ബാഹുബലി 500 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം
ഇന്ത്യയില്‍ 500 കോടിയിലേറെ കളക്ഷനില്‍ എത്തുന്ന ആദ്യ ബോളിവുഡ് ഇതര ചിത്രമെന്ന റെക്കോര്‍ഡ് ബാഹുബലി സ്വന്തം ആക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് നാലാഴ്ചകള്‍ പിന്നിടുമ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസ്സോടെയാണ് ബാഹുബലിയുടെ പ്രദര്‍ശനം തുടരുന്നത്.
ബോളിവുഡ് ചിത്രങ്ങളായ പികെ, ധൂം3 എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ 500 കോടി ക്ലബ്ബില്‍ എത്തിയിരുന്നത്. ബാഹുബലി തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്ന സമയത്താണ് സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ബജ്രംഗി ഭായിജാന്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ബജ്രംഗി ഭായിജാന്‍, ബാഹുബലിയക്ക് ഒരു വെല്ലുവിളിയാകുമെന്ന് കരുതിയിരുന്നെങ്കിലും, ബാഹുബലിയുടെ വിജയ കുതിപ്പിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി രണ്ടായിരുത്തോളം തിയറ്ററുകളിലാണ് ബാഹുബലി പ്രദര്‍ശനത്തിന് എത്തിയത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ബാഹുബലിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഇരുന്നൂറ്റ് അമ്പത് കോടിയോളം മുതല്‍ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിനെത്തുക. രണ്ടാം ഭാഗത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ നടന്ന് വരികയാണ്.


Click it and Unblock the Notifications











