»   » ബാഹുബലി; 300 കോടി ക്ലബിലെത്തുന്ന ചിത്രം

ബാഹുബലി; 300 കോടി ക്ലബിലെത്തുന്ന ചിത്രം

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 300 കോടി ക്ലബില്‍ കടക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമായി മാറിയിരിക്കുന്നു. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി ആദ്യ ഒമ്പത് ദിവസം കൊണ്ട് നേടിയത് 303 കോടിയാണ്.

രജനികാന്തിന്റെ എന്തിരന്‍ എന്ന ചിത്രത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡാണ് ബാഹുബലി മറികടന്നിരിക്കുന്നത്. നേരത്തെ 200 കോടി ക്ലബില്‍ വേഗത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന പേരും ബാഹുബലി സ്വന്തമാക്കിയിരുന്നു.

baahubali

രണ്ട് ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന ബാഹുബലിയുടെ ആദ്യഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. രണ്ടാം ഭാഗം 2016 ലാണ് റിലീസ് ചെയ്യുന്നത്.

പ്രഭാസ് , റാണ ദഗ്ഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ, തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തെലുങ്ക്, മലയാളം,ഹിന്ദി, തമിഴ് എന്നി ഭാഷകള്‍ക്ക് പുറമേ വിദേശ ഭാഷകളിലുമായാണ് ബാഹുബലി പ്രദര്‍ശനത്തിനെത്തിയത്.

English summary
SS Rajamouli's magnum opus Baahubali has become the first south Indian film to collect a whopping Rs 300 crores in just nine days, confirmed a trade analyst
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam