗരുഡ സംഭവിയ്ക്കില്ല!!

    ഈ സിനിമയില്‍ അഭിനയിക്കാന്‍ തന്റെ കരിയറിലെ ആറ് വര്‍ഷം നല്‍കാന്‍ ഏത് താരം കാണും എന്നാണ് രാജമൗലിയുടെ ചോദ്യം. അതൊരിക്കലും സാധ്യമല്ല. ഒരു സൂപ്പര്‍താരത്തെ സംബന്ധിച്ചിടത്തോളം പൂര്‍ണമായി ആറ് വര്‍ഷം ഒരു ചിത്രത്തിന് വേണ്ടി തരാന്‍ സാധിക്കില്ല എന്ന് രാജമൗലി പറഞ്ഞു.

    താരങ്ങളെ സൃഷ്ടിക്കേണ്ടി വരും

    മോഹന്‍ലാലിന് തന്റെ ആറ് വര്‍ഷം രാജമൗലിക്ക് നല്‍കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ ഗരുഡ സംഭവിയ്ക്കില്ല!!

    ഇനി മഹാഭാരതം സിനിമയാക്കണമെങ്കില്‍ നമുക്ക് താരങ്ങളെ സൃഷ്ടിക്കേണ്ടി വരും. നിലവിലുള്ള താരങ്ങളെ വച്ച് ഈ സിനിമ ചെയ്യാന്‍ സാധിക്കില്ല. ഹോളിവുഡിലെ ഗെയിം ഓഫ് ത്രോണ്‍സിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അതിലെ രണ്ടോ മൂന്നോ താരങ്ങളെ ഒഴിച്ചാല്‍ മറ്റാരെയും നിങ്ങള്‍ക്ക് പരിചയം കാണില്ല. എന്നാല്‍ അതേ സീരിയസിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സീസണ്‍ അവസാനിക്കുമ്പോഴേക്കും അവര്‍ നിങ്ങളുടെ പ്രിയതാരങ്ങളാവും. അത് മാത്രമല്ല, ഈ വേഷം മറ്റാരും ചെയ്യരുതെന്നും നിങ്ങളാഗ്രഹിയ്ക്കും. അങ്ങനെയാണ് ഈ സിനിമ ചെയ്യേണ്ടത്. അതിനായി നമ്മള്‍ താരങ്ങളെ സൃഷ്ടിക്കണം

    പ്രഭാസിന്റെ മൂന്ന് വര്‍ഷം

    മോഹന്‍ലാലിന് തന്റെ ആറ് വര്‍ഷം രാജമൗലിക്ക് നല്‍കാന്‍ കഴിയുമോ, ഇല്ലെങ്കില്‍ ഗരുഡ സംഭവിയ്ക്കില്ല!!

    ബാഹുബലിയുടെ രണ്ട് ഭാഗം ആദ്യമേ തീരുമാനിച്ചിരുന്നു. പ്രഭാസ് അതിനായി തന്റെ മൂന്ന് വര്‍ഷം മാറ്റിവച്ചു. അയാള്‍ എന്റെ സ്വപ്‌നം പങ്കുവയ്ക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ- രാജമൗലി പറഞ്ഞു.

    English summary
    SS Rajamouli was interacting with students at a college in Chennai this weekend, when he spoke about his projects with Rajinikanth and Mohanlal. A lot has been written and spoken about his films with these Tamil and Malayalam superstars. During the interaction, the 'Baahubali' helmer admitted that he would love to work with both the actors.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X