ഓസ്‌കര്‍ നേടിയ പാരസൈറ്റ് ഇഷ്ടപ്പട്ടില്ലെന്ന് രാജമൗലി! പകുതി ആയപ്പോള്‍ ഉറക്കം വന്നു
ബാഹുബലി സീരിസിലൂടെ ഇന്ത്യയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി ഉയര്‍ന്ന ആളാണ് എസ് എസ് രൗജമൗലി. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. പ്രഭാസ് നായകനായ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും റെക്കോര്‍ഡിട്ടിരുന്നു. ബാഹൂബലി സീരിസിന് പിന്നാലെയുളള രാജമൗലിയുടെ പുതിയ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രൗദ്രം രണം രുധിരം എന്ന പേരിട്ട ചിത്രം അടുത്ത വര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

അതേസമയം ഓസ്‌കര്‍ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റിനെക്കുറിച്ച് സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇക്കഴിഞ്ഞ ഓസ്‌കറില്‍ എറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു പാരസൈറ്റ്. മികച്ച ചിത്രമടക്കം മൂന്ന് ഓസ്‌കര്‍ അവാര്‍ഡുകളാണ് പാരസൈറ്റിന് ലഭിച്ചത്. ഒരു എഷ്യന്‍ ചിത്രം ഓസ്‌കറില്‍ മികച്ച ചിത്രത്തിനുളള പുരസ്‌കാരം നേടിയത് ചരിത്രമായി മാറിയിരുന്നു.
പാരസെെറ്റ് കണ്ട പ്രേക്ഷകരും നിരൂപകരുമെല്ലം തന്നെ ചിത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു. എന്നാല്‍ സിനിമ കണ്ട രാജമൗലി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് പറഞ്ഞത്. അടുത്തിടെ നടന്ന ഒരഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ചിത്രം കാണാനിരുന്ന തനിക്ക് പകുതി ആയപ്പോഴേക്കും ഉറക്കം വന്നു എന്നും രാജമൗലി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം സിനിമകളെ പുകഴ്ത്തി മുന്നോട്ടുവരാറുളള രാജമൗലിയില്‍ നിന്നും പാരസൈറ്റിനെക്കുറിച്ച് മോശം അഭിപ്രായം കേട്ടതിന്റെ ഞെട്ടലിലാണ് സിനിമാ പ്രേമികള്‍. തെലുങ്കില്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എസ് എസ് രാജമൗലി. പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ഉം വലിയ ബഡ്ജറ്റിലാണ് സംവിധായകന്‍ അണിയിച്ചൊരുക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. ബോളിവുഡില്‍ നിന്നും ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഇത്തവണയും പിതാവ് കെവി വിജയേന്ദ്ര പ്രസാദിന്റെ കഥയിലാണ് എസ് എസ് രാജമൗലി പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്.


Click it and Unblock the Notifications











