»   » ആരാധകര്‍ക്ക് നിരാശ, ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു

ആരാധകര്‍ക്ക് നിരാശ, ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു

Posted By:
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു. ആന്ധ്രയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അവിടുത്തെ കനത്ത ചൂട് താങ്ങാനാവതെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തി വച്ചത്. ഒരു മാസം കഴിഞ്ഞ് ചിത്രത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കുമെന്നുമാണ് അറിയുന്നത്.

കോടികള്‍ മുടക്കി ഒരുക്കിയ ചിത്രത്തിന്റെ സെറ്റിനെ ഇപ്പോഴത്തെ മോശം കാലാവസ്ഥ ബാധിക്കുകയായിരുന്നു. തുടര്‍ന്നാണ് ചിത്രീകരണം മാറ്റി വയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഷൂട്ടിങും കാലവസ്ഥയെ തുടര്‍ന്ന് മാറ്റി വച്ചിട്ടുണ്ട്.

ആരാധകര്‍ക്ക് നിരാശ, ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു

ബാഹുബലി ആദ്യ ഭാഗത്തിന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത്.

ആരാധകര്‍ക്ക് നിരാശ, ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു

ചിത്രത്തിന്റെ ആദ്യ ഭാഗത്തേക്കാള്‍ ഏറെ പ്രത്യേകതകളോടെയായിരിക്കും രണ്ടാം ഭാഗം എത്തുകയെന്ന് സംവിധായകന്‍ രാജമൗലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആരാധകര്‍ക്ക് നിരാശ, ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു

2016 ആദ്യം ചിത്രം റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ 2017 ഏപ്രിലേക്കാണ് ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ആരാധകര്‍ക്ക് നിരാശ, ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു

ആന്ധ്രയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്.

English summary
SS Rajamouli's Baahubali shooting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam